ബിഗ് ബോസ് മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു മത്സരാര്‍ത്ഥിയായിരുന്നു ഡോ. റോബിന്‍ രാധാകൃഷ്ണന്‍.റോബിന്റെ അഭിമുഖം എടുക്കാന്‍ അപ്രതീക്ഷിതമായി എത്തിയ അവതാരകയും, യുവ സംരംഭകയുമായ ആരതി പൊടിയുമായുള്ള പ്രണയവും പിന്നീട് വാര്‍ത്തകളില്‍ ഇടംപിടിച്ചു, ഇപ്പോള്‍ ഇതാ ഇരുവരും വിവാഹിതരായിരിക്കുകയാണ്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്.
ദിവസങ്ങള്‍ നീണ്ടുനിന്ന ആഘോഷപരിപാടികളാണ് വിവാഹത്തോട് അനുബന്ധിച്ച് നടന്നത്. ഹല്‍ദി ചടങ്ങുകളോടെ ആയിരുന്നു ആഘോഷങ്ങള്‍ക്ക് തുടക്കം. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഒരു ഓഡി കാര്‍ ആണ് ആരതിക്ക് വിവാഹ സമ്മാനമായി അച്ഛന്‍ നല്‍കിയത്. കാര്‍ ഡെലിവറി സ്വീകരിക്കാനായി അച്ഛനൊപ്പം ആരതിയും റോബിനും എത്തുന്ന വീഡിയോയും കഴിഞ്ഞ ദിവസം വൈറലായിരുന്നു.
രണ്ടു വര്‍ഷം മുന്‍പ് ഫെബ്രുവരിയില്‍ ആയിരുന്നു ആരതി പൊടിയും റോബിനും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. അന്നുമുതല്‍ ഇരുവരുടെയും വിവാഹത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍.