Latest News

ഗുരുവായൂര്‍ നടയിലെത്തി താലി ചാര്‍ത്തി ജിഷിനും അമേയയും; രണ്ട് വര്‍ഷത്തെ ലിവിങ് റിലേഷന് പിന്നാലെ ഔദ്യോഗികമായി വിവാഹിതരായി താരങ്ങള്‍; ഇരുവരുടെതും രണ്ടാം വിവാഹം; ആശംസകളുമായി ആരാധകരും

Malayalilife
ഗുരുവായൂര്‍ നടയിലെത്തി താലി ചാര്‍ത്തി ജിഷിനും അമേയയും; രണ്ട് വര്‍ഷത്തെ ലിവിങ് റിലേഷന് പിന്നാലെ ഔദ്യോഗികമായി വിവാഹിതരായി താരങ്ങള്‍; ഇരുവരുടെതും രണ്ടാം വിവാഹം; ആശംസകളുമായി ആരാധകരും

സീരിയല്‍ താരങ്ങളായ ജിഷിന്‍ മോഹനും അമേയ നായരും വിവാഹിതരായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് ഇരുവരും വിവാഹിതാരയത്.ദീര്‍ഘകാലമായി ഇരുവരും പ്രണയത്തിലായിരുന്നു. ജിഷിന്റെ രണ്ടാം വിവാഹമാണിത്. ഇരുതാരങ്ങള്‍ക്കും സുഹൃത്തുക്കളും ആരാധകരും ആശംസകള്‍ നേര്‍ന്നു.

ഞങ്ങള്‍ വിവാഹം കഴിക്കാന്‍ പോവുകയാണ്. എല്ലാവരുടേയും അനു?ഗ്രഹവും ആശിര്‍വാദവും ഉണ്ടായിരിക്കണം. അമ്പലത്തിന്റെ റൂള്‍സ് പാലിക്കണം. പ്രശ്‌നം വരുന്ന രീതിയില്‍ ഒന്നും സംഭവിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. ഞങ്ങള്‍ നല്ല സന്തോഷത്തിലാണ്. ഞങ്ങള്‍ ലിവിങ് റിലേഷനില്‍ ആയിരുന്നു. രണ്ട് വര്‍ഷമായി. അത് വിജയകരമായിരുന്നു. അതുകൊണ്ട് തന്നെ ബന്ധം വിവാ?ഹത്തിലൂടെ ഓഫീഷ്യലാക്കാമെന്ന് തീരുമാനിച്ചു. കാരണം കേരളത്തില്‍ ദമ്പതികളായി ജീവിക്കണമെങ്കില്‍ ലിവിങ് റിലേഷന്‍ ഒഫീഷ്യലാക്കണം. 

ഞങ്ങള്‍ക്ക് അത് ആവശ്യമില്ലാതിരുന്നതുകൊണ്ടാണ് രണ്ട് വര്‍ഷം ലിവിങ് റിലേഷന്‍ഷിപ്പില്‍ കഴിഞ്ഞത്. ബന്ധം വിവാഹത്തിലൂടെ ഓഫീഷ്യലാക്കിയാല്‍ കുറച്ച് കൂടി കംഫേര്‍ട്ടാണ്. ഒരു ഫോര്‍മാലിറ്റിക്ക് വേണ്ടിയാണ് വിവാഹിതരായത്. ഗുരുവായൂര്‍ അമ്പലനടയില്‍ വെച്ചാണ് വിവാഹം എന്നത് സന്തോഷം ഇരട്ടിയാക്കുന്നുണ്ട്.ഗുരുവായൂരപ്പന്റെ സ്വന്തം ആളാണ്. ഞങ്ങള്‍ നോക്കിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ഗുരുവായൂര്‍ വെച്ച് വിവാഹം നടത്താനാണ്. അതുകൊണ്ട് കൂടിയാണ് ഇങ്ങനൊരു തീരുമാനത്തിലേക്ക് എത്തിയത്. വിവാഹത്തിന് മുമ്പ് ഇരുവരും പങ്ക് വച്ചത് ഇങ്ങനെയാണ്.

ഓഫ് വൈറ്റും ഗോള്‍ഡും കലര്‍ന്ന നിറത്തിലുള്ള ഡിസൈനര്‍ കുര്‍ത്തയും കസവ് മുണ്ടുമായിരുന്നു ജിഷിന്റെ വേഷം. അതേ നിറത്തില്‍ തന്നെയുള്ള സിംപിള്‍ ലെഹങ്കയും മിനിമല്‍ മേക്കപ്പും മിനിമല്‍ ജ്വല്ലറിയുമായിരുന്നു അമേയയുടേത്.

ഇരുവരുടേയും രണ്ടാം വിവാഹമാണ്. വിരലിലെണ്ണാവുന്ന കുറച്ച് ബന്ധുക്കള്‍ മാത്രമാണ് ചടങ്ങിന് സാക്ഷ്യം വ?ഹിക്കാന്‍ എത്തിയത്. രണ്ട് വര്‍ഷം മുമ്പാണ് ജിഷിനെ അമേയ പരിചയപ്പെടുന്നതും സൗഹൃദത്തിലാകുന്നതും. അത് പിന്നീട് പ്രണയമായി മാറുകയുമായിരുന്നു,

jishin mohan marries ameya nair

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES