ഓണക്കാലം വരവായി....,, എല്ലാര്‍ക്കും ഞങ്ങളുടെ ഓണാശംസകള്‍ ???? ഓണത്തിനൊപ്പം ഞങ്ങളും ഒരുപാട് കാത്തിരുന്ന ആ സന്തോഷ വാര്‍ത്ത വന്നെത്തിയിരിക്കുന്നു. എല്ലാരുടെയും അനുഗ്രഹവും പ്രാര്‍ഥനയുമുണ്ടാവണം. മിനിറ്റുകള്‍ക്ക് മുമ്പ് സീരിയല്‍ നടന്‍ ജിഷിന്‍ മോഹന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളാണിത്. പ്രിയപ്പെട്ടവള്‍ക്കൊപ്പമുള്ള ഓണച്ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചുകൊണ്ടാണ് ജിഷിന്‍ ഈ വിശേഷം അറിയിച്ചത്. ഇരുവരും ഒരുമിച്ചൊരു ജീവിതം ആരംഭിച്ച ശേഷമുള്ള ആദ്യ ഓണം കൂടിയാണിത് എന്ന പ്രത്യേകത കൂടിയുണ്ട്. അതിനിടെയാണ് ഇരട്ടി മധുരമുള്ള വിശേഷമുണ്ടെന്ന് ജിഷിന്‍ അറിയിച്ചതും. എന്നാല്‍ വിശേഷമെന്താണെന്ന് പറഞ്ഞിട്ടില്ല. അമേയയും അതേക്കുറിച്ചൊന്നും പങ്കുവച്ചിട്ടില്ല. എങ്കിലും അമേയയെ ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള ചിത്രത്തിന് ആരാധകര്‍ മുഴുവന്‍ ഓണാശംസകള്‍ പങ്കുവെക്കുന്നതിനൊപ്പം തന്നെ ഇരട്ടിമധുരമായി എത്തിയ ആ വിശേഷത്തെ കുറിച്ചും ചോദിക്കുന്നുണ്ട്.
അതേസമയം, മലയാള സീരിയല്‍ ലോകത്തെ താരദമ്പതികളാണ് ജിഷിനും അമേയയും. ഇരുവരും തമ്മിലുള്ള അടുപ്പം സോഷ്യല്‍ മീഡിയയില്‍ വൈറലായപ്പോള്‍ തങ്ങള്‍ സിറ്റുവേഷന്‍ഷിപ്പ് എന്ന ബന്ധത്തിലാണെന്നാണ് അമേയ പറഞ്ഞത്. വിവാഹം കഴിക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ലാത്ത, ഇപ്പോള്‍ സ്നേഹിക്കുന്നു, നാളെയത് ഉണ്ടാകുമോ എന്നുറപ്പില്ലാത്ത സിറ്റുവേഷന്‍ ഷിപ്പ് ബന്ധത്തില്‍ നിന്നും അതിവേഗമാണ് ഇരുവരും ലിവ് ഇന്‍ ടുഗെദറിലേക്ക് എത്തിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി സീരിയല്‍ നടന്‍ ജിഷിന്‍ മോഹനുമായി പ്രണയത്തിലാണ് അമേയ നായര്‍. നടി വരദയുമായുള്ള വിവാഹജീവിതം അവസാനിപ്പിച്ച ശേഷമാണ് ജിഷിന്‍ അമേയയുമായി പ്രണയത്തിലായത്. അമേയ സിംഗിളാണെന്നാണ് പലരും വിചാരിച്ചിരുന്നത്. എന്നാല്‍ അടുത്ത കാലത്താണ് അമേയ താന്‍ വിവാഹമോചിതയാണെന്നും രണ്ടു മക്കളുടെ അമ്മയാണെന്നും അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഭര്‍ത്താക്കന്മാരുടെ ക്രൂരപീഡനം കാരണം, ആത്മഹത്യ ചെയ്ത രണ്ടു പെണ്‍കുട്ടികളുടെ വാര്‍ത്ത പുറത്തു വന്നപ്പോള്‍ തന്റെ അനുഭവവും അമേയ വെളിപ്പെടുത്തിയിരുന്നു. അതുല്യയുടെ ജീവിതത്തില്‍ ഒന്നും ഒട്ടും വ്യത്യസ്തമായിരുന്നില്ല അമേയയുടെ വിവാഹ ജീവിതവും. പക്ഷെ അമേയ അതില്‍ നിന്നും രണ്ടു മക്കളേയും ചേര്‍ത്തുപിടിച്ച് രക്ഷപ്പെടുകയായിരുന്നു.
മിനിസ്‌ക്രീനില്‍ ഏറെ ആരാധകരുള്ള ജിഷിന്‍ അമേയയുമായി പ്രണയത്തിലാണെന്നത് മാസങ്ങള്‍ക്കു മുമ്പ് ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം വാര്‍ത്തയായിരുന്നു. പിന്നാലെയാണ് എന്‍ഗേജ്ഡ് വാര്‍ത്ത അറിയിച്ചത്. 'ഞാന്‍ യെസ് പറഞ്ഞു, അവനും. എന്‍ഗേജ്ഡ്. ഹാപ്പി വാലന്റൈന്‍സ് ഡേ. പ്രപഞ്ചത്തിന് നന്ദി'. എന്നാണ് മാസങ്ങള്‍ക്കു മുമ്പ് അമേയ കുറിച്ചത്. മൂന്നു വര്‍ഷമായി ജിഷിന്‍ വിവാഹമോചിതനാണ്. സിനിമാ-സീരിയല്‍ താരം വരദയെയായിരുന്നു ജിഷിന്‍ വിവാഹം ചെയ്തിരുന്നത്. ഇതിനു ശേഷം കഴിഞ്ഞ ഒരു വര്‍ഷമായാണ് ജിഷിന്റെ പേരിനൊപ്പം അമേയയുടെ പേരും ചേര്‍ത്ത് ഗോസിപ്പുകളിറങ്ങിയിരുന്നത്. സമീപകാലത്ത് സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ചര്‍ച്ചയായതും ഇരുവരുടെയും പേരുകളായിരുന്നു സീരിയലുകളില്‍ വില്ലത്തി വേഷത്തില്‍ ശ്രദ്ധേയയായ നടിയാണ് അമേയ നായര്‍. ജിഷിന്‍ മോഹനൊപ്പം എത്തിയതോടെയാണ് അമേയ ശ്രദ്ധ നേടിയത്.