ബിഗ് ബോസ് നാലാം സീസണിലൂടെ ശ്രദ്ധേയനായ താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. റോബിന്റെ പ്രണയത്തെയും വിവാഹത്തെയും കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചുള്ള താരത്തിന്റെ പ്രതികരണമാണ് വൈറലായിരിക്കുന്നത്.
റോബിന്‍ രാധാകൃഷ്ണനും ദില്‍ഷപ്രസന്നനും തമ്മിലുള്ള സൗഹൃദം സമൂഹമാദ്ധ്യമങ്ങളിലും മറ്റും ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. ദില്‍ഷയെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്നും പല അഭിമുഖങ്ങളിലും റോബിന്‍ വെളിപ്പെടുത്തിയിരുന്നു. എന്നാലിപ്പോള്‍ വധു ദില്‍ഷയല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഡോ റോബിന്‍.
പലരും പറയുന്നുണ്ട് തന്റെ എന്‍ഗേജ്മെന്റ് കഴിഞ്ഞുവെന്ന്. എന്നാല്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പക്ഷേ താന്‍ കമ്മിറ്റഡ് ആണ്. ആരതി പൊടിയാണ് വധു. വിവാഹം ഫെബ്രുവരിയില്‍ ഉണ്ടാകുമെന്നും റോബിന്‍ വെളിപ്പെടുത്തി. തിരുവനന്തപുരത്ത് ഒരു ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിയപ്പോഴാണ് താരം ആരാധകരോട് മനസുതുറന്നത്.
നടിയും മോഡലും സംരംഭകയുമായ ആരതിക്കൊപ്പം റോബിന്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോയുമെല്ലാം ഏറെ ശ്രദ്ധനേടിയിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് റോബിന്റെ വെളിപ്പെടുത്തല്‍.
കഴിഞ്ഞ ദിവസം പാതിരാത്രി ആരതിയുടെ സ്ഥാപനത്തിലെത്തി റോബിന്‍ സര്‍പ്രൈസ് ഒരുക്കിയതിന്റെ വീഡിയോയും ശ്രദ്ധ നേടിയിരുന്നു. ഡിസൈനറും സംരഭകയും കൂടിയായ ആരതിയുടെ ബൊട്ടീക്കിന്റെ പ്രൊഡക്ഷന്‍ യൂണിറ്റില്‍ ആണ് സര്‍പ്രൈസുമായി റോബിന്‍ എത്തിയത്. ആരതി തന്നെയാണ് റോബിന്‍ പ്രൊഡക്ഷന്‍ യൂണിറ്റിലെത്തിയ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.കഴിഞ്ഞ ദിവസങ്ങളില്‍ ആരതിയ്ക്ക് ഒപ്പമുള്ള ഒരു റൊമാന്റിക് റീലും റോബിന്‍ ഷെയര്‍ ചെയ്തിരുന്നു.
ബിഗ് ബോസില്‍ എത്തും മുന്‍പു തന്നെ സോഷ്യല്‍ മീഡിയയിലെ താരമാണ് റോബിന്‍ഡോ.മച്ചാന്‍ എന്ന പേരിലാണ് റോബിന്‍ അറിയപ്പെട്ടിരുന്നത്. തിരുവനന്തപുരം ജി.ജി ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായി ജോലി ചെയ്യുന്നതിനിടെയാണ് റോബിന്‍ ബിഗ് ബോസില്‍ എത്തിയത്. കൗമുദി ടീവിയിലെ ചാറ്റ് വിത്ത് ഡോക്ടര്‍ മച്ചാന്‍ എന്ന പരമ്പരയും ഏറെ ജനപ്രീതി നേടിയതാണ്.
നിലവില്‍ സിനിമയിലും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് റോബിന്‍ രാധാകൃഷ്ണന്‍. മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിളയുടെ പതിനാലാമത് ചിത്രത്തില്‍ അദ്ദേഹം നായകനാകും. ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന 'ബ്രൂസ് ലീ' എന്ന സിനിമയിലും റോബിന്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ പ്രതിനായകനായാണ് റോബിനെത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അമ്പത് കോടി രൂപയിലേറെ മുടക്കി ചിത്രം നിര്‍മ്മിക്കുന്നത് ഗോകുലം ഗോപാലനാണ്.