Latest News

ബീച്ചില്‍ നിന്നും പെണ്‍കുട്ടിക്കൊപ്പം തോളിൽ കൈ ചേർത്ത് ഫക്രു; കാമുകിയാണോ എന്ന് ചോദിച്ച് ആരാധകർ

Malayalilife
 ബീച്ചില്‍ നിന്നും പെണ്‍കുട്ടിക്കൊപ്പം  തോളിൽ  കൈ ചേർത്ത് ഫക്രു; കാമുകിയാണോ എന്ന് ചോദിച്ച് ആരാധകർ

ടിക്ടോക് താരമായിട്ടാണ് കൃഷ്ണജീവ് എന്ന ഫുക്രു ശ്രദ്ധേയനായത്. ഇത് ബിഗ്‌ബോസിലെ മത്സരാര്‍ഥിയാകാനും ഫുക്രുവിനെ സഹായിച്ചു. ഫുക്രു  ഷോയില്‍ സജീവ സാനിധ്യമായിരുന്നു. തുടക്കത്തില്‍ വിമര്‍ശനങ്ങളായിരുന്നു എങ്കിലും പിന്നീട് ഫുക്രുവിനെ പിന്തുണച്ച് നിരവധി പേര്‍ രംഗത്ത് വന്നു.  തുടർന്ന് ഫുക്രുവിനെ തേടി സിനിമയിലേക്കുള്ള അവസരങ്ങളും  എത്തി.  ഫുക്രുവായിരുന്നു ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ഥികളില്‍ ഒരാള്‍.  തന്റെ വിശേഷങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വന്നതിന് ശേഷവും ഫുക്രു പങ്കുവെക്കാറുണ്ട്. ഏറ്റവും പുതിയതായി  താരം വര്‍ക്കല ബീച്ചില്‍ നിന്നുള്ള ചില ദൃശ്യങ്ങളായിരുന്നു പോസ്റ്റ് ചെയ്തത്.  ഫുക്രുവിനൊപ്പം ഒരു പെണ്‍കുട്ടിയും ഉണ്ടെന്നുള്ളതാണ് ഇതിലെ രസകരമായ കാര്യം.

 വീഡിയോയിലുള്ളത് പെണ്‍കുട്ടിയുടെ മുഖം വ്യക്തമാക്കാതെ പുറകില്‍ നിന്നുള്ള ദൃശ്യങ്ങളാണ്. ഇതോടെ ഫുക്രുവിന്റെ പ്രണയിനിയാണോ, ഗേള്‍ ഫ്രണ്ട് ആണോ എന്നിങ്ങനെയുള്ള ചോദ്യങ്ങളും  സോഷ്യൽ മീഡിയയിൽ ഉയര്‍ന്ന് വന്നു.  താരം വീഡിയോയ്ക്ക് നീയും ഞാനും എന്ന് തുടങ്ങിയുള്ള ക്യാപ്ഷനാണ് നല്‍കിയിരിക്കുന്നത്. ദൃശ്യങ്ങളിളിലൂടെ കാണാൻ സാധിക്കുന്നത് പരസ്പരം തോളത്ത് കൈയിട്ടും ബീച്ചിലൂടെ കൈ ചേര്‍ത്ത് നടക്കുന്നതൊക്കെയാണ്.  കൂടുതല്‍ വിശദാംശകള്‍ വരും ദിവസങ്ങളില്‍ ഫുക്രു തന്നെ പങ്കുവെക്കുമെന്നാണ് കരുതുന്നത്.

 അതേ സമയം താരം  ആര്യ, വീണ നായര്‍ എന്നിവര്‍ക്കൊപ്പം അവധി ദിനങ്ങള്‍ ആഘോഷിക്കാന്‍ പോയ ചിത്രങ്ങളും പുറത്ത് വിട്ടിരുന്നു. ഇവരുടേത് ബിഗ് ബോസില്‍ നിന്ന് തുടങ്ങിയ സൗഹൃദമാണ്.  കൂട്ടൂകാര്‍ വീണ്ടും ക്രിസ്തുമസ് അവധി വന്നതോടെയാണ് ഒത്തുകൂടിയത്. അതുപോലെ  ഇതേ സംഘം ചില ടെലിവിഷന്‍ പരിപാടികളിലും പങ്കെടുക്കാറുണ്ട്.

Read more topics: # fukru ,# new instagram pic goes viral
fukru new instagram pic goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക