Latest News

കണ്ണൂര്‍ വീട്ടില്‍ നടന്ന മോഷ്ണം; സംശയം പോയത് സ്വന്തം നാടായ കര്‍ണാടകയിലേക്ക് പോയ മരുമകളിലേക്ക്; ദര്‍ഷിതയെ അന്വേഷിച്ച് ഇറങ്ങിയ പോലീസ് അറിഞ്ഞത് ആണ്‍സുഹൃത്തിനൊപ്പം ലോഡ്ജില്‍ ഉണ്ടെന്ന്; തിരഞ്ഞെത്തിയ പോലീസ് കണ്ടത് തിരിച്ചറിയാന്‍ സാധിക്കാത്ത രീതിയില്‍ ദര്‍ഷിതയുടെ മൃതദേഹം; ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും പോയ ദര്‍ഷിതയ്ക്ക് സംഭവിച്ച് എന്ത്

Malayalilife
കണ്ണൂര്‍ വീട്ടില്‍ നടന്ന മോഷ്ണം; സംശയം പോയത് സ്വന്തം നാടായ കര്‍ണാടകയിലേക്ക് പോയ മരുമകളിലേക്ക്; ദര്‍ഷിതയെ അന്വേഷിച്ച് ഇറങ്ങിയ പോലീസ് അറിഞ്ഞത് ആണ്‍സുഹൃത്തിനൊപ്പം ലോഡ്ജില്‍ ഉണ്ടെന്ന്; തിരഞ്ഞെത്തിയ പോലീസ് കണ്ടത് തിരിച്ചറിയാന്‍ സാധിക്കാത്ത രീതിയില്‍ ദര്‍ഷിതയുടെ മൃതദേഹം; ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും പോയ ദര്‍ഷിതയ്ക്ക് സംഭവിച്ച് എന്ത്

ഭര്‍ത്താവും കുട്ടിയും വേണ്ടപ്പെട്ടവര്‍ എല്ലാവരും ഉണ്ടായിട്ടും അതൊക്കെ വേണ്ടന്ന് വച്ച് ആണ്‍ സുഹൃത്തുക്കളുടെ കൂടെ അല്ലെങ്കില്‍ കാമുകന്റെ കൂടെ ഇറങ്ങി പോകുന്ന നിരവധി പെണ്‍കുട്ടികള്‍ ഉണ്ട്. എന്നാല്‍ അവര്‍ക്കൊക്കെ ജീവിതം വളരെ മോശമായിരിക്കും. ചിലപ്പോള്‍ സ്വത്തും പണവും കണ്ടിട്ടാകാം അവരെ ഇവര്‍ സ്‌നേഹിക്കുന്നത് പോലും. അത്തരത്തില്‍ എല്ലാം ഉപേക്ഷിച്ച് പോയ ഒരു പെണ്‍കുട്ടിക്ക് സംഭവിച്ച ദാരുണമായ സംഭവമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കണ്ണൂര്‍ ഒരു വീട്ടില്‍ നടന്ന മോഷ്ണം. പിന്നീട് അതിനെ ചുറ്റി പറ്റി നടന്ന അതി ദാരുണമായ സംഭവമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസമാണ് കണ്ണൂരിലെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ദര്‍ഷിത സ്വന്തം വീടായി കര്‍ണാടകയിലേക്ക് പോകുന്നത്. മകള്‍ അരുന്ധതിയുമായാണ് സ്വന്തം നാട്ടിലേക്ക് ദര്‍ഷിത പോയത്. അന്ന് വൈകിട്ടാണ് മോഷ്ണ വിവരം വീട്ടില്‍ ഉള്ളവര്‍ അറിയുന്നത്. 

ദര്‍ഷിതയുടെ ഭര്‍ത്താവ് സുഭാഷ് വിദേശത്താണ് ജോലി ചെയ്യുന്നത്. ദര്‍ഷിതയെ കൂടാതെ സുഭാഷിന്റെ അമ്മ, അനിയന്‍ സൂരജ് എന്നിവരാണ് ആ വീട്ടില്‍ താമസിച്ചിരുന്നത്. എന്നെത്തയും പോലെ രണ്ട് പേരും പണിക്ക് പോയിരുന്നു. ദര്‍ഷിതയാണ് അവസാനം വീട് പൂട്ടി ഇറങ്ങിയത്. വൈകിട്ട് പണി കഴിഞ്ഞ് അമ്മ സുമത വീട്ടില്‍ തിരികെ എത്തിയപ്പോഴാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും മോഷ്ണം പോയതായി അറിയുന്നത്. മരുമകള്‍ ആയിരിക്കാം വീട്ടില്‍ നിന്നും സ്വര്‍ണവും പണവും മോഷ്ടിച്ചതെന്ന് സംശയം വീട്ടുകാര്‍ക്ക് ഉണ്ടായി. ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് കര്‍ണാടക പോലീസുമായി സംസാരിക്കുകയും ദര്‍ഷിതയ്ക്കായുളള അന്വേഷ്ണം നടത്തുകയും ചെയ്തു. കര്‍ണാടക പോലീസ് നടത്തിയ അന്വേഷണത്തില്‍ ദര്‍ഷിത വീട്ടില്‍ എത്തിയിരുന്നു എന്ന് മനസ്സിലായി. എന്നാല്‍ അവിടെ അന്വേഷിച്ചപ്പോള്‍ വീട്ടില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. മകളെ ദര്‍ഷിതയുടെ മാതാപിതാക്കളുടെ കൈയ്യില്‍ ഏല്‍പ്പിച്ചിട്ട് ദര്‍ഷിത എങ്ങോട്ട് പോയി എന്നാണ് അവര്‍ പറഞ്ഞത്. 

തുടര്‍ന്ന് വീണ്ടും പോലീസ് നടത്തിയ അന്വേഷണത്തില്‍ ദര്‍ഷിത കര്‍ണാടകയിലെ ഒരു ലോഡ്ജില്‍ ഉള്ളതായി വിവരം ലഭിച്ചു. എന്നാല്‍ ലോഡ്ജില്‍ വന്ന് നോക്കിയ പോലീസുകാര്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. മോഷ്ണം നടത്തി എന്ന് സംശയിക്കുന്ന ദര്‍ഷിതയെ മരിച്ച നിലയിലാണ് പോലീസുകര്‍ കണ്ടെത്തിയത്. മുഖം വികൃതമായ രീതിയിലായിരുന്നു. അന്വേഷണത്തില്‍ ആണ്‍സുഹൃത്തുമായാണ് ലോഡ്ജില്‍ എത്തിയതെന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പോലീസ് സിദ്ധരാജു എന്നയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സിദ്ധരാജുവാണ് ദര്‍ഷിതയെ കൊലപ്പെടുത്തിയത്. അതിക്രൂരമായാണ് സിദ്ധരാജു ദര്‍ഷിതയെ കൊലപ്പെടുത്തിയത്. ശരിക്കും ആ പെണ്‍കുട്ടിയെ കണ്ടാല്‍ തിരിച്ചറിയാന്‍ പോലും സാധിക്കാത്ത രീതിയില്‍ മാറ്റിക്കളഞ്ഞു അയാള്‍. ഒരു വഴക്കിന്റെ പേരിലാണ് അയാള്‍ ഇങ്ങനെ ഒക്കെ ചെയ്തത്. ലോഡജില്‍ എത്തിയ രണ്ട് പേരും തമ്മില്‍ ചെറിയ കാര്യത്തിന്റെ പേരില്‍ വാക്ക് തര്‍ക്കം ഉണ്ടായി. 

ആ വാക്ക് തര്‍ക്കം വലിയ വഴക്കിലേക്ക് വഴി മാറി. രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും വഴക്ക് ഉണ്ടാക്കിക്കൊണ്ടേ ഇരുന്നു. ഒടുവില്‍ നിയന്ത്രണം വിട്ട സിദ്ധരാജു ദര്‍ഷിതയെ കൊല്ലാന്‍ തന്നെ തീരുമാനിക്കുന്നു. തുടര്‍ന്ന് വളരെ ക്രൂരമായി രീതിയില്‍ ആക്രമിച്ചു. അവളുടെ വായില്‍ ബലമായി ഇലക്ട്രിക് ഡിറ്റനേറ്റര്‍ കയറ്റി. അതിലൂടെ വൈദ്യുതി പ്രവഹിപ്പിച്ച് ശക്തമായ പൊട്ടിത്തെറി ഉണ്ടാക്കി. അതിന്റെ ആഘാതത്തില്‍ ദര്‍ശിത സംഭവസ്ഥലത്തുതന്നെ മരിച്ചു. പക്ഷേ, ഇത്രയും ക്രൂരമായ ആക്രമണം നടത്തിയിട്ടും സിദ്ധരാജുവിന്റെ ദേഷ്യം ശമിച്ചില്ല. ദര്‍ശിത മരിച്ചുകഴിഞ്ഞിട്ടും, അയാളുടെ ദേഷ്യം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ഇതിനകം മരിച്ച് കിടക്കുന്ന ദര്‍ശിതയുടെ മുഖത്ത് വീണ്ടും വീണ്ടും അയാള്‍ ശക്തമായി കൈകൊണ്ട് ഇടിച്ചു. ഒരു പ്രാവശ്യം അല്ല. തുടര്‍ച്ചയായി പലതവണ ഇടിച്ചു. അത്രയധികം ക്രൂരമായ രീതിയിലായിരുന്നു ആക്രമണം, അവസാനം ദര്‍ശിതയുടെ മുഖം പൂര്‍ണ്ണമായും വികൃതമായി. മുഖം നോക്കി ദര്‍ഷിതയെ തിരിച്ചറിയാന്‍ സാധിക്കാത്ത രീതിയില്‍ സിദ്ധരാജ് ഇടിച്ച് മാറ്റിയിട്ടുണ്ടായിരുന്നു. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കല്യാട്ടെ വീട്ടില്‍നിന്ന് 30 പവന്‍ സ്വര്‍ണവും നാലുലക്ഷം രൂപയും കവര്‍ച്ച പോയത്. വീട്ടുടമയായ സുമതി മരണാനന്തര ചടങ്ങിലും, ഇളയ മകന്‍ സൂരജ് ജോലിക്കും, മരുമകള്‍ ദര്‍ഷിത കുട്ടിക്കൊപ്പം കര്‍ണാടകയിലെ സ്വന്തം വീട്ടിലേക്കും പോയപ്പോഴായിരുന്നു മോഷണം. ദര്‍ഷിത തന്നെയാകാം സ്വര്‍ണം കവര്‍ന്നതെന്നായിരുന്നു പൊലീസിന്റെ നിഗമനം. കുട്ടിയെ കര്‍ണാടകയിലെ സ്വന്തം വീട്ടിലാക്കിയ ശേഷമാണ് ദര്‍ഷിത ആണ്‍സുഹൃത്തിനൊപ്പം ലോഡ്ജിലേക്ക് പോയത്. മോഷണക്കേസില്‍ അന്വേഷണം ആരംഭിച്ച പൊലീസിന് വീട്ടിലേക്ക് പുറത്തുനിന്നാരും അതിക്രമിച്ചു കടന്നതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കര്‍ണാടകയിലേക്ക് പോയ ദര്‍ഷിതയെ പൊലീസ് പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സാധിച്ചില്ല. ഇതോടെയാണ് ദര്‍ഷിതയുടെമേല്‍ സംശയം ഉയര്‍ന്നത്. 

ഇതിനു പിന്നാലെയാണ് ദര്‍ഷിത കൊല്ലപ്പെട്ട വിവരം കര്‍ണാടക പൊലീസ് ഇരിട്ടി പൊലീസിനെ അറിയിച്ചത്. ഇന്നലെയാണ് ദര്‍ഷിതയെ കര്‍ണാടക സാലിഗ്രാമിലെ ലോഡ്ജില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കല്യാട് ചുങ്കസ്ഥാനം സ്വദേശി എ.പി.സുഭാഷിന്റെ ഭാര്യയാണ് കൊല്ലപ്പെട്ട ദര്‍ഷിത.

kannur dharshita murder case

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES