ഞങ്ങള്‍ രണ്ടുപേരും ഒന്നിച്ച് നില്‍ക്കുന്ന ഫോട്ടോ കണ്ടിട്ടാണ് ടൈറ്റില്‍ റോളില്‍ കബനിയായിട്ട് സെലക്ട് ചെയ്തത്; ആക്ടിങ്ങ് പരിചയമില്ലാതിരുന്നത് കൊണ്ട് തുടക്കം വളരെ ബുദ്ധിമുട്ടായിരുന്നു; ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍; ഫ്രീ ടൈമില്‍ പുറത്ത് പോവാറുണ്ട്; വിശേഷങ്ങള്‍ പങ്കുവെച്ച് കബനിയും ഋഷിയും..!!!

പി.എസ്.സുവര്‍ണ്ണ
ഞങ്ങള്‍ രണ്ടുപേരും ഒന്നിച്ച് നില്‍ക്കുന്ന ഫോട്ടോ കണ്ടിട്ടാണ് ടൈറ്റില്‍ റോളില്‍ കബനിയായിട്ട് സെലക്ട് ചെയ്തത്; ആക്ടിങ്ങ് പരിചയമില്ലാതിരുന്നത് കൊണ്ട് തുടക്കം വളരെ ബുദ്ധിമുട്ടായിരുന്നു; ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍; ഫ്രീ ടൈമില്‍ പുറത്ത് പോവാറുണ്ട്; വിശേഷങ്ങള്‍ പങ്കുവെച്ച് കബനിയും ഋഷിയും..!!!

സീ കേരളയില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രീയ പരമ്പരയാണ് കബനി. പരമ്പര ആരംഭിച്ച് ഒരു വര്‍ഷം തികയുന്നതിന് മുമ്പ് തന്നെ നിരവധി ആരാധകരാണ് സീരിയലിനും അതിലെ താരങ്ങള്‍ക്കും ഉള്ളത്. ബാലേട്ടന്‍ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ മക്കളായി എത്തിയ ഗോപികയും, കീര്‍ത്തനയുമാണ് കബനിയിലെ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. യഥാര്‍ത്ഥ ജീവിതത്തില്‍ സഹോദരികളായ ഇരുവരും സീരിയലില്‍ സുഹൃത്തുക്കളായിട്ടാണ് അഭിനയിക്കുന്നത്. മല്ലിക സുകുമാരന്‍, കൃഷ്ണ തുടങ്ങിയ സീനിയര്‍ ആര്‍ട്ടിസ്റ്റുകളും സീരിയലിലുണ്ട്. കബനിയായി എത്തുന്ന ഗോപികയ്ക്കും കബനിയുടെ ഋഷിയായെത്തുന്ന പ്രേമിനും നിരവധി ആരാധകരാണ് ഉള്ളത്. ഇരുവരും തങ്ങളുടെ സീരിയല്‍ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഇപ്പോള്‍..

* കബനിയിലേക്കുള്ള എന്‍ട്രി എങ്ങനെയായിരുന്നു?

ഗോപിക അനില്‍ (കബനി) :  ഞാന്‍ ആയുര്‍വേദം പഠിക്കുകയായിരുന്നു. പഠിത്തമെല്ലാം കഴിഞ്ഞ സമയം എന്റെ അനിയത്തിക്ക് ഈ സീരിയലില്‍ ഒരു ഓഫര്‍ വന്നു. അപ്പോള്‍ അച്ഛന്‍ അവളുടെ ഫോട്ടോ അയച്ചു കൊടുത്തപ്പോള്‍ ആ കൂട്ടത്തില്‍ ഞങ്ങള്‍ രണ്ടുപേരും ഒന്നിച്ച് നില്‍ക്കുന്ന ഫോട്ടോയും ഉണ്ടായിരുന്നു. അങ്ങനെയാണ് ടൈറ്റില്‍ റോളിലേക്ക് കബനിയായിട്ട് സെലക്ട് ചെയ്തത്. ഒരു ഗ്യാപ്പിന് ശേഷം രണ്ടാമതും തിരിച്ച് വന്നതാണ്. അതുകൊണ്ട് തുടക്കത്തിലെ വളരെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ആക്ടിങ്ങിനോട് ഗ്യാപ് വന്നതു കൊണ്ടായിരുന്നു. ഈ ക്യാരക്ടറാവാനും ബുദ്ധിമുട്ടി. പക്ഷെ ഇപ്പോള്‍ ശരിയായെന്നാണ് കരുതുന്നത്. 

പ്രേം (ഋഷി) : ഇത് എന്റെ ഫസ്റ്റ് ആക്ടിങ്ങ് വെഞ്ചുവറാണ്. സീരിയലില്‍ ഫസ്റ്റ് ടൈമാണ്. ഞാന്‍ ഇതിന് മുമ്പ് ഒരു മോഡലായിരുന്നു. ബേസിക്കലി കൂടുതലും ടിവി അഡ്വടൈസിങ്ങാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇപ്പോഴും ചെയ്യുന്നുണ്ട്. ഈ സീരിയലിലേക്ക് വന്നപ്പോള്‍ ആക്ടിങ്ങ് പരിചയമില്ലാതിരുന്നത് കൊണ്ട് തുടക്കം വളരെ ബുദ്ധിമുട്ടായിരുന്നു. പക്ഷെ അതുകൊണ്ട് കുറെ പഠിക്കാന്‍ പറ്റി. നല്ല എക്‌സ്പീരിയന്‍സായിരുന്നു. ഇപ്പോഴും നല്ല എക്‌സ്പീരയന്‍സാണ്. മാത്രമല്ല ഇപ്പോള് അത് ഞങ്ങള്‍ എഞ്ചോയ് ചെയ്യുന്നുണ്ട്. ആദ്യം കുറെ ബുദ്ധിമുട്ട് അനുഭവിച്ചെങ്കിലും ഇപ്പോള്‍ നല്ല എഞ്ചോയ് ചെയ്യുന്നുണ്ട് ഈ ആക്ടിങ്ങ്. 

* നിങ്ങള്‍ തമ്മിലുള്ള കോമ്പിനേഷന്‍ സീനുകള്‍?

പ്രേം : എന്റെ ഫസ്റ്റ് സീന്‍ ഷൂട്ട് ചെയ്തത് വാഗമണ്‍ വെച്ചാണ്. അപ്പോള്‍ ഞാന്‍ നേരത്തെ പറഞ്ഞപോലെ എനിക്ക് അഭിനയിക്കാന്‍ അറിയില്ലായിരുന്നു. ആക്ടിങ്ങ് എന്താണെന്ന് പോലും അറിയില്ലായിരുന്നു. ഗോപികയൊക്കെ നേരത്തെ സിനിമയിലൊക്കെ അഭിനയിച്ചിട്ടുള്ളത് കൊണ്ട് ഇവര്‍ വലിയ ആക്‌ടേഴ്‌സ് ആണെന്ന തോന്നല്‍ എനിക്ക് എപ്പോഴും ഉണ്ടായിരുന്നു. ഇപ്പോഴും ആ തോന്നല്‍ ഉണ്ട്. ഗോപിക സീന്‍ തകര്‍ത്ത് അഭിനയിക്കുകയും. ഞാന്‍ ആണെങ്കില്‍ എനിക്ക് ഡയലോഗ്‌സ് കിട്ടുന്നില്ല. ഒന്നും പറയാനും പറ്റുന്നില്ല. സാറാണെങ്കില്‍ അവിടെ നിന്ന് വലിയ ചീത്ത വിളിയും. വയങ്കരമായിട്ട് ഓരോന്ന് പറയുകയായിരുന്നു. ഇങ്ങനെയാണോ അഭിനയിക്കുന്നത്. എന്നൊക്കെ ചോദിക്കുകയാണ്്. അപ്പോള്‍ ഞാന്‍ അവിടെ പേടിച്ചിരിക്കുകയാണ്. അപ്പോള്‍ ആ ദിവസം ഗോപിക എന്നോട് സംസാരിച്ചിട്ടേയില്ല. ജസ്റ്റ് കണ്ടാല്‍ ചിരിക്കും എന്നല്ലാതെ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ ഇപ്പോള്‍ അതെല്ലാം മാറി. ഫസ്റ്റ് ഡേ മുതല്‍ ഇന്ന് വരെ പറയുകയാണെങ്കില്‍ ഞങ്ങളുടെ റിലേഷന്‍ഷിപ്പ് വേറെ ലെവലിലേക്ക് ആയി. ഞങ്ങള്‍ നല്ല ഫ്രണ്ട്‌സാണ്. അങ്ങോടും ഇങ്ങോടും പേഴ്‌സണല്‍ കാര്യങ്ങള്‍ ആണെങ്കിലും സീരിയല്‍ കാര്യങ്ങളാണെങ്കിലും ചര്‍ച്ചചെയ്യും. അങ്ങനെ ഞങ്ങള്‍ നല്ല ക്ലോസ് ഫ്രണ്ട്‌സായി. ഫാമിലിയായിട്ട് ആണെങ്കില്‍ പോലും വലിയ ക്ലോസായിരിക്കുകയാണ്. അപ്പോള്‍ ദിവസങ്ങള്‍ കഴിയുന്തോറും ആ ബോണ്ടിങ്ങ് കൂടി. അതുകൊണ്ട് ഇപ്പോള്‍ അഭിനയിക്കുകയാണെങ്കില്‍ പോലും പല കാര്യങ്ങളും പറഞ്ഞു തരും. അങ്ങനെ ചെയ്ത് നോക്ക് ഇങ്ങനെ ചെയ്ത് നോക്ക് എന്നൊക്കെ പറഞ്ഞ് തരും. പക്ഷെ ആദ്യം ഒന്നും അങ്ങനെ പറയില്ലായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ തമ്മിലുള്ള ബോണ്ടിങ്ങ് മറ്റൊരു ലെവലിലേക്ക് എത്തിച്ചിരിക്കുകയാണ്.

ഗോപിക : അത്ര വലിയ സംഭവം ആക്ടിങ്ങൊന്നും അല്ലായിരുന്നു ഫസ്റ്റ് സീനില്‍. ഞാനും ഇതുപോലെ ടെന്‍ഷനടിച്ച് ഇരിക്കുകയായിരുന്നു. പിന്നെ പഠിപ്പ് കഴിഞ്ഞ് പെട്ടെന്ന് ഇതിലേക്ക് വന്നപ്പോള്‍ എന്താണ് സംഭവം എന്നൊന്നും അറിയില്ല. അപ്പോള്‍ ഞാനും അത്രയും ടെന്‍ഷനടിച്ച് ഇരിക്കുകയായിരുന്നു. അപ്പോള്‍ ഞാനും അങ്ങനെ ആരുടെയടുത്തും അങ്ങനെ മിണ്ടുന്നൊന്നും ഇല്ലായിരുന്നു. അതുകൊണ്ടാണ് ഞാന്‍ അന്ന് സംസാരിക്കാതെയിരുന്നത്. പക്ഷെ പിന്നെ പിന്നെ നല്ല കൂട്ടായി. ഇപ്പോള്‍ അങ്ങോടും ഇങ്ങോടും ഹെല്‍പ് ചെയ്യും. ഞാന്‍ എന്തെങ്കിലും തെറ്റായിട്ട് അഭിനയിച്ചാല്‍ ഇങ്ങോടും പറഞ്ഞ് തരും. തിരിച്ച് ഞാന്‍ അങ്ങോടും ഒപ്പീനിയന്‍ പറഞ്ഞ് കൊടുക്കും. നല്ല കംഫെര്‍ട്ടബിളാണ്. ഇവനായിട്ടും പിന്നെ ഈ സീരിയലിലെ എല്ലാവരുമായിട്ടും ആക്ടിങ്ങ് നല്ല കംഫെര്‍ട്ടബിളാണ്. 

* ഡയറക്ടറിനെ കുറിച്ച്?

ഗോപിക : സെക്കന്‍ഡ് ടൈം ഈ ആക്ടിങ്ങിലേക്ക് വന്നപ്പോള്‍ എന്നെ ഏറ്റവും കൂടുതല്‍ ഹെല്‍പ്പ് ചെയ്തത് കബനിയുടെ ആദ്യത്തെ ഡയറക്ടര്‍ സുധീഷ് സാറാണ്. എല്ലാ റിയാക്ഷന്‍സും ഓരോന്നായി ഇങ്ങനെ ചെയ്യണം അങ്ങനെ ചെയ്യണം എന്നെല്ലാം പറഞ്ഞ് നന്നായിട്ട് സാര്‍ ഹെല്‍പ്പ് ചെയ്തിട്ടുണ്ട്. ഫസ്റ്റ് ഡേ സാര്‍ ലിറ്ററെലി  ചീത്ത പറഞ്ഞിട്ടുമുണ്ട് ഞാന്‍ കരഞ്ഞിട്ടുമുണ്ട്. അത്രയും ബുദ്ധിമുട്ടായിരുന്നു ഫസ്റ്റ് ഡേ. പക്ഷെ സാര്‍ കൂടെ നിന്ന് ഹെല്‍പ് ചെയ്തു. നന്നായി ഹെല്‍പ് ചെയ്തു. പിന്നെ അതുപോലെ നന്നായി ചെയ്താലും സാര്‍ നല്ലതാണെന്ന് പറയും. അങ്ങനെ ആ ക്രൂവായിട്ട് നല്ല കംഫെര്‍ട്ടബിളായിരുന്നു. ഫസ്റ്റ് കുറച്ച് ദിവസം കുറച്ച് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. പിന്നെ എല്ലാവരും നല്ലൊരു ഫാമിലി പോലെയായി. ഇപ്പോള്‍ സീരിയല്‍ ഒരു വര്‍ഷം ആവാറായി. പിന്നെ ഇപ്പോള്‍ കുറച്ച് ഷെഡ്യൂളായിട്ട് ഷിജു സാറാണ് ഡയറക്ട് ചെയ്യുന്നത്. അപ്പോള്‍ സുധീഷ് സാറുമായിട്ട് നല്ല കംഫെര്‍ട്ടബിളായിട്ട് വന്നപ്പോള്‍ പെട്ടെന്ന് ഡയറക്ടര്‍ മാറുകയാണെന്ന് പറഞ്ഞപ്പോള്‍ വളരെ ബുദ്ധിമുട്ടായിരുന്നു. നല്ല ടെന്‍ഷനുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ ഷിജു സാറുമായി നല്ല കമ്പനിയായി, നല്ല കംഫെര്‍ട്ടബിളാണ്. സ്‌ട്രെസൊന്നുമില്ല. തെറ്റിച്ചാല്‍ വഴക്ക് പറയും. അത്‌പോലെ നന്നായി ചെയ്ത് കഴിഞ്ഞാല്‍ നന്നായിയെന്നും പറയും. ഷൂട്ട് ഇല്ലാത്തപ്പോള്‍ നല്ല ഫ്രണ്ട്‌ലിയായിട്ട് നമ്മുടെ പേഴ്‌സണല്‍ കാര്യങ്ങളും സംസാരിക്കാം. എന്ത് ഇഷ്യൂസ് ഉണ്ടെങ്കിലും സാറിനോട് സംസാരിക്കാം. നല്ല കംഫെര്‍ട്ടബിളാണ് സെറ്റ്. 

പ്രേം : എനിക്കും സെയിം ഒപ്പീനിയനാണ്. സുധീഷ് സാറാണ് എന്നെ ഇന്‍ട്രൊഡ്യൂസ് ചെയ്തത്. അതുകൊണ്ട് സാറ് കുറെ ഹെല്‍പ് ചെയ്തിട്ടുണ്ട്. ആക്ടിങ്ങിലാണെങ്കിലും പലപല സജഷന്‍സും പലപല കാര്യങ്ങളും പറയാറുണ്ട്. ഇപ്പോള്‍ എന്തെങ്കിലും തെറ്റിക്കുകയാണെങ്കില്‍ വഴക്ക് പറയും. ഇങ്ങനെയാണോ ചെയ്യുന്നത് എന്ന് ചോദിക്കും. അപ്പോള്‍ നമ്മള്‍ അത് തിരുത്താന്‍ നോക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഞാന്‍ എന്റെ ആക്ടിങ്ങ് ലൈഫില്‍ ഒരു ഫസ്റ്റ് സ്റ്റെപ് സുധീഷ് സാറിന് എപ്പോഴും കൊടുക്കും. പിന്നെ ഷിജു സാര്‍ വന്നപ്പോള്‍ എല്ലാവരും പറഞ്ഞ് കേട്ടു സാറ് വളരെ സ്ട്രിക്ടാണ് എന്ന്. അപ്പോള്‍ വളരെ പേടിയോടെയാണ് ഞങ്ങള്‍ സെറ്റിലേക്ക് വന്നത്. പക്ഷെ സാര്‍ വളരെ കൂളാണ്. എല്ലാവരും പറഞ്ഞത് വെറുതെയാണ്. സാറിനോട് സംസാരിക്കുമ്പോഴെ മനസിലാകൂ സാര്‍ എത്രമാത്രം സ്‌ട്രെസും ടെന്‍ഷനുമാണ് അനുഭവിക്കുന്നതെന്ന്. അതായത് ഒരു ദിവസം ഇത്രയും സീനുകള്‍ തീര്‍ക്കണം. പലപല പ്രശ്‌നങ്ങളും ഒതുക്കി തീര്‍ക്കണം. അപ്പോള്‍ ഇതെല്ലാം സാര്‍ ഒറ്റയ്ക്ക് മാനേജ് ചെയ്യുന്നുണ്ട്. അത് മാത്രമല്ല നമ്മുടെ പേഴ്‌സണല്‍ കാര്യമാണെങ്കിലും നമുക്ക് എന്തെങ്കിലും ഇഷ്യു ഉണ്ടെങ്കിലും സാര്‍ അത് സ്വന്തമായിട്ട് എടുക്കും. അതുകൊണ്ട് എനിക്ക് ആ ഒരു റെസ്‌പെക്ട് സാറിനോട് വയങ്കരമായിട്ട് ഉണ്ട്. അതുകൊണ്ട് എല്ലാവരും നല്ല ക്ലോസാണ് സാറുമായിട്ട്. നമുക്ക് എന്ത് കാര്യവും ഓപ്പണായിട്ട് സംസാരിക്കാന്‍ പറ്റും. ഇപ്പോള്‍ ഡയറക്ഷനാണെങ്കില്‍ പോലും രണ്ടു പേരുടെയും ഡയറക്ഷന്‍ കംപ്ലീറ്റിലി വേറെ ടൈപ്പാണ്. ശരിക്കും പറഞ്ഞാല്‍ അത് രണ്ടും നമ്മള്‍ എഞ്ചോയ് ചെയ്യും. രണ്ട് ക്രൂവായിട്ടും ഈക്വലി എഞ്ചോയ് ചെയ്തു. 

* മല്ലിക ചേച്ചിയെപോലെയുള്ള സീനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ ഒപ്പമുളള അഭിനയം?

ഗോപിക : ഏറ്റവും വലിയ ഭാഗ്യം എന്ന് പറഞ്ഞാല്‍. ഈ സീരിയലില്‍ ഫസ്റ്റ് സീന്‍ തന്നെ മല്ലിക അമ്മയുടെ കൂടെയായിരുന്നു. പണ്ട് മുതലെ പൃഥ്വിരാജേട്ടന്റെ വലിയ ഫാനായിരുന്നു. അപ്പോള്‍ ഈ സീരിയല്‍ കിട്ടിയപ്പോള്‍ തന്നെ ആലോചിച്ചു മല്ലികാമ്മയോട് പറഞ്ഞിട്ട് പൃഥ്വിരാജിനെ കാണാന്‍ പറ്റുമോ എന്ന്. അങ്ങനെയൊക്കെ ആലോചിച്ചിട്ടുണ്ടായിരുന്നു. അപ്പോള്‍ ഫസ്റ്റ് സീന്‍ തന്നെ മല്ലികാമ്മയുടെ കൂടെയായിരുന്നു ഒരു അമ്പലത്തില്‍ വെച്ച്. അപ്പോള്‍ നല്ല ടെന്‍ഷനുണ്ടായിരുന്നു. ആക്ടിങ്ങും അത്രയ്ക്ക് പറ്റുന്നില്ല. അതുപോലെ ഇത്രയും വലിയ ആര്‍ട്ടിസ്റ്റിന്റെ കൂടെ ചെയ്യുമ്പോള്‍ കുറെ റീട്ടേക്ക് ഒക്കെ പോയി കഴിഞ്ഞാല്‍ അവര്‍ എന്താണ് വിചാരിക്കുക എന്ന ടെന്‍ഷനായിരുന്നു. കാരണം ഒരാളെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലാലോ. കുറെ റീട്ടേക്ക് ഒക്കെ പോയി അവരെ കൊണ്ട് ഇങ്ങനെ ചെയ്യിപ്പിക്കുന്നത് ശരിയല്ലാലോ. ആ ഒരു ടെന്‍ഷന്‍ നല്ലോണം ഉണ്ടായിരുന്നു. പക്ഷെ ഫസ്റ്റ് സീനില്‍ തന്നെ കണ്ടപ്പോള്‍ നന്നായി സംസാരിച്ചു. പേരൊക്കെ ചോദിച്ചു. വീടെവിടെയാണെന്നൊക്കെ ചോദിച്ചു. അങ്ങനെ കുറെയൊക്കെ സംസാരിച്ചു. പുറത്ത് പറയുന്നതുപോലെ ജാഡയൊന്നും ഇല്ല. നമ്മള്‍ വീട്ടില്‍ പോയാലും ഇടയ്ക്ക് മെസേജ് ഒക്കെ അയക്കും. നല്ല കൂളാണ് ഒരു കുഴപ്പവും ഇല്ല. ഇവിടെ ഞാന്‍ സെറ്റിലും അച്ഛമ്മ എന്ന് തന്നെയാണ് വിളിക്കുന്നത്. 

പ്രേം : മല്ലിക ആന്റിയുടെ കാര്യത്തില്‍ ഈ സെയിം സംഭവം തന്നെയാണ് എനിക്ക് പറയാനുള്ളത്. എന്റെ ഫസ്റ്റ് സീനില്‍ തന്നെ എനിക്ക് നല്ല പേടിയായിരുന്നു. ഇതുപോലെയുള്ള സീനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ കൂടെ ഞാന്‍ അഭിനയിക്കുക എന്നൊക്കെ പറഞ്ഞാല്‍ പേടിയായിരുന്നു. അപ്പോള്‍ ആ സീന്‍ ശരിക്കും രണ്ടും മൂന്നും ടേക്ക് പോയി. കാരണം എനിക്ക് ശരിക്കും പെര്‍ഫോം ചെയ്യാന്‍ പറ്റാതിരുന്ന കൊണ്ട്. എനിക്ക് ആന്റിയായിട്ട് അധികം സീനുകള്‍ ഉണ്ടായിരുന്നില്ല. കോമ്പിനേഷന്‍ സീനുകള്‍ തുടക്കം കുറച്ച് മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നെ പതുക്കെ പതുക്കെ സീനുകള്‍ വന്നു തുടങ്ങി. ഞങ്ങള്‍ സംസാരിക്കാന്‍ തുടങ്ങി. പിന്നെ ആന്റി എന്റെ രണ്ടുമൂന്ന് പരസ്യങ്ങള്‍ കണ്ടു. എന്നെ തിരിച്ചറിഞ്ഞു. അപ്പോഴാണ് ആന്റി എന്റെ ശരിക്കും  പേര് ചോദിക്കുന്നത്. ഋഷി മോന്റെ പേര് എന്താണെന്ന്. അപ്പോള്‍ ഞാന്‍ പ്രേം എന്ന് ആണന്ന് പറഞ്ഞു. പിന്നെ എന്നെ എപ്പോഴും പ്രേം മോന്‍ എന്നാണ് വിളിക്കുന്നത്. പിന്നെ ആന്റിക്ക് കുറെ ഫ്രണ്ട്‌സൊക്കെയുണ്ട്. അവിടെ നിന്ന് എന്നെ വീട്ടില്‍ വിൡക്കുന്ന പേരൊക്കെ കിട്ടി. അങ്ങനെ ഞങ്ങള്‍ തമ്മില്‍ നല്ല ബോണ്ടായി. ആന്റി കുറെ കഥകളൊക്കെ പറയും. രാജുവേട്ടന്‍ അങ്ങനെ ചെയ്തു. ഇന്ദ്രജിത്ത് ഇങ്ങനെ ചെയ്തു. അപ്പോള്‍ ഞങ്ങള്‍ക്ക് കേള്‍ക്കാന്‍ നല്ല രസമായിരുന്നു. ഞങ്ങള്‍ ഇങ്ങനെ കേട്ടോണ്ട് ഇരിക്കും. ആന്റി ഇങ്ങനെ സെറ്റില്‍ ഒഴിവ് സമയത്ത് കഥ പറഞ്ഞുകൊണ്ടിരിക്കും. അപ്പോള്‍ നമ്മള്‍ കരുതും. അത്രയും സീനിയര്‍ ആര്‍ട്ടിസ്റ്റ് ആണെങ്കില്‍ പോലും ഷീ ഈസ് വെരി ഡൗണ്‍ ടു എര്‍ത്ത്. അപ്പോള്‍ അതുകൊണ്ട് തന്നെ നമുക്ക് സംസാരിക്കുവാനും എളുപ്പമാണ്. എപ്പോഴും വലിയ കംഫെര്‍ട്ടബിളാണ് മല്ലിക ആന്റിയോട് സംസാരിക്കാന്‍. 

 

* ലൊക്കോഷന്‍ ഫ്രീ ടൈം?

ഗോപിക : ലൊക്കേഷന്‍ ഫ്രീ ടൈമില്‍ എല്ലാവരും കൂടെയിരുന്ന് വര്‍ത്തമാനം പറയും. പിന്നെ ടിക് ടോക്കൊക്കെ ചെയ്യും. അത് റിഹേഴ്‌സല്‍ ചെയ്യും. കുറെ സെല്‍ഫി എടുക്കും. പ്രത്യേകിച്ച് ഋഷിയുടെ വീട്ടിലാണ് ഷൂട്ടെങ്കില്‍ നിവേദിത ചേച്ചിയാണ് മെയിന്‍ ആള്‍ സെല്‍ഫിയെടുക്കാന്‍. ഞങ്ങള്‍ എല്ലാവരും കൂടെയിരുന്നു സെല്‍ഫിയെടുക്കും. പിന്നെ ഞാനും എന്റെ അനുജത്തി കീര്‍ത്തനയും ആലീസും അന്‍ഷിതയും എല്ലാവരും കൂടെ ടിക് ടോക് ചെയ്യും. പിന്നെ എല്ലാവരും കൂടെ കത്തിയടിച്ച് തമാശയൊക്കെ പറഞ്ഞിരിക്കും. പിന്നെ ഇടയ്ക്ക് ഇതുപോല പണ്ടായിരുന്നെങ്കില്‍ സുധീഷ് സാറിന്റെ അടുത്ത് പോയിരുന്ന് സാര്‍ മോണിറ്റര്‍ ഇട്ട് ഇരിക്കുകയാണെങ്കില്‍ സാറിന്റെ അടുത്ത് പോയിരുന്ന് ഞങ്ങള്‍ വര്‍ത്തമാനം ഒക്കെ പറയും. സാര്‍ ഫ്രീയാണെങ്കില്‍. അല്ലെങ്കില്‍ ഇവിടെയാണങ്കിലും ഇപ്പോള്‍ ബ്രേക്കിന് ഒക്കെ ലഞ്ച് കഴിഞ്ഞ് കുറച്ച് ഫ്രീയൊക്കെ കിട്ടുമ്പോള്‍ സാറിനോട് ഇരുന്ന് സംസാരിക്കും. പിന്നെ എല്ലാവരോടും കമ്പിനിയടിക്കും. 

പ്രേം : ലൊക്കേഷന്‍ അല്ലാതെ ഓഫ് ഡേയ്‌സ് കിട്ടുകയാണെങ്കില്‍ എല്ലാവര്‍ക്കും ടൈം കിട്ടുകയാണങ്കില്‍ പുറത്ത് പോവാറുണ്ട്. സിനിമയ്ക്ക് പോകും. റെസ്‌റ്റോറന്‍സില്‍ ഫുഡ് കഴിക്കാന്‍ പോകും. സോ ഇവിടം കൊണ്ട് ഞങ്ങള്‍ ഒതുക്കുന്നില്ല. ഞങ്ങള്‍ പുറത്ത് പോവുകയാണെങ്കില്‍ പോലും വീണ്ടും ഒരുമിച്ച് പുറത്ത് പോവാനൊക്കെ ട്രൈ ചെയ്യാറുണ്ട്. സോ ആ ഒരു സന്തോഷം നമുക്ക് ഈ ഒരു ക്രൂവില്‍ ഉണ്ടാവാറുണ്ട്. 

* പുറത്ത് പോവുമ്പോള്‍ ആളുകള്‍ തിരിച്ചറിയാറുണ്ടോ?

പ്രേം : അതൊക്കെ തിരിച്ചറിയാറുണ്ട്. ഇപ്പോള്‍ ലുലുമാളിലൊക്കെ പോവുകയാണെങ്കില്‍ അല്ലെങ്കില്‍ പുറത്ത് പോവുകയാണെങ്കില്‍ പോലും ഈ സീരിയല്‍ കാണുന്നവരൊക്കെ ദേ കബനിയുടെ ഋഷി ദേ പോണ് എന്നൊക്കെ പറയും. ഇപ്പോള്‍ എറണാകുളത്ത് ആയത് കൊണ്ട് തനി എറണാകുളം സ്ലാങ്ങിലൊക്കെയാണ് പറയുന്നത്. അപ്പോള്‍ അതൊരു നല്ല സംഭവമാണ്. കാരണം ഈ ഫെയിം പെട്ടെന്ന് കിട്ടുമ്പോള്‍ നമ്മള്‍ അത് ശരിക്കും തിരിച്ചറിയുന്നില്ല. പുറത്ത് പോവുമ്പോള്‍ ആളുകള്‍ നമ്മളെ തിരിച്ചറിയുമ്പോള്‍.. ഞാന്‍ ശരിക്കും സര്‍പ്രൈസ്ഡായിരുന്നു. എക്‌സാപിംള്‍ സീരിയലില്‍ അഭിനയിച്ച് തുടങ്ങിയതിന് ശേഷം ലുലുമാളില്‍ ഫസ്റ്റ് ടൈം പോയപ്പോള്‍ ഒരാള്‍ വന്ന് ഫോട്ടോ എടുക്കാവോ എന്ന് ചോദിച്ചു. ഞാന്‍ വിചാരിച്ചു ആ കുട്ടിയുടെ ഫോട്ടോ എടുത്ത് കൊടുക്കാനാണെന്ന് കരുതി മൊബൈല്‍ വാങ്ങിച്ച് കൊടുത്തു. അപ്പോഴാണ് അവര്‍ പറഞ്ഞത് ചേട്ടാ സെല്‍ഫി എടുക്കാനാണെന്ന്. അപ്പോഴാണ് ഞാന്‍ ആലോചിക്കുന്നത് ഞാന്‍ സീരിയലില്‍ അഭിനയിച്ചു ആളുകള്‍ കാണുന്നുണ്ടല്ലോ എന്ന്. അപ്പോഴാണ് മനസിലാകുന്നത് ആളുകള്‍ തിരിച്ചറിയുന്നുണ്ടെന്ന്. ഇപ്പോള്‍ എവിടെ പോയാലും ആളുകള്‍ തിരിച്ചറിയുന്നുണ്ട്. വന്ന് സെല്‍ഫിയൊക്കെ എടുക്കും സംസാരിക്കും. 

ഗോപിക : ചെറുപ്പത്തിലെ മൂവിയൊക്ക ചെയ്തപ്പോള്‍, ഇതെപോലെ ബാലേട്ടനില്‍ ഞാനും എന്റെ അനിയത്തിയും ഒരുമിച്ച് തന്നെയാണ് ചെയ്തത്. അപ്പോള്‍ ഇങ്ങനെ കുറെ പേരൊക്കെ വന്ന് ഫോട്ടോയൊക്കെ എടുത്തിട്ടുണ്ട്. പക്ഷെ അത്രയ്ക്കും ഇത് വലിയ സംഭവമാണെന്ന് തോന്നുന്ന പ്രായമല്ലാലോ നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍. പിന്നെ ഈ സീരിയലില്‍ ഞാനും അനിയത്തിയും ഒരുമിച്ച് തന്നെയാണ് അഭിനയിക്കുന്നത്. ഞങ്ങള്‍ ഫ്രണ്ട്‌സായിട്ടാണ് ചെയ്യുന്നത്. പത്മിനി എന്ന് പറയുന്ന ക്യാരക്ടറാണ് അവള്‍ ചെയ്യുന്നത്. അപ്പോള്‍ സീരിയലിലും ഞങ്ങള്‍ എപ്പോഴും ഒരുമിച്ച് ഉണ്ട്. വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് പോകുമ്പോഴും വീണ്ടും ഞങ്ങള്‍ ഒരുമിച്ച് തന്നെയാണ്. അപ്പോള്‍ ആളുകള്‍ കാണുമ്പോള്‍ അവര്‍ക്ക് അത് അത്ഭുതമാകും. ഞങ്ങള്‍ നടന്ന് പോകുമ്പോള്‍ ദേ കബനിയും പത്മിനിയും ഒരുമിച്ച് പോകുന്നു എന്ന് പറയും. അങ്ങനെ പറഞ്ഞിട്ട് ഒരുപാട് പേര്‍  വന്നിട്ട് നിങ്ങള്‍ എന്താ വയങ്കര ഫ്രണ്ട്‌സാണോ, നിങ്ങള്‍ വീട്ടില്‍ പോയാലും ഒരുമിച്ചാണോ ഷൂട്ട് ഇല്ലെങ്കിലും നിങ്ങള്‍ ഒന്നിച്ചാണോ. എന്നൊക്കെ ചോദിച്ചിട്ടുണ്ട്. അപ്പോള്‍ ഞങ്ങള്‍ പറയും അല്ല ഞങ്ങള്‍ ശരിക്കും ചേച്ചിയും അനുജത്തിയുമാണ് എന്ന്. അപ്പോള്‍ അവര്‍ക്കൊക്കെ അത്ഭുതമാകും. ഓ ചേച്ചിയും അനുജത്തിയുമാണോ. നന്നായിട്ടുണ്ട് എന്ന് പറഞ്ഞ് ഫോട്ടോയൊക്കെ എടുക്കാന്‍ വരും. പിന്നെ എല്ലാവര്‍ക്കും വലിയ ഇഷ്ടമാണ്. ആരും ഇതുവരെയും നെഗറ്റീവായിട്ട് പറഞ്ഞിട്ടില്ല. എല്ലാവര്‍ക്കും വലിയ ഇഷ്ടമാണ്. 

* അനിയത്തിയുമൊത്തുള്ള അഭിനയം?

ഗോപിക : എല്ലാവര്‍ക്കും ഈ സീരിയലില്‍ ഏറ്റവും ഇഷ്ടം അവളെ തന്നെയാണ്. കാരണം അവളുടെ ക്യാരക്ടര്‍ അങ്ങനെയാണ്. ബബ്ലിയാണ്.. അവള്‍ എങ്ങനെയാണോ അതുപോലെ തന്നെയാണ് അവളുടെ ക്യാരക്ടറും ഈ സീരിയലില്‍. അപ്പോള്‍ അവള്‍ക്ക് അങ്ങനെയൊന്നും ആലോചിക്കുകയൊന്നും വേണ്ട. ഒണ്‍ ദി സ്‌പോട്ട് എന്ത് വേണമെങ്കിലും ചെയ്യാം എന്നുള്ള ഒരു ക്യാരക്ടറാണ്. പക്ഷെ എന്റെ ശരിക്കിനുമുള്ള ഒരു ക്യാരക്ടറല്ല ഞാന്‍ ഈ സീരിയലില്‍ ചെയ്യുന്നത്. അപ്പോള്‍ എനിക്ക് എപ്പോഴും അവള്‍ എന്തെങ്കിലുമൊക്കെ കാണിക്കുന്നത് കാണുമ്പോള്‍ ചിരിയൊക്കെ വരും. അപ്പോള്‍ എനിക്ക് അങ്ങനെ തുറന്ന് ചിരിക്കാനൊന്നും പറ്റില്ല. ഞാന്‍ ഇടയ്ക്ക് ചിരിക്കുമ്പോള്‍ സാര്‍ പറയും ഗോപികയ്ക്ക് ചിരിക്കാം പക്ഷെ കബനി ചിരിക്കാന്‍ പാടില്ല എന്ന്. പിന്നെ ശരിക്കും കംഫെര്‍ട്ടബിളാണ് അവളുടെ കൂടെ ആക്ട് ചെയ്യാന്‍. കാരണം വീട്ടില്‍ എങ്ങനെയാണോ ഞങ്ങള്‍ അതുപോലെ തന്നെയാണ് ഇവിടെയും. ഇപ്പോള്‍ ഹോസ്റ്റല്‍ സീന്‍സൊക്കെ ചെയ്യുമ്പോള്‍ വീട്ടില്‍ എങ്ങനെയാണോ അതുപോലെ തന്നെ ഇവിടെയും ഫീല്‍ ചെയ്യും. അപ്പോള്‍ അവള്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് എനിക്കും അറിയാം ഞാന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് അവള്‍ക്കുമറിയാം. അപ്പോള്‍ അങ്ങനെ റീടേക്ക് ഒന്നും വരാറില്ല അവളുടെ കൂടെ ചെയ്യുമ്പോള്‍. നല്ല കംഫെര്‍ട്ടബിളാണ്. 

* ഷൂട്ടിങ്ങ് ടൈം..

പ്രേം : ഷൂട്ട് എന്ന് പറയുമ്പോള്‍ ഒരു ആവറേജ് ഷെഡ്യൂള്‍ 10-12 ഡേയ്‌സ് ഉണ്ടവും. അതിന് ശേഷം 10 ദിവസം അല്ലെങ്കില്‍ ഒരാഴ്ച്ച ബ്രേക്ക് തന്നിട്ട് പിന്നെ അടുത്ത് ഷെഡ്യൂള്‍ തുടങ്ങുകയാണ് ചെയ്യുന്നത്. അപ്പോള്‍ മാസത്തില്‍ ഒരു ഒന്നര ഷെഡ്യൂള്‍ ഉണ്ടാവാറുണ്ട്. 

* ഷൂട്ടിങ്ങ് സെറ്റിലെ സൗഹൃദങ്ങള്‍..

പ്രേം : എല്ലാവരുമായിട്ടും കമ്പിനിയാണ്. ഞാന്‍ നേരത്തെ പറഞ്ഞത് പോലെ തന്നെ വി ആര്‍ ജസ്റ്റ് മോര്‍ ദാന്‍ ഫ്രണ്ട്‌സ് ആക്ച്വലി. അപ്പോള്‍ ഗോപികയാണെങ്കിലും കീര്‍ത്തനയാണെങ്കിലും നമ്മള്‍ അങ്ങോടും ഇങ്ങോടും പലപല കാര്യങ്ങള്‍ ഷെയര്‍ ചെയ്യും. പിന്നെ പ്രോബ്ലംസും ഷെയര്‍ ചെയ്യും. അപ്പോള്‍ ആ ഒരു ഫ്രണ്ടഷിപ്പ് നല്ലൊരു ഫ്രണ്ട്ഷിപ്പാണ് ഞങ്ങള്‍ തമ്മിലുള്ളത്. ഇവര്‍ മാത്രമല്ല ബാക്കിയുള്ള ആളുകളുടെയും രഞ്ജിത്തൊക്കെയാണെങ്കില്‍ നിവ്യ ചേച്ചി, ആലിസ്, ധന്യ, അന്‍ഷിത ഇവരൊക്കെയായിട്ട് നല്ല ഫ്രണ്ടഷിപ്പ് ഉണ്ടാവാറുണ്ട്. അപ്പോള്‍ ലൊക്കേഷനില്‍ ഉണ്ടാവുന്ന സമയങ്ങളില്‍ അങ്ങോടും ഇങ്ങോടും സംസാരിക്കുകയും ടൈം സ്‌പെന്‍ഡ് ചെയ്യുകയും ഒക്കെ ചെയ്യും. 

ഗോപിക : കൂടുതല്‍ സമയവും ഞാനും പ്രേമും എന്റെ അനുജത്തിയുമാണ് ഒരുമിച്ച് ഉണ്ടാവുന്നത്. പിന്നെ തുടക്കം മുതലേ ഞങ്ങള്‍ നല്ല ഫ്രണ്ട്‌സായിരുന്നു. അപ്പോള്‍ കൂടുതല്‍ ടൈമും സ്‌പെന്‍ഡ് ചെയ്യുക പ്രേം, അമ്മ പിന്നെ എന്റെ അനുജത്തി ഞങ്ങള്‍ നാല് പേരുമാണ്. പിന്നെ സ്വപ്‌ന ചേച്ചിയുള്ളപ്പോള്‍, ചേച്ചിയായിട്ടും ഫസ്റ്റ് ഷെഡ്യൂള്‍ മുതല്‍ നല്ല കമ്പനിയാണ്. അപ്പോള്‍ ചേച്ചിയായിട്ടും നല്ല കമ്പിനിയാണ്. പിന്നെ ബാക്കി എല്ലാവരും ഉള്ളപ്പോള്‍ ഞങ്ങള്‍ എല്ലാവരും കൂടെ ഒരുമിച്ചിരുന്ന് ടൈം സ്‌പെന്‍ഡ് ചെയ്യാറുണ്ട്. എല്ലാവരുമായിട്ടും ക്ലോസാണ്. 

(തുടരും)....
 

Read more topics: # kabani serial,# gopika,# prem interview
gopika prem interview

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES