Latest News

മാംഗല്യം തന്തുനാനേന നായിക വിവാഹിതയായി; നടി ഗോപികാ ചന്ദ്രന്റെ വിവാഹം നടന്നത്‌ ഗുരുവായൂരില്‍;  ആശംസകളുമായെത്തി നിരവധി താരങ്ങള്‍

Malayalilife
 മാംഗല്യം തന്തുനാനേന നായിക വിവാഹിതയായി; നടി ഗോപികാ ചന്ദ്രന്റെ വിവാഹം നടന്നത്‌ ഗുരുവായൂരില്‍;  ആശംസകളുമായെത്തി നിരവധി താരങ്ങള്‍

മാസങ്ങള്‍ക്കു മുമ്പ് സൂര്യാ ടിവിയില്‍ സംപ്രക്ഷണം ആരംഭിച്ച പരമ്പരയാണ് മാംഗല്യം തന്തുനാനേന. തമിഴ് സീരിയലായ ഇലക്കിയയുടെ മലയാളം റീമേക്കാണിത്. സീരിയല്‍ നടന്‍ ജിഷ്ണു മേനോനും ഗോപികാ ചന്ദ്രനും നായികാ നായകന്മാരായി അഭിനയിക്കുന്ന ഈ പരമ്പര ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. തമിഴ് സീരിയലിലൂടെ മിനിസ്‌ക്രീന്‍ രംഗത്തേക്ക് ചുവടുവച്ചവരാണ് ഇവര്‍. പിന്നാലെയാണ് മലയാളത്തിലേക്കും നായികാ നായകന്മാരായി എത്തുന്നത്. മാംഗല്യം തന്തുനാനേന ആരംഭിച്ച് പത്തു മാസങ്ങള്‍ പിന്നിടവേ തമിഴിലെ വിജയത്തുടര്‍ച്ചയെന്നോണം മലയാളത്തിലും ഇരുവരും ശ്രദ്ധ നേടിക്കഴിഞ്ഞു.

ഇപ്പോഴിതാ, പരമ്പരയിലൂടെ നിധിയായി പ്രേക്ഷകര്‍ക്കു മുന്നിലേക്കെത്തിയ ഗോപികാ ചന്ദ്രന്റെ വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് നടിയുടെ വിവാഹം കഴിഞ്ഞിരിക്കുന്നത്. സീരിയല്‍ താരങ്ങളടക്കം പങ്കെടുത്ത ചടങ്ങില്‍ അതിഗംഭീരമായാണ് വിവാഹം നടന്നിരിക്കുന്നത്. അരുണ്‍ ദേവ് എന്ന പയ്യനാണ് ഗോപികയെ വിവാഹം കഴിച്ചത്. വിവാഹചടങ്ങിലൂടനീളം പ്രാര്‍ത്ഥനയോടെയും ആശംസകളോടെയും നില്‍ക്കുന്ന സഹതാരങ്ങളുടെ ചിത്രങ്ങളും ഇപ്പോള്‍ ആരാധകര്‍ക്കിടയിലേക്ക് എത്തിക്കഴിഞ്ഞു. അതീവ സുന്ദരിയായാണ് ഗോപിക വിവാഹത്തിന് ഒരുങ്ങിയത് എന്നതും ശ്രദ്ധ നേടുകയാണ്.

പര്‍പ്പിള്‍ ഡോള്‍ഡണ്‍ ഷേഡുള്ള പട്ടുസാരിയില്‍ പൊലിമ തോന്നിപ്പിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ ധരിച്ചാണ് രാധിക ഒരുങ്ങിയത്. ഇതില്‍ പച്ചക്കല്ലു പതിച്ച നെക്ലേസും മാലളുമൊക്കെ നടിയുടെ ഭംഗി വര്‍ധിപ്പിക്കുന്നതാണ്. സ്വര്‍ണ വളകളും അതിനിടയില്‍ മിക്സ് ചെയ്ത് സാരിയ്ക്ക് ചേരുന്ന വളകളും ധരിച്ചാണ് ഒരു സാധാരണക്കാരി പെണ്‍കുട്ടിയുടെ അഴകില്‍ നടി ഒരുങ്ങിയത്. പരമ്പരാഗത ബ്രൈഡല്‍ ഒരുക്കങ്ങളില്‍ നിന്നും വ്യത്യസ്തമായി മുടി അഴിച്ചിട്ട് മുല്ലപ്പൂ ചൂടിയാണ് ഗോപിക സുന്ദരിയായി എത്തിയത്. നടിയെ വധുവായി കണ്ട ചിത്രങ്ങളും വീഡിയോകളും ഇരുകയ്യും നീട്ടിയാണ് ഇപ്പോള്‍ ആരാധകരും സ്വീകരിച്ചിരിക്കുന്നത്.

മാംഗല്യം തന്തുനാനേന സീരിയലില്‍ ഗോപികയ്ക്കൊപ്പം അഭിനയിക്കുന്ന നടി സംഗീതാ ശിവന്‍ മകനേയും കൂട്ടിയാണ് കല്യാണം കൂടാന്‍ എത്തിയത്. സംഗീതയെ കൂടാതെ, നടി റൂബി ജ്യുവല്‍, സരിതാ ബാലകൃഷ്ണന്‍ തുടങ്ങിയവരെല്ലാം ഗുരുവായൂരിലെ താലികെട്ട് കാണാനും വധുവരന്മാരെ ആശീര്‍വദിക്കുവാനും എത്തിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഗോപികയുടേയും വരുണിന്റെയും വിവാഹ വിശേഷങ്ങള്‍ കൂടുതല്‍ തിരക്കുകയാണ് ആരാധകര്‍. വാര്‍ത്താ മാധ്യമങ്ങളിലെങ്ങും അറിയാതെ രഹസ്യമായി നടന്നതിനാല്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെയാണ് വിവാഹ വാര്‍ത്ത ആരാധകരിലേക്ക് എത്തിയത്.

സൂര്യാ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സുന്ദരി സീരിയലിന്റെ തമിഴ് സീരിയലിലൂടെയാണ് ഗോപിക മിനിസ്‌ക്രീന്‍ രംഗത്തേക്ക് പ്രവേശിച്ചത്. മോഡലിംഗിലൂടെയായിരുന്നു തുടക്കം. സുന്ദരി സീരിയലില്‍ ജിഷ്ണു ആയിരുന്നു നായകന്‍. അതില്‍ നായകന്റെ രണ്ടാം ഭാര്യയായി എത്തിയ ഗോപിക മലയാളത്തിലേക്ക് എത്തിയപ്പോള്‍ മാംഗല്യം തന്തുനാനേനയിലൂടെ നായികയായി മാറുകയായിരുന്നു.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by VARSHA VISWAM (@varsha__viswam)

gopika Chandran wedding day

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES