മ്യൂസിക് ഗെയിംഷോ സ്റ്റാര്‍ട്ട് മ്യൂസിക്  സീസണ്‍ 5 ഏഷ്യാനെറ്റില്‍; ഓഗസ്റ്റ് 13  മുതല്‍ സംപ്രേക്ഷണം

Malayalilife
topbanner
 മ്യൂസിക് ഗെയിംഷോ സ്റ്റാര്‍ട്ട് മ്യൂസിക്  സീസണ്‍ 5 ഏഷ്യാനെറ്റില്‍; ഓഗസ്റ്റ് 13  മുതല്‍ സംപ്രേക്ഷണം

നപ്രീതിയില്‍ എന്നും മുന്നില്‍ നിന്ന മ്യൂസിക് ഗെയിംഷോ സ്റ്റാര്‍ട്ട് മ്യൂസിക്കിന്റെ അഞ്ചാമത് സീസണ്‍   ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു.
 
ജനപ്രിയ താരങ്ങളും സെലിബ്രിറ്റികളും മത്സരാര്‍ത്ഥികളായി പങ്കെടുക്കുന്ന സ്റ്റാര്‍ട്ട് മ്യൂസിക് - ആരാദ്യം പാടും എന്ന ഷോയില്‍ പ്രേക്ഷകരെ ഹരം പിടിപ്പിക്കുന്ന വിഭവങ്ങളും വേണ്ടുവോളം നിറച്ചിട്ടുണ്ട്. നര്‍മ്മ മുഹൂര്‍ത്തങ്ങളും ആഘോഷ നിമിഷങ്ങളും പ്രേക്ഷകരെ ഉദ്വോഗത്തിന്റെ  മുള്‍മുനയില്‍ നിര്‍ത്തുന്ന ഘട്ടങ്ങളും ജനപ്രിയ ഗാനങ്ങളും ഉള്‍പ്പെടെ മലയാളികള്‍ക്ക് ഒരു കാഴ്ചസദ്യ ഒരുക്കുകയാണ് ഈ ഷോയിലൂടെ ഏഷ്യാനെറ്റ്.
 
നൂതന സാങ്കേതിക വിദ്യകള്‍ സമന്വയിപ്പിച്ച് ഒരുക്കിയ പടുകൂറ്റന്‍ സെറ്റിലാണ് പരിപാടിയുടെ ചിത്രീകരണം നടക്കുന്നത്. ബിഗ് ബോസ് ഫെയിമുകളായ  അനൂപും ആര്യയും  അവതാരകരായി എത്തുന്നു .
 
ഈ ഷോയുടെ ഔദ്യോഗികമായി ഉദ്ഘാടനം നിര്‍വഹിച്ചത് പ്രശസ്ത ചലച്ചിത്രതാരം ആശ ശരത്തിനൊപ്പം കേരള  സ്റ്റേറ്റ് ചലച്ചിത്രഅവാര്‍ഡുജേതാക്കളായ അലന്‍സിര്‍ , ദേവി വര്‍മ്മ , ബേബി തന്മയ , ഗായിക മൃദുല വാരിയര്‍ എന്നിവര്‍ ചേര്‍ന്നാണ്.  ആദ്യ എപ്പിസോഡുകളില്‍  എത്തുന്നത് ബിഗ് ബോസ് സീസണ്‍ 5   മത്സരാര്ഥികളായ ശോഭ , നാദിറ , ജുനൈസ് , ആണ് ജോസഫ് , ലച്ചു , റിനോഷ് , സെറീന , വിഷ്ണു ജോഷി , മനീഷ , ശ്രുതി ലക്ഷ്മി എന്നിവരാണ്.
 
വേറിട്ട ദൃശ്യചാരുതയുമായെത്തുന്ന സ്റ്റാര്‍ട്ട് മ്യൂസിക് സീസണ്‍ 5 ഓഗസ്റ്റ് 13  മുതല്‍  എല്ലാ ശനി , ഞായര്‍ ദിവസങ്ങളിലും രാത്രി 9   മണി മുതല്‍  സംപ്രേക്ഷണം ചെയ്യുന്നു.

game show in ASIANET

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES