മലയാളി സീരിയല്‍ പ്രേക്ഷകര്‍ക്കിടില്‍ ഏറെ പ്രശസ്തമായ സീരിയലാണ് ഉപ്പുംമുളകും. ഒരു കുടുംബത്തില്‍ നടക്കുന്ന സംഭവങ്ങള്‍ അതിഭാവുകത്വമില്ലാത്ത നര്‍മ്മത്തിന്റെ മേമ്പോടിയില്‍ അവതരിപ്പിക്കുന്ന സീരിയലിനും അതിലെ കഥാപാത്രങ്ങള്‍ക്കും ലക്ഷകണക്കിന് ആരാധകരാണ് ഉള്ളത്. സീരിയലില്‍ നായകനായ ബാലചന്ദ്രന്‍ തമ്പിയുടെ മകള്‍ ലച്ചുവായി വേഷമിടുന്ന ജൂഹി രസ്തോഗിക്കും ആരാധകരേറെയാണ്. പാതിമലയാളിയായ ലച്ചു യാദൃശ്ചികമായാണ് പരിപാടിയിലേക്ക് എത്തിയത്. അഭിനയത്തിലും നൃത്തത്തിലും താല്‍പര്യമുണ്ടെന്ന് കിട്ടിക്കാലം മുതലേ തന്നെ തെളിയിച്ച ലച്ചു നൃത്തവും പഠിച്ചിട്ടുണ്ട്. എട്ടു വര്‍ഷത്തിനു ശേഷം താരം ചിലങ്കയണിഞ്ഞതിന്റെ സന്തോഷവും ആരാധകരുമായി പങ്കുവയ്ച്ചിരുന്നു. ഇപ്പോള്‍ ഒരു ചെറുപ്പക്കാരുമൊത്തുളള ജൂഹിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കറുത്ത മണ്ടും ജുബ്ബയും ധരിച്ച് നില്‍ക്കുന്ന ചെറുപ്പക്കാരനോട് ചേര്‍ന്നു നില്‍ക്കുന്ന ജൂഹിയുടെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ജൂഹിയുടെ ഭാവി വരനാണോ അതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
ലച്ചുവിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയായാണ് ഒപ്പമുള്ളത് ആരാണെന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നുവന്നത്. ലച്ചുവിനെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ഈ ചുള്ളനെ ആര്‍ക്കെങ്കിലും അറിയുമോയെന്നായിരുന്നു ആരാധകരുടെ ചോദ്യം. ചിത്രങ്ങള്‍ വൈറലായി മാറിയതിന് പിന്നാലെയായി നിരവധി പേരാണ് ഇരുവരേയും കുറിച്ച് ചോദിച്ച് എത്തിയത്. ലച്ചുവിനൊപ്പം ഇദ്ദേഹം ആല്‍ബത്തില്‍ അഭിനയിച്ചിട്ടുണ്ടെന്നും രോവിത് എന്നാണ് പേരെന്നും ഡോക്ടറാണെന്നുമുള്ള വിശദീകരണം ഇതിനിടയില്‍ ലഭിച്ചിരുന്നു. ലച്ചുവിന്റെ ഭാവിവരനാണോ ഇതെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ വരെ നേരത്തെ ഉയര്‍ന്നിരുന്നു. ഇദ്ദേഹത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എത്തിയതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്.
ഫാന്‍സ് ഗ്രൂപ്പിലൂടെയായിരുന്നു ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നത്.രാജസ്ഥാനിയായ രഘുവീര്‍ ശരണ്‍ രസ്തോഗിയുടെയും ചോറ്റാനിക്കര സ്വദേശി ഭാഗ്യലക്ഷ്മിയുടെയും മകളാണ് പാതി മലയാളിയായ ജൂഹി രസ്തോഗി. ജൂഹി അപ്രതീക്ഷിതമായിട്ടായിരുന്നു സീരിയലിലേക്ക് എത്തിയത്. ഉപ്പും മുളകിന്റെയും ഡയറക്ടര്‍ ആര്‍.ഉണ്ണികൃഷ്ണന്റെ മകന്‍ അനന്ത് ജൂഹിയുടെ ക്ലാസ്മേറ്റായിരുന്നു. അനന്തിന്റെ ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ പങ്കെടുക്കവേ ജൂഹിയെ കണ്ട ഉണ്ണികൃഷ്ണന്‍ താരത്തെ ലച്ചുവാകാന്‍ ക്ഷണിക്കുകയായിരുന്നു. താനും ലച്ചുവും തമ്മില്‍ നല്ല സാമ്യമുള്ളതിനാല്‍ അധികം അഭിനയിക്കേണ്ടിവരാറില്ലെന്നും ജൂഹി പറയുന്നു. പ്ലസ്ടുവില്‍ പഠിക്കുമ്പോഴാണ് സീരിയലില്‍ എത്തുന്നത്. അതിനാല്‍ കൂടുതല്‍ പഠിക്കാന്‍ പറ്റിയില്ല. ഫാഷന്‍ ഡിസൈനിങ്ങാണ് പിന്നെ ജൂഹി പഠിച്ചത്