കാലം പലരെയും മാറ്റുകയും പഴയ ബന്ധങ്ങള്‍ പലപ്പോഴും മറവിയിലായിപ്പോകുകയും ചെയ്യുന്നത് സാധാരണമാണ്. എന്നാല്‍ ചില ബന്ധങ്ങള്‍ സമയം താണ്ടിയും ഹൃദയത്തില്‍ ഉറച്ചതായിരിക്കും. വിദ്യാര്‍ത്ഥിയുടെയും അധ്യാപികയുടെയും അത്തരത്തിലുള്ള ഒരു മനോഹരമായ കൂടിച്ചേരലാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു ഗുരുവിനോടുള്ള സ്‌നേഹവും നന്ദിയും പ്രകടിപ്പിക്കാന്‍ ഒരാള്‍ വിദേശത്തു നിന്നെത്തിയത് തന്നെ ഈ കഥയുടെ പ്രത്യേകതയാണ്. ഇന്നത്തെ കാലത്ത് അധ്യാപകരോട് ഒരു വിലയും നല്‍കാത്ത ചില ശിഷ്യന്‍മാര്‍ക്കുള്ള ഒരു ഉദാഹരണം കൂടിയാണ് ബോഡ്സ്വാനയില്‍ നിന്ന് തന്റെ പ്രിയ ടീച്ചറെ കാണാന്‍ എത്തിയ ഫ്രാന്‍സിസ്‌കോയുടേത്.
മുപ്പത് വര്‍ഷം മുന്‍പ് ക്ലാസില്‍ നിന്ന് ആരംഭിച്ച ഒരു ഗുരുശിഷ്യബന്ധം കാലത്തിന്റെ പല പരീക്ഷണങ്ങളെയും അതിജീവിച്ച് ഇന്ന് വീണ്ടും കണ്ടുമുട്ടുകയാണ്. അതുമാത്രമല്ല, അറിവ് നല്‍കിയ ഒരു അധ്യാപികയോടുള്ള സ്‌നേഹവും കടപ്പാടും പ്രകടിപ്പിക്കാന്‍ വിദേശത്തു നിന്നും കേരളത്തിലേക്ക് എത്തിയ ഒരാള്‍ അത് ഒരു അപൂര്‍വമായ രംഗമായിരുന്നു. ആഫ്രിക്കയിലെ ബോട്‌സ്വാനയില്‍ കഴിയുന്ന ഫ്രാന്‍സിസ്‌കോ കോബേക്കോ എന്ന കോടീശ്വരനാണ് ഈ ഹൃദയസ്പര്‍ശിയായ കണ്ടുമുട്ടലിന് തുടക്കം ഇട്ടത്. കോഴിക്കോട് സ്വദേശിനിയും റിട്ടേര്‍ഡ് അധ്യാപികയായ സാവിത്രി ടീച്ചറിനെ കാണാനാണ് ബോഡ്സ്വാനയില്‍ നിന്ന് ശിഷ്യന്‍ ഫ്രാന്‍സിസ്‌കോ കോബേക്കോ ആയിരക്കണക്കിന് മൈലുകള്‍ താണ്ടി എത്തിയത്. സാവിത്രി ടീച്ചറുടെ പിറന്നാളിനായിരുന്നു ഈ അപൂര്‍വ സംഗമം. ബോഡ്സ്വാനയില്‍ മകനും കുടുംബത്തിനൊപ്പം അനുജത്തി ഷൈലജയോട് സാവിത്രി ടീച്ചര്‍ തന്റെ പഴയ ശിഷ്യനെ കുറിച്ച് പറഞ്ഞിടിത്താണ് തുടക്കം.
ഒടുവില്‍ അവിടെ എല്ലാം അന്വേഷിച്ച് ചേച്ചിയുടെ പ്രിയപ്പെട്ട ശിഷ്യനായിരുന്ന ഫ്രാന്‍സിസ്‌കോയെ ഷൈലജ കണ്ടെത്തുന്നു. സാവിത്രിയുടെ കാര്യം അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ അവരെ കാണാന്‍ ഫ്രാന്‍സിസ്‌കോയും ആഗ്രഹിച്ചതുപോലെ തോന്നി. തന്റെ പഴയ ടീച്ചറിനെ കാണാന്‍ അദ്ദേഹം സമ്മതം അറിയിച്ചു. എങ്കില്‍ ആ ആഗ്രഹം സാവിത്രിയുടെ പിറന്നാള്‍ ദിനത്തില്‍ തന്നെ ആയിക്കോട്ടെ എന്നും ഷൈലജയും ഫ്രാന്‍സിസ്‌കോയും കൂടി തീരുമാനിക്കുന്നു. അങ്ങനെയാണ് ഫ്രാന്‍സിസ്‌കോ കേരളത്തില്‍ എത്തുന്നത്. ടീച്ചറിനെ കണ്ട സന്തോഷത്തില്‍ ഓടി വന്ന് കെട്ടിപിടിക്കുകയാണ് അദ്ദേഹം ചെയ്തത്. അപ്രതീക്ഷിതമായി തന്റെ പ്രിയ ശിഷ്യനെ കണ്ട സാവിത്രിക്ക് സന്തോഷം നിറഞ്ഞ കാഴച തന്നെയായിരുന്നു. കുറെയധികം നേരം കെട്ടിപിടിച്ച് നിന്ന് രണ്ട്പേരും പിന്നെ വിശേഷങ്ങളിലേക്ക് കടന്നു.
ഫ്രാന്‍സിസ്‌കോ എന്ന ഇന്ന് വലിയ വിജയം നേടിയ ഒരു വ്യക്തി, 30 വര്‍ഷം മുമ്പ് ബോട്‌സ്വാനയിലെ ഒരു സാധാരണ കുട്ടിയായിരുന്നു. കഷ്ടപാടുകള്‍ കൊണ്ടും കുടുംബ സാഹചര്യങ്ങളാലും പ്രയാസത്തിലായിരുന്ന ഒരു ബാലനായിരുന്നു. ഒരു ഘട്ടത്തില്‍ പഠനം വരെ നിന്ന് പോകും എന്ന സാഹചര്യത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തിയതായിരുന്നു. അപ്പോഴാണ് സാവിത്രി ടീച്ചര്‍ കുഞ്ഞ് ഫ്രാന്‍സിസ്‌കോയുടെ ജീവിതത്തിലേക്ക് എത്തിയത്. കണക്കുപാഠങ്ങള്‍ മാത്രമല്ല, ജീവിതത്തിന്റെ വിലയും മാനവികതയും ഒരുപോലെ പകര്‍ന്നുനല്‍കിയ ഒരു ഗുരു. ഫ്രാന്‍സിസ്‌കോയുടെ ഹൃദയത്തില്‍ നിന്ന് ഒരിക്കലും മായാത്തത് ടീച്ചര്‍ നല്‍കിയ അകമഴിഞ്ഞ സ്‌നേഹവുമാണ്. കൂടെ അത്രതന്നെ അവന്റെ ജീവിതത്തെ സ്വാധീനിച്ച മറ്റൊരു കാര്യമാണ് ടീച്ചറുടെ സഹാനുഭൂതിയുള്ള സമീപനം. ഓരോ വിജയവും ഓരോ മുന്നേറ്റവും പരിശീലിപ്പിച്ച ആ നല്ല മനസ്സുള്ള ടീച്ചറുടെ ആശീര്‍വാദഫലമായാണ് ഫ്രാന്‍സിസ്‌കോ ഇന്ന് ഈ നിലയില്‍ എത്താന്‍ കാരണക്കാരനായത് എന്നാണ് അയാള്‍ വിശ്വസിക്കുന്നത്.
തന്റെ ഗുരുവിനെ നേരിട്ട് കണ്ട് നന്ദി പറയാന്‍ വിമാന ടിക്കറ്റ് എടുത്ത് കേരളത്തില്‍ എത്താന്‍ ഈ ഫ്രാന്‍സിസ്‌കോ മടിച്ചില്ല. അപൂര്‍വ്വ സംഗമം കണ്ട് നിന്നവരുടെ എല്ലാം കണ്ണ് നിറച്ചു. കര്‍ക്കശക്കാരിയായ അധ്യാപിക എന്നാണ് സാവിത്രി എന്നാണ് പൊതുവെ അറിയപ്പെടുന്നത്. എന്നാല്‍ അത്തരം ശാസനകള്‍ പോലും ആ ഗുരു ശിഷ്യ ബന്ധത്തെ എത്രത്തോളം ദൃഡമാക്കിയെന്നതിന്റെ ഉദാഹരമാണ് ഈ സംഭവം. സാവിത്രി ടീച്ചറിന്റെ സഹോദരന്റെ മകനുമായി നടത്തിയ ഒരു വീഡിയോ കോളിലൂടെയാണ് കുടുംബം അറിഞ്ഞത്. മനീഷ് ഒരു സര്‍പ്രൈസ് ഉണ്ട് വീഡിയോ കോള്‍ ആക്ക് എന്ന് പറഞ്ഞുകൊണ്ട് സാവിത്രി പറഞ്ഞുകൊണ്ട് തന്റെ പ്രിയ ശിഷ്യന്‍ ഫ്രാന്‍സിസ്‌കോയെ അഭിമാനപൂര്‍വ്വം പരിചയപ്പെടുത്തിയപ്പോഴാണ് ഈ അപൂര്‍വ്വ ബന്ധം പ്രീയപ്പെട്ടവരും ഈ അപൂര്‍വ്വ സ്നേഹബന്ധം അറിയുന്നത്.
സാവിത്രിക്ക് രണ്ട് പെണ്‍മക്കളാണ്. അവരെ നല്ല രീതിയില്‍ വിവാഹം കഴിപ്പിച്ച് അയച്ചതിന് ശേഷം ബോഡ്സ്വാനയിലെ ജോലി ഒക്കെ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാന്‍ പ്രേരിപ്പിച്ചത് രോഗശൈയ്യയ്യിലായിരുന്ന ഭര്‍ത്താവിന്റെ അമ്മയുടെ ആഗ്രഹം ആയിരുന്നു. പണം ആണോ എന്റെ അനുഗ്രഹം ആണോ നിങ്ങള്‍ക്ക് വേണ്ടത് എന്ന് ചോദിച്ചപ്പോള്‍ അനുഗ്രഹമാണ് പ്രധാനം എന്ന് പറഞ്ഞ് ടീച്ചര്‍ ബോഡ്സ്വാനയല്‍ നിന്ന് കോഴിക്കോട്ടേക്ക് തിരിച്ചു. അമ്മയുടെ അന്ത്യ നിമിഷങ്ങളില്‍ അവര്‍ക്കൊപ്പം ഉണ്ടായി. തന്റെ ശിഷ്യന്‍ നല്ല നിലയില്‍ എത്തുന്നത് കാണുന്നതിലാണ് ഒരു അധ്യാപികയുടെ ജീവിതം സാഭല്യം എന്ന് സാവിത്രി ടീച്ചര്‍ ഈ സംഭവത്തിലൂടെ കാണിക്കുന്നു. എത്രയോ ദൂരം താണ്ടി ഈ ഗുരുവിനെ തേടിയെത്തിയ ഈ ശിഷ്യന്‍ ഗുരു ശിഷ്യ ബന്ധത്തിന് ഒരു ഉദാഹരണവുമാണ്.