Latest News

നാല് വര്‍ഷം മുന്‍പ് അച്ഛന്റെയും അമ്മയുടെയും വഴക്ക് കേള്‍ക്കാതെ വീടിന് പുറത്ത് നില്‍ക്കാനുള്ള ഒരു കാരണമായി തുടങ്ങിയ ഈ സംരംഭം;ഇപ്പോള്‍ ഇതൊക്കെ കാണുമ്പോള്‍ അഭിമാനം; ദിയയുടെ പുതിയ ഷോറുമിന്റെ ഉദ്ഘാടന ചിത്രം പങ്ക് വച്ച് അഹാന കുറിച്ചത്

Malayalilife
നാല് വര്‍ഷം മുന്‍പ് അച്ഛന്റെയും അമ്മയുടെയും വഴക്ക് കേള്‍ക്കാതെ വീടിന് പുറത്ത് നില്‍ക്കാനുള്ള ഒരു കാരണമായി തുടങ്ങിയ ഈ സംരംഭം;ഇപ്പോള്‍ ഇതൊക്കെ കാണുമ്പോള്‍ അഭിമാനം; ദിയയുടെ പുതിയ ഷോറുമിന്റെ ഉദ്ഘാടന ചിത്രം പങ്ക് വച്ച് അഹാന കുറിച്ചത്

ദിയ കൃഷ്ണയുടെ ഇമിറ്റേഷന്‍ ജ്വല്ലറികളുടെ സ്റ്റോറായ ഓ ബൈ ഓസിയ്ക്ക് തിരുവനന്തപുരത്ത് പുതിയ ഷോറൂം ഇക്കഴിഞ്ഞ ദിവസമാണ് ഉദഘാടനം ചെയ്തത്. പുതിയ ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് കൃഷ്ണകുമാറും സിന്ധു കൃഷ്ണയും അഹാനയും ദിയയും ചേര്‍ന്നാണ്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ ദിയയുടെ സംരംഭത്തിന് ആശംസകളുമായി സഹോദരിയും നടിയുമായ അഹാന പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

കുറിപ്പ് ഇങ്ങനെ:
 ഇന്ന്, തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്ത് ദിയയുടെ ohbyozy എന്ന ബ്രാന്‍ഡ് ന്യൂ സ്റ്റോറിന്റെ ഉദ്ഘാടനം നടന്നു. 4 വര്‍ഷം മുന്‍പ്, അച്ഛന്റെയും അമ്മയുടെയും വഴക്ക് കേള്‍ക്കാതെ നിനക്ക്  ഇഷ്ടമുള്ളത്ര സമയം വീടിന് പുറത്ത് നില്‍ക്കാനുള്ള ഒരു കാരണമായി തുടങ്ങിയ ഈ സംരംഭം, ഇന്ന് ഒരുപാട് ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കിക്കൊണ്ട്, ദൂരദേശങ്ങളില്‍ വരെ അംഗീകരിക്കപ്പെട്ട ഒരു വിജയകരമായ ബിസിനസ്സ് സംരംഭമായി വളര്‍ന്നിരിക്കുന്നു. ജീവിതത്തിലെ ഒരു വിഷമഘട്ടത്തില്‍ ഒരു കൊടുങ്കാറ്റില്‍ അകപ്പെട്ടിട്ടും, 'അടുത്തത് എന്ത്', 'ഇതില്‍ നിന്ന് എങ്ങനെ കൂടുതല്‍ വളരണം' എന്ന് ചിന്തിക്കാനുള്ള ധൈര്യം നിനക്കുണ്ടായിരുന്നു. നീ സൃഷ്ടിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്തതിനെയോര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു. എല്ലാ ആശംസകളും,' എന്നാണ് അഹാന കുറിച്ചത്.

സമീപകാലത്ത്, ദിയ കൃഷ്ണയുടെ ജ്വല്ലറി ബ്രാന്‍ഡായ ഓ ബൈ ഓസിയുമായി ബന്ധപ്പെട്ട ഒരു സാമ്പത്തിക തട്ടിപ്പ് കേസും വലിയ രീതിയില്‍ വാര്‍ത്തയായിരുന്നു.  ക്യു ആര്‍ കോഡില്‍ കൃത്രിമം കാണിച്ച് മൂന്ന് ജീവനക്കാരികള്‍ പണം തട്ടിയെടുത്തു എന്നായിരുന്നു കേസ്.  ഇതില്‍ കേസെടുത്തതിന് പിന്നാലെ ജീവനക്കാര്‍ കൃഷ്ണകുമാറിനെതിരെയും ദിയക്കെതിരെയും തട്ടിക്കൊണ്ടുപോകല്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി കൃഷ്ണകുമാറും ദിയയും സ്ഥാപനത്തിലെ ജീവനക്കാരും രംഗത്തെത്തി. കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ജീവനക്കാര്‍ ഉന്നയിച്ചത്. 

എന്നാല്‍, അന്ന് കൃഷ്ണകുമാറിന്റെ കുടുംബാംഗങ്ങളെല്ലാം ഒറ്റക്കെട്ടായി നിന്ന് തട്ടിപ്പിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരികയും ദിയയ്ക്ക് പിന്തുണ നല്‍കുകയും ചെയ്തു. 

ഗര്‍ഭകാലത്ത് മുന്‍ ജീവനക്കാരില്‍ നിന്ന് നേരിട്ട ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് ദിയയുടെ ജീവിതത്തിലെ വലിയ പ്രതിസന്ധികളില്‍ ഒന്നായിരുന്നു. ഈ വിഷയത്തില്‍ പൊലീസ് കേസെടുക്കുകയും ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
 

ahaana krishnA About ozy new shop

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES