ബിഗ് ബോസ് സീസണ്‍ 2 വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. ബിഗ് ബോസ് ഹൗസില്‍ മല്‍സരാര്‍ഥികള്‍ക്കായി ആകാംക്ഷയും ആവേശവും നിറഞ്ഞ ഗെയിമുകളാണ് നല്‍കികൊണ്ടിരിക്കുന്നത്. 51 ദിനം പിന്നിട്ടിരിക്കുകയാണ് പരിപാടി. കഴിഞ്ഞ ദിവസമായിരുന്നു അമൃത സുരേഷും അഭിരാമി സുരേഷും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ഹൗസിലേക്ക് എത്തപ്പെട്ടത്. അതോടൊപ്പം കണ്ണിന് അസുഖം ബാധിച്ച് പുറത്തേക്ക് പോയവരില്‍ മൂന്നുപേരും തിരികെ എത്തിയിരുന്നു.
അതേസമയം ദയ അശ്വതി, രേഷ്മ, എലീന പടിക്കല്‍ ഇവരുടെ തിരിച്ചുവരവിനായി പ്രക്ഷകര്‍ കാത്ത് ഇരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ ബിഗ് ബോസില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ എല്ലാവരും ഒത്തുകൂടിയിരിക്കുകയാണ്. ഇവരുടെ ഒത്തുകൂടലിന്റെ ചിത്രങ്ങള്‍ എല്ലാം വൈറലായി മാറിയിരിക്കുകയാണ് . മഞ്ജു പത്രോസ്, പ്രദീപ് ചന്ദ്രന്‍, സുരേഷ് കൃഷ്ണന്‍ എന്നിവരായിരുന്നു ഒത്തുകൂടിയവര്‍. ഇവരെല്ലാം ബിഗ് ഹൗസില്‍ അടുത്ത സുഹൃത്തുക്കള്‍ കൂടിയായിരുന്നു. ഇവര്‍ ഒപ്പം ഒത്തുചേരലില്‍ ദിയ സനയും ഉണ്ടായിരുന്നു . ദിയ സന തന്റെ ഫേസ്ബുക്കിലൂടെയാണ് ഈ ഒത്തുചേരലിന്റെ വീഡിയോയും ചിത്രങ്ങളും പങ്കുവയ്ച്ചിരിക്കുന്നത്. ഇതിനകം തന്നെ ഇതിന്റെ സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ വൈറലായി മാറുകയും ചെയ്തു.
മഞ്ജുവിനൊപ്പമുള്ള ചിത്രം ദിയ പണ്ണിനൊപ്പം എന്ന ക്യാപ്ഷനോടെയായിരുന്നു പോസ്റ്റ് ചെയ്തത്. അഭിനയത്തിലെന്നതിനുപരി ആലാപനത്തിലും തങ്ങള്‍ക്ക് മികവ് ഉണ്ട് എന്ന് തെളിയിച്ചവരാണ് പ്രദീപും മഞ്ജുവും. ഇടയ്ക്കിടയ്ക്ക് ഗാനമേളയുമായി ഇരുവരും ബിഗ ബോസ് ഹൗസില്‍ എത്താറുമുണ്ട്. ഇത്തവണ നടത്തിയിരുന്ന കൂടിക്കാഴ്ച്ചയിലും ഇവര്‍ പാടിയിരുന്നു . ഇവരുടെ ഗാനങ്ങള്‍ ദിയ വീഡിയോ പകര്‍ത്തുകയായിരുന്നു. ങ്ങനെ നല്ലൊരു ദിവസത്തിന്റെ സന്തോഷമെന്ന ക്യാപ്ഷനോടെയാണ് ദിയ സന ഈ ഒത്തുചേരല്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് .