മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് സോനാ നായര്‍. തൂവല്‍ക്കൊട്ടാരം എന്ന ചിത്രത്തിലൂടെയാണ് നടി സിനിമ മേഖലയിൽ സജീവമായത്. ഒരേസമയം സിനിമയിലും പാരമ്പരകളിലുമായി താരത്തിന് തിളങ്ങാനും സാധിച്ചറിയുന്നു. മലയാളത്തിന് പുറമേ അന്യ ഭാഷകളിലും സജീവമായിരുന്നു താരം. എന്നാൽ ഒരു പരമ്പരയിലൂടെ തന്നെ തമിഴ് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ സാധിച്ചതിൽ സന്തോഷമറിയിച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയുമാണ് സോന. കൗമുദി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ താരം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
അന്യഭാഷ പരമ്പരകളിലൂടെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത് വളരെ സന്തോഷം നല്‍കുന്ന കാര്യമാണ്. തമിഴിലെ തന്റെ ആദ്യ പരമ്ബരയായിരുന്നു ഉയിരേ. ഇതിന് ശേഷം എയര്‍പോര്‍ട്ടിലു മറ്റും നില്‍ക്കുമ്ബോള്‍ ആളുകള്‍ തിരിച്ചറിയാറുണ്ട്. അത് വളരെ സന്തോഷമുള്ള കാര്യമല്ലേ? മലയാളത്തില്‍ അഭിനയിച്ചത് കാരണം മലയാളികള്‍ എപ്പോഴും തന്നെ തിരിച്ചറിയുമെന്നും എന്നാല്‍ ഇതരഭാഷകളിലെ ജനങ്ങള്‍ തന്നെ മനസിലാക്കുന്നത് വളരെ സന്തോഷം തരുന്ന കാര്യമാണ്. ചെന്നൈയില്‍ മാളുകളിലും മറ്റും പോകുമ്ബോള്‍ ഇവര്‍ ഓടി വരുകയും സെല്‍ഫി എടുക്കുകയും ചെയ്യാറുണ്ട്. കൂടുതലും സ്ത്രീ പ്രേക്ഷകരാണ്. അവരാണല്ലോ സീരിയല്‍ കൂടുതല്‍ കാണുന്നത്.
ഇപ്പോള്‍ ഈ താര പകിട്ടില്‍ ഇരിക്കുന്നതിനുളള പ്രധാന കാരണം എന്റെ ഭര്‍ത്താവ് തന്നെയാണ്. കാരണം വിവാഹത്തിന് മുന്നെയാണ് സിനിമയില്‍ എത്തിയതെങ്കിലും കൂടുതല്‍ സജീവമായത് വിവാഹത്തിന് ശേഷമാണ്. ആളുകള്‍ അറിഞ്ഞ് തുടങ്ങിയതു വിവാഹത്തിന് ശേഷമായിരുന്നു, അതിനുളള എല്ലാ പിന്തുണയും നല്‍കിയത് എന്റെ വീട്ടുകാരണ്. അദ്ദേഹത്തിനെ പോലെ ഒരാള്‍ അല്ലായിരുന്നെങ്കില്‍ ഇന്ന് ഞാന്‍ ഒരിക്കലും ഇങ്ങനെ, ആകില്ലായിരുന്നു. വീട്ടമ്മയോ അല്ലെങ്കില്‍ മറ്റൊരു ജോലിയിലേയ്ക്ക് പോകുമായിരുന്നു. ഒരിക്കലും അഭിനയത്തിലേയ്ക്ക് വരില്ലായിരുന്നു.