സീ കേരളത്തിലെ സരിഗമപ സംഗീതപരിപാടിയെപ്പറ്റി അറിയാത്തവര്‍ ആരും തന്നെ ഉണ്ടാകില്ല. കഴിഞ്ഞവര്‍ഷം ആരംഭിച്ച സരിഗമപ വളരെ ചുരുങ്ങിയ സമയംകൊണ്ട് ഏറെ ശ്രദ്ധനേടി. ഫിനാലെയിലേക്കടുക്കുന്ന ഈ പരിപാടിയുടെ അവസാന 10 മത്സരാര്‍ഥികളെല്ലാരും തന്നെ പിന്നണിഗായകരായി മാറിയെന്നതു തന്നെയാണ് ഈപരിപാടിയുടെ ഏറ്റവും വലിയ വിജയം. അപ്രതീക്ഷിതമായി വൈല്‍ഡ്കാര്‍ഡ് എന്‍ട്രിയിലൂടെ സരിഗമപകേരളത്തിന്റെ വേദിയിലെത്തി ഇപ്പോള്‍ അവസാന 5 മത്സരാര്‍ഥികളില്‍ ഒരാളായി നില്‍ക്കുകയാണ് കോഴിക്കോട്ടുകാരി കീര്‍ത്തന. മലയാളികള്‍ക്കു ഏറെ സുപരിചിതയായ കീര്‍ത്തനയുടെ ലോക്ഡൗണ്‍ വിശേഷങ്ങള്‍ അറിയാം.
കോഴിക്കോടാണ് സ്വദേശിയായ കീര്‍ത്തന ദേവഗിരി കോളേജില്‍ അവസാനവര്‍ഷ വിദ്യാര്‍ത്ഥിയാണ്. സരിഗമപ ഷൂട്ടിനിടയില്‍ അവസാനവര്‍ഷ പരീക്ഷകള്‍ എഴുതാന്‍ സാധിച്ചിട്ടില്ലെങ്കിലും അധ്യാപകരുടെയും സുഹൃത്തുക്കളുടെയുംസപ്പോര്‍ട്ട് ധാരാളം ലഭിക്കുന്നുണ്ട് എന്ന് താരം മനസുതുറന്നു. ലോക്ക്ഡൗണ്‍ മുഴുവന്‍ താന്‍ വീട്ടില്‍തന്നെയായിരുന്നു എന്ന് കീര്‍ത്തന പറയുന്നു.. സീകേരളം ചാനലിന്റെ വ്യത്യസ്ത ഓണ്‍ലൈന്‍പരിപാടിയുമായി വളരെ സജീവം ആയിരുന്നു ഈകാലയളവ് മുഴുവന്‍. കുറച്ചുപാചകപരീക്ഷണങ്ങളും തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ ധാരാളം സമയം ഉള്ളതിനാല്‍ പാട്ടുപ്രാക്റ്റീസും റെഗുലറായി ചെയ്യാന്‍ സാധിക്കുന്നുണ്ടെന്നും കീര്‍ത്തന കൂട്ടിച്ചേര്‍ത്തു.
ലോക്ക്ഡൗണില്‍ ആയതില്‍ പിന്നെ ഷോ കണ്ടുതുടങ്ങിയ കുറെ ആളുകള്‍ ഉണ്ട്. ഇങ്ങനെ ഒരുപ്രോഗ്രാം ഉണ്ടെന്ന് അറിയാമായിരുന്നെങ്കിലും തിരക്കിന്റെ ഇടയില്‍ പരിപാടികാണാന്‍ സാധിക്കാതിരുന്ന ധാരാളം ആളുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ എല്ലാവരും വീട്ടില്‍തന്ന ആയതിനാല്‍ ആദ്യത്തെ എപ്പിസോഡ് മുതല്‍കണ്ടുവരികയാണെന്നും അറിയിച്ച് ധാരാളം മെസ്സേജ് വരുന്നുണ്ട്. ഭയങ്കരസപ്പോര്‍ട്ടാണ് അവരില്‍നിന്ന് സരിഗമപഷോയ്ക്കും ഞങ്ങള്‍ക്കും ലഭിക്കുന്നത്. ഈ ലോക്ക്ഡൗണ്‍കാരണം കൂടുതല്‍ പോപ്പുലാരിറ്റി നേടാന്‍ ഷോയ്ക്കുആയിട്ടുണ്ടെന്ന് കീര്‍ത്തന പറയുന്നു.
ഇത്രയും വലിയ ഒരുഷോയില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്ന് ഒരിക്കലും വിചാരിച്ചതല്ല. ഇങ്ങനെ ഒരുനാഷണല്‍ഷോയുടെ ഭാഗമാവാന്‍കഴിഞ്ഞത് വലിയ ഒരുഭാഗ്യമായാണ് കാണുന്നത്. വൈല്‍ഡ്കാര്‍ഡ് എന്‍ട്രിയിലൂടെ തീരെ പ്രതീക്ഷിക്കാതെയാണ് ഞാന്‍ ഈ ഷോയിലേക്കുഎത്തിയത്. അതേപോലെ ഒട്ടും പ്രതീക്ഷിക്കാതെ ഇപ്പോള്‍ഫൈനല്‍ അഞ്ചില്‍ ഒരാളാവാനുംസാധിച്ചിരിക്കുകയാണ്. വലിയസന്തോഷവും അഭിമാനവും തോന്നുന്നനിമിഷങ്ങളാണിത് എന്നാണ് കീര്‍ത്തന പറയുന്നത്. അതേസമയം സരിഗമ ഫാമിലിയെ മിസ് ചെയ്യുന്നുവെന്നും താരം പറയുന്നു. എങ്കിലും എല്ലാവരുമായി വീഡിയോ കാള്‍സ് ചെയ്യാറുണ്ട്.ജൂറീസുമായി നിരന്തരം സംസാരിക്കാറുണ്ട്. എങ്കിലും എല്ലാവരെയും കാണാന്‍ കഴിയാത്ത വിഷമമുണ്ട്.
സരിഗമപസംഗീതപരിപാടിയുടെ വജ്രജൂബിലിയുടെ ഭാഗമായി മെയ് 24 ന് ഒരുലൈവ് ഇവന്റ് നടക്കുന്നതിന് സര്‍പ്രൈസ് പരിപാടികള്‍ എല്ലാവരും പ്ലാന്‍ ചെയ്യുന്നുണ്ട്.
പാട്ടുകളുടെ സെലക്ഷനും പ്രാക്റ്റീസിന്റെയും ഒക്കെ തിരക്കിലാണിപ്പോള്‍ കീര്‍ത്തന. രണ്ടു പാട്ടുകള്‍ ലോക്ക്‌ഡോണ്‍ തുടങ്ങുന്നതിനുമുന്‍പ്തന്നെ പാടിവെച്ചിട്ടുണ്ടെന്നും ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ മാത്രമേ ഇനി അതിന്റെ കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ സാധിക്കൂ എന്നും കീര്‍ത്തന പറയുന്നു. ഒപ്പം തന്നെ കൊറോണ മഹാമാരി ലോകത്ത് പടര്‍ന്ന് പിടിക്കുമ്പോള്‍ കീര്‍ത്തയ്ക്ക് പറയാനുള്ളത് ആരോഗ്യവകുപ്പിന്റെയും മറ്റും നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ഈ മഹാമാരിയെയും ചെറുത്ത് നിര്‍ത്താന്‍ സാധിക്കും എന്ന് തന്നെയാണ്. ഇത്രവലിയ സങ്കടത്തില്‍ ആണെങ്കിലും ഒരുപാട്ട് കേട്ട് കഴിഞ്ഞാല്‍ നമ്മുടെ സങ്കടങ്ങള്‍ മാറുമെന്നാണ് എന്റെ വിശ്വാസം. നമ്മളെത്തന്നെ ബൂസ്റ്റ് അപ്പ് ചെയ്യാനുള്ള ഒരുശക്തി സംഗീതത്തിനുണ്ടെന്ന് കീര്‍ത്തന പറഞ്ഞുനിര്‍ത്തുന്നു.