ഒരു രാത്രിക്ക് രണ്ട് ലക്ഷം തരാം...! പരമരഹസ്യമായിരിക്കും..! ഗായത്രി അരുണിന് അശ്ലീല സന്ദേശം..!ഞരമ്പ് രോഗിക്ക് ദീപ്തി ഐ.പി.എസ് നല്‍കിയ മറുപടി വൈറല്‍

Malayalilife
ഒരു രാത്രിക്ക് രണ്ട് ലക്ഷം തരാം...! പരമരഹസ്യമായിരിക്കും..! ഗായത്രി അരുണിന് അശ്ലീല സന്ദേശം..!ഞരമ്പ് രോഗിക്ക് ദീപ്തി ഐ.പി.എസ് നല്‍കിയ മറുപടി വൈറല്‍

സോഷ്യല്‍ മീഡിയയിലൂടെ സെലിബ്രിറ്റികള്‍ക്ക് നേരെ ഉയരുന്ന അസഭ്യവര്‍ഷങ്ങളും അശ്ലീലചുവയുള്ള സന്ദേശങ്ങളും നിത്യസംഭവമായി മാറിയിരിക്കുകയാണ്. മുന്‍പ് ഇത്തരം ദുരനുഭവങ്ങള്‍ പങ്കുവച്ച് പല താരങ്ങളും രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ മോശം സന്ദേശമയച്ച യുവാവിന് തകര്‍പ്പന്‍ മറുപടി കൊടുത്താണ് പരസ്പരം സീരിയല്‍ താരം ഗായത്രി രംഗത്തെത്തിയിരിക്കുന്നത്. ഒരണ്ട് ലക്ഷം രൂപ തന്നാല്‍ ഒരു രാത്രിക്ക് കൂടെ വരാമോ എന്നായിരുന്നു യുവാവിന്റെ കമന്റ് ഇതിന് താരം നല്‍കിയ മറുപടിയാണ് തരംഗമായി മാറിയിരിക്കുന്നത്.

രണ്ട് ലക്ഷം രൂപ തന്നാല്‍ ഒരു രാത്രിക്ക് കൂടെ വരുമോ എന്നായിരുന്നു ഗായത്രിക്ക് വന്ന അശ്ലീല സന്ദേശം. കാര്യങ്ങള്‍ രണ്ട് പേര്‍ക്കുള്ളില്‍ രഹസ്യമായിരിക്കും എന്നും വേണമെങ്കില്‍ ഒരു മണിക്കൂറിന് രണ്ട് ലക്ഷം നല്‍കാമെന്നും ഇയാള്‍ വാഗ്ദാനവും നല്‍കുന്നുണ്ട്.എന്നാല്‍ തനിക്ക് വന്ന അശ്ലീല സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടും സാമൂഹിക മാധ്യമങ്ങളിലെ ഇയാളുടെ പ്രൊഫൈലുകളുടെ ലിങ്കുകളുമുള്‍പ്പടെ പങ്കുവച്ചുകൊണ്ടാണ് ഗായത്രി ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. 

താങ്കളുടെ അമ്മയുടേയും പെങ്ങളുടേയും സുരക്ഷയ്ക്കായി അവരെ താന്‍ തന്റെ പ്രാര്‍ഥനകളുല്‍ ഓര്‍മ്മിക്കുമെന്നും ഗായത്രി കുറിപ്പില്‍ പറയുന്നു.ഗായത്രിയെ പിന്തുണച്ച് നിരവധി പേരാണ് രംഗത്ത് വിന്നിരിക്കുന്നത്. എന്നാല്‍ സന്ദേശമയച്ച വ്യക്തിയുടെ അക്കൗണ്ടുകള്‍ സോഷ്യല്‍ മീഡിയകളില്‍ നിന്ന് അപ്രത്യക്ഷമായിരിതക്കുകയാണ്.



ആദ്യമായല്ല താരങ്ങള്‍ സോഷ്യല്‍ മീഡിയയിലെ ഇത്തരം ഞരമ്പന്മാരെ വെളിച്ചത്ത് കൊണ്ടുവരുന്നത്. നേരത്തെ നടി മീരാ നന്ദന്‍, നേഹ സക്സേന, ഗായിക അമൃത തുടങ്ങിയവരും തങ്ങള്‍ക്ക് വന്ന അശ്ലീല സന്ദേശമുള്‍പ്പടെ അയച്ച വ്യക്തിയുടെ വിവരങ്ങള്‍ പരസ്യമാക്കി രംഗത്ത് വന്നിരുന്നു

Read more topics: # gayathri arun,# vulgar message,# stranger,# reply viral
gayathri arun,vulgar message,stranger,reply viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES