ബോളിവുഡില്‍ നിന്നും ലഹരി മരുന്ന് ഉപയോഗത്തിന്റെ വാര്‍ത്ത വീണ്ടും. നടനും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ അജാസ് ഖാനെയാണ് (35) നവി മുംബൈ പൊലീസിലെ ലഹരി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തത്. സിബിഡി ബേലാപ്പുരിലെ ഹോട്ടലില്‍ വച്ചാണ് ഇയാള്‍ അറസ്റ്റിലായത്.
എക്റ്റസി എന്ന ലഹരി മരുന്നിന്റെ ഗുളികകള്‍ ഇയാളില്‍ നിന്നും പിടിച്ചെടുത്തു. ചില ബോളിവുഡ് സിനിമകളിലും ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 2016ല്‍ 36 വയസ്സുകാരിയായ ഹെയര്‍ സ്‌റ്റൈലിസ്റ്റിന് അശ്ലീല ഫോട്ടോകളും സന്ദേശങ്ങളും അയച്ച കേസില്‍ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ പിന്നീട് ജാമ്യം ലഭിച്ചു.
രക്ത് ചാരുത, ഡൂകുടു , റ്റെമ്പര്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയം കാഴ്ചവെച്ചിട്ടുണ്ട്. ബിഗ് ബോസ്സിന്റെ 7യാമത്തെ എപ്പിസോഡിലൂടെയാണ് തരാം മിനിസ്‌ക്രീനില്‍ എത്തുന്നതും കാണികള്‍ക്കിടയിലേക് കൂടുതല്‍ പരിചിതനാവുന്നതും