ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ്‌ബോസ് 64 ദിവസം പിന്നിടുമ്പോള്‍ ഹൗസില്‍ നിന്നും താത്കാലികമായി രജിത് കുമാര്‍ പുറത്തായിരിക്കയാണ്. ഇന്നലെ നടന്ന ടാസ്‌കിനിടെ ഉണ്ടായ സംഭവങ്ങളെത്തുടര്‍ന്നാണ് രജിത് കുമാര്‍ പുറത്തായത്. ഇന്നലത്തെ ടാസ്‌കിനിടെയാണ് രജിത് കുമാര്‍ ചെയ്ത ഒരു തെറ്റിനെ ത്തുടര്‍ന്ന് അദ്ദേഹത്തെ താത്കാലികമായി പുറത്താക്കിയത്. കുസൃതി നിറഞ്ഞ ക്ലാസ് മുറിയായിരുന്നു ടാസ്‌കിലൂടെ അവതരിപ്പിക്കേണ്ടത്. അതിനാല്‍ ത്‌ന്നെ നിറഞ്ഞ കോമഡി ഒരുക്കിയ ടാസ്‌കാണ് നിലനിന്നത്. അസംബ്ലിയും പാട്ടുമൊക്കെയായി ഗംഭീരമായിട്ടാണ് ക്ലാസ് റും ടാസ്‌ക് കടന്നുപോയത്. എന്നാല്‍ ടാസ്‌കിനിടെ തമാശയ്ക്ക് രേഷ്മ കളളനാക്കിയതിന്റെ പേരില്‍ രജിത് രേഷ്മയോട് പ്രതികാരം ചെയ്യുകയായിരുന്നു. രജിത്ത്കുമാര്‍ ബാഗില്‍ നിന്ന് മുളക് എടുത്ത് രേഷ്മയുടെ കണ്ണില്‍ പുരട്ടിയാണ് പ്രതികാരം ചെയ്തത്. രേഷ്മ കരച്ചില്‍ തുടങ്ങിയതോടെ കളി കാര്യമായി. ആര്യയും രഖുവുമെല്ലാം പ്രതിഷേധവുമായി രംഗത്തെത്തി.
ഇതോടെ കരഞ്ഞ് നിലവിളിച്ച രേഷ്മയെ ബിഗ്‌ബോസ് കണ്‍ഫഷന്‍ റൂമിലേക്ക് വിളിപ്പിക്കുകയും ചെയ്തു. കണ്ണ് ദീനം വന്ന കുട്ടിയോട് ഇങ്ങനെ ചെയ്തത് ശരിയായില്ലെന്നായിരുന്നു ആര്യയുടെ ആരോപണം, പിന്നീ്ട് രേഷ്മയെ ആശുപത്രിയില്‍ കെണ്ടുപോയി. പുള്ളിയെ പോലെ ഒരാള്‍ അത് ചെയ്തത് മോശമായെന്ന് കൂടെയുള്ള അമൃതയും സുജോയും അലക്‌സാന്‍ട്രയും അടക്കം പ്രതികരിച്ചത്. ഇതോടെ ടാസ്‌കും ഒരറിയിപ്പ് വരെ നിര്‍ത്തിവച്ചു. ടാസ്‌ക് കുളമായതിന് പിന്നാലെ ചര്‍ച്ച രജിത്തിന്റെ പരിധിവിട്ട കുസൃതിയാണ്. കണ്‍ഫഷന്‍ റൂമില്‍ കയറ്റിയ രജിത്തിനെ ബിഗ്‌ബോസ് പിന്നീട് ശകാരിക്കുന്നു. ചെയ്ത തെറ്റ് പരിധിവിട്ടെന്നും ഒരു പെണ്‍കുട്ടിയോട് ചെയ്യാന്‍ പാടില്ലാത്തത് ചെയതെന്നും ബിഗ്‌ബോസ് പറയുകയായിരുന്നു പിന്നാലെ താത്കാലികമായി രജിത്തിനെ ഷോയില്‍ നിന്നും പുറത്തേക്ക് കണ്ണ് കെട്ടി രജിത്തിനെ പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു. രജിത്തിനെ ബിഗ്‌ബോസില്‍ നിന്നും പുറത്താക്കിയതിനെക്കുറിച്ച് ബിഗ്‌ബോസ് മുന്‍ മത്സരാര്‍ത്ഥി ജസ്ല മാടശ്ശേരി പ്രതികരിച്ചിരിക്കയാണ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ്‌ബോസിലെക്കെത്തിയ ആളാണ് ജസ്ല. സോഷ്യല്‍ മീഡിയയിലെ ശക്തമായ ആക്ടിവിസ്റ്റായ ജസ്ല ബിഗ്‌ബോസില്‍ വലിയ കോളിളക്കം ഉണ്ടാക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ തുടക്കത്തില്‍ താരമായി നിന്ന ജസ്ല പിന്നീട് അയല്‍ക്കൂട്ടം ടീമിന്റെ ഭാഗമായി മാറുകയായിരുന്നു,രജിത് കുമാര്‍ ആയിരുന്നു ജസ്ലയുടെ പ്രധാന ഇര. പലപ്പോഴും ഇവര്‍ തമ്മില്‍ വലിയ തര്‍ക്കങ്ങളുണ്ടാകുന്നത് പ്രേക്ഷകര്‍ കണ്ടിട്ടുണ്ട്. ബിഗ്‌ബോസില്‍ നിന്നും എലിമിനേറ്റ് ആയി പോകുമ്പോഴും രജിത് കുമാറിനെ മിസ് ചെയ്യില്ല എന്നാണ് ജസ്ല പറഞ്ഞത്. രജിത്തിന്റെ ആശയങ്ങളോട് ബിഗ്‌ബോസിനുളളില്‍ വച്ചും പുറത്ത് വന്ന ശേഷവും ജസ്ല എതിര്‍പ്പ് പ്രകടമാക്കിയിരുന്നു. ഇപ്പോള്‍ രജിത് താത്കാലികമായി പുറത്തായതിനോട് ജസ്ല പ്രതികരിച്ചിരിക്കയാണ്.
സഹജീവിയുടെ കണ്ണില്‍ മുളക് അരച്ച് തേച്ചതിലും അണ്ണന്‍ ഉയിര്‍ എന്ന് കമന്റ് ചെയ്യാന്‍ ഉളുപ്പു മാത്രം പോര..ബസ്റ്റ് അദ്ധ്യാപഹയനും കുട്ട്യോളും എന്നാണ ്ജസ്ല സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ന്റെ പൊന്ന് ബിഗ്‌ബോസേ...
ഇങ്ങളെ കൊറെ കൊറെ ഇഷ്ടാണ്..
അതോണ്ട് പറയാ..
സെഡ് ആക്കല്ലെ മൊന്‍സെ..
അങ്ങോര് പുറത്തായി എന്നൊക്കെ കേള്‍ക്കുമ്പോഴെ പേടി വരുന്നു.
ചുമ്മാതാണങ്കിലും അങ്ങനെയൊന്നും ചെയ്‌തേക്കല്ലേ, പറഞ്ഞേക്കല്ലേ..
വൈദ്യരേയും വടക്കാഞ്ചേരിയേയും കൊണ്ടു തന്നെ ഞങ്ങള്‍ പൊറുതി മുട്ടി.
ഞങ്ങള്‍ ഇതൊന്നു് അതിജീവിച്ചോട്ടെ..
കൊറോണയെ ഉള്‍പ്പെടെ എല്ലാ വൈറസ്സിനേയും അതിജീവിക്കാം. ഒരുമിച്ച് നില്‍ക്കാം.
പച്ചകുത്തിയാല്‍ കുട്ടികളുണ്ടാവില്ല..
ജീന്‍സിട്ടാല്‍ കുട്ടികളുണ്ടാവില്ല..
പിന്നെ 4 ചാട്ടം ചാടിയാല്‍ ഗര്‍ഭപാത്രം പ്‌ളക്കോന്ന്...
(അതും പച്ച കുത്തി ജീന്‍സിട്ട് ചാടി നടക്കുന്ന പെണ്ണുങ്ങളോട്)
അണ്ണനുയിര്‍.
ഇതൊക്കെ ഈ നൂറ്റാണ്ടിലും വിശ്വസിച്ച് ചങ്കിടിപ് കൂട്ടുന്ന മലയാളി #ഡബ്ബിളുയിര് എന്നും ജസ്ല കുറിക്കുന്നുണ്ട്.