ബിഗ് ബോസിലേക്കു തിരിച്ചുപോകാന്‍ അവസരം ലഭിച്ചാല്‍ ആരെയായിരിക്കും ടാര്‍ഗറ്റ് ചെയ്യുക എന്ന ചോദ്യത്തിന് ഗായത്രി സുരേഷ് ജസീലയുടെ പേര് പറഞ്ഞതിന് പിന്നാലെ ഗായത്രി സുരേഷ് വീട്ടിലേത്ത് വീണ്ടുമെത്തുന്ന വീഡിയോ എത്തിയിരിക്കുകയാണ്. ഏഷ്യനെറ്റ് പുറത്തിറക്കിയ വീഡിയോയിലാണ് ഗായത്രിയുടെ എന്‍ട്രി കാണിക്കുന്നത്.
ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന് ആദ്യവാരത്തിലെ സ്‌പോട്ട് എവിക്ഷയിലൂടെ പുറത്തായതിന് പിന്നാലെ നല്‍കിയ അഭിമുഖത്തില്‍് തനിക്ക് പുറത്തുപോകേണ്ടിവന്ന സാഹചര്യങ്ങളെക്കുറിച്ചും ഹൗസിലെ മറ്റ് മത്സരാര്‍ത്ഥികളുടെ പ്രകടനങ്ങളെക്കുറിച്ചും ഗായത്രി തുറന്നുപറഞ്ഞിരുന്നു.
സീസണിലെ ആദ്യ ലീഡറായ ജസീല പര്‍വീണും അനുയായികളായ മൃദുല വിജയ്, സുമേഷ് ചന്ദ്രന്‍ എന്നിവരും ചേര്‍ന്നാണ് ഗായത്രിയെ സ്‌പോട്ട് എവിക്ഷനായി തിരഞ്ഞെടുത്തത്. തുടര്‍ന്ന് ബിഗ് ബോസ് ആവശ്യപ്പെട്ടതനുസരിച്ച് ഗായത്രിക്ക് ഹൗസിന്റെ മുഖ്യ വാതിലിലൂടെ പുറത്തേക്ക് പോകേണ്ടി വരികയായിരുന്നു.
തന്നെ തിരിച്ചുപോകാന്‍ അവസരം ലഭിച്ചാല്‍ ആരെ ടാര്‍ഗറ്റ് ചെയ്യുമെന്ന ചോദ്യത്തിന് ഗായത്രിയുടെ മറുപടി ഇങ്ങനെയായിരുന്നു: 'തിരിച്ച് പോവുകയാണെങ്കില്‍ ഞാന്‍ ഉറപ്പായും ജസീലയെ ടാര്‍ഗറ്റ് ചെയ്യും. അത് വ്യക്തിപരമായി ടാര്‍ഗറ്റ് ചെയ്യുന്നതല്ല. ഗെയിമിന്റെ ഭാഗമായി കാര്യങ്ങള്‍ തിരിച്ച് ചോദിക്കേണ്ടതുണ്ട്.' ജസീലയ്ക്ക് താന്‍ ഒരു ശക്തയായ മത്സരാര്‍ത്ഥിയായി തോന്നിയിട്ടുണ്ടാകാമെന്നും ഗായത്രി കൂട്ടിച്ചേര്‍ത്തു.
മറ്റ് മത്സരാര്‍ത്ഥികളുടെ ഗെയിമിനെക്കുറിച്ച് താരം പറഞ്ഞ വാക്കുകള്‍ ഇങ്ങനെ: ''ബിഗ് ബോസില്‍ ശ്രീലയ ചേച്ചി വീക്ക് ആണെന്ന് തോന്നിയിട്ടുണ്ട്. വീക്കല്ല, ഉള്ളതില്‍ മികച്ച പ്രകടനം വരാത്ത ആള്‍. മറ്റൊരാള്‍ ഗൗതം ശശിയാണ്. ഗൗതം നന്നായി തമാശയും കാര്യങ്ങളുമൊക്കെ പറയുന്നുണ്ട്. പക്ഷേ, ഗൗതം കുറച്ച് ഇമോഷണല്‍ ആണോ എന്ന് എനിക്ക് ഒരു ഡൗട്ട് ഉണ്ട്. ജസീലയും മൃദുലയും നല്ല ആക്ടീവാണ്. ഞാന്‍ ആയിരുന്നു ജസീലയുടെ സ്ഥാനത്തെങ്കില്‍ അട്ടിമറിക്ക് നില്‍ക്കില്ലായിരുന്നു. ഒരുപക്ഷേ, ആളെ പുറത്താക്കണമെങ്കില്‍ ശ്രീലയയെ പുറത്താക്കും. ബിഗ് ബോസില്‍ ഇടിച്ച് നില്‍ക്കണമെങ്കില്‍ ശക്തരായ മത്സരാര്‍ത്ഥികളെ പുറത്താക്കരുത്.'