Latest News

ചേല ചുറ്റി മേനകയും സഹോദരി രേവതിയും; കൊച്ചുമകള്‍ക്ക് അനുഗ്രഹം നല്കാന്‍ ഗോവയിലെത്തി മുത്തശി; മകളുടെ ജീവിതത്തിലെ സ്‌നേഹം അവള്‍ കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്ന കുറിച്ച് മേനക; വിവാഹച്ചടങ്ങിലെ കുടുംബ ചിത്രങ്ങള്‍ പുറത്ത്; പ്രമോഷന്‍ തിരക്കുകളുമായി കീര്‍ത്തിയും

Malayalilife
 ചേല ചുറ്റി മേനകയും സഹോദരി രേവതിയും; കൊച്ചുമകള്‍ക്ക് അനുഗ്രഹം നല്കാന്‍ ഗോവയിലെത്തി മുത്തശി; മകളുടെ ജീവിതത്തിലെ സ്‌നേഹം അവള്‍ കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്ന കുറിച്ച് മേനക; വിവാഹച്ചടങ്ങിലെ കുടുംബ ചിത്രങ്ങള്‍ പുറത്ത്; പ്രമോഷന്‍ തിരക്കുകളുമായി കീര്‍ത്തിയും

കീര്‍ത്തി സുരേഷിന്റെ വിവാഹം കഴിഞ്ഞിട്ട് പത്തുദിവസം കഴിഞ്ഞു. പുതിയ ബോളിവുഡ് ചിത്രത്തിന്റെ പ്രമോഷന്‍ പര്യാപടികളുമായി മുന്‍പോട്ട് പോവുകയാണ് താരം ഇതിന്റെ ഇടയിലാണ് വിവാഹത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവരുന്നത്. ഏറ്റവും ഒടുവിലായി അമ്മ മേനക സുരേഷാണ് വിവാഹ ചിത്രങ്ങളും കുറിപ്പും പങ്ക് വച്ചത്.

ആന്റണിയും കീര്‍ത്തിയും മുത്തശ്ശിയോടൊപ്പം നില്‍ക്കുന്ന ചിത്രമാണ് മേനക പങ്കുവച്ചത്. ഒപ്പം ഹൈന്ദവാചാരപ്രകാരം നടത്തിയ ചടങ്ങിലേയും ക്രിസ്ത്യന്‍ രീതിയില്‍ നടത്തപ്പെട്ട വിവാഹത്തിലേയും കുടുംബ ചിത്രവും മേനക പങ്കുവച്ചിട്ടുണ്ട്. 

'എന്റെ മകള്‍ വിവാഹിതയായി. അവളുടെ ജീവിതത്തിലെ സ്‌നേഹം അവള്‍ കണ്ടെത്തിയതില്‍ എനിക്ക് സന്തോഷമുണ്ട്. പ്രിയ ആന്റണിക്കും കീര്‍ത്തിക്കും സന്തോഷകരമായ ദാമ്പത്യ ജീവിതം ആശംസിക്കുന്നു' മേനക കുറിച്ചു.

15 വര്‍ഷത്തെ നീണ്ട പ്രണയത്തിനൊടുവിലാണ് ഡിസംബര്‍ 12ന് കീര്‍ത്തിയും ആന്റണിയും തമ്മില്‍ വിവാഹിതരായത്. പഠനകാലത്താണ് കീര്‍ത്തിയുടെ പ്രണയം ആരംഭിക്കുന്നത്. വിവാഹത്തിന്റെ ചിത്രങ്ങളൊക്കെ താരം തന്നെ തന്റെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. മഡിസര്‍ ശൈലിയില്‍ കാഞ്ചീപുരം പട്ടണിഞ്ഞ് തമിഴ് ബ്രാഹ്മണ വധുവായി അച്ഛന്‍ സുരേഷ് കുമാറിന്റെ മടിലിരുത്തിയാണ് കീര്‍ത്തിയെ ആന്റണി താലി ചാര്‍ത്തിയത്. ക്രിസ്ത്യന്‍ ആചാര പ്രകാരവും വിവാഹം നടത്തപ്പെട്ടു.
        
വിവാഹശേഷം ബോളിവുഡ് ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട പ്രമോഷന്‍ തിരക്കുകളില്‍ മുഴുകിയിരിക്കുകയാണ് നടി. 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Menaka Suresh (@menaka.suresh)


        

menaka suresh shared keerthy wed

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES