പ്രണയത്തില്‍ റെഡ് സിഗ്‌നല്‍ കണ്ടാല്‍  ഓടി രക്ഷപ്പെടണം;താന്‍ ചെയ്ത തെറ്റ് റെഡ് സിഗ്‌നല്‍ കണ്ടിട്ടും അത് പച്ചയാകുമെന്ന് കരുതി കാത്തിരുന്നു; ഇനി ഡേറ്റിങിനില്ല; നേരെ വിവാഹത്തിലേക്ക്; ദിയ കൃഷ്ണ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് നല്കിയ മറുപടി ചര്‍ച്ചയാകുമ്പോള്‍

Malayalilife
പ്രണയത്തില്‍ റെഡ് സിഗ്‌നല്‍ കണ്ടാല്‍  ഓടി രക്ഷപ്പെടണം;താന്‍ ചെയ്ത തെറ്റ് റെഡ് സിഗ്‌നല്‍ കണ്ടിട്ടും അത് പച്ചയാകുമെന്ന് കരുതി കാത്തിരുന്നു; ഇനി ഡേറ്റിങിനില്ല; നേരെ വിവാഹത്തിലേക്ക്; ദിയ കൃഷ്ണ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് നല്കിയ മറുപടി ചര്‍ച്ചയാകുമ്പോള്‍

സോഷ്യല്‍ മീഡിയയ്ക്ക് സുപരിചതയാണ് ദിയ കൃഷ്ണ. നടന്‍ കൃഷ്ണ കുമാറിന്റെ നാല് മക്കളില്‍ ഒരാളാണ് ദിയ കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ദിയയും സഹോദരിമാരും. ദിയയുടെ പ്രണയവും സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ ഒന്നായിരുന്നു. താരം തന്നെയാണ് തന്റെ പ്രണയം സോഷ്യല്‍ മീഡിയയിലൂടെ തുറന്ന് പറഞ്ഞത്. എന്നാല്‍ ഈയ്യടുത്ത് ദിയയുടെ പ്രണയ ബന്ധം തകര്‍ന്നതും വാര്‍ത്തയായിരുന്നു.ഇതിനിടെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ദിയ കൃഷ്ണ. പ്രണയത്തെക്കുറിച്ചും റിലേഷന്‍ഷിപ്പിനെക്കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങള്‍ക്കാണ് താരം മറുപടി നല്‍കിയിരിക്കുന്നത്. 

ഒരു റിലേഷന്‍ഷിപ്പില്‍ ഏറ്റവും പ്രധാനപ്പെട്ടത് എന്താണ്, വിശ്വാസം ആണോ വൈബ് ആണോ? എന്ന് ചോദിച്ചപ്പോള്‍ വിശ്വാസം എന്നാണ് ദിയ നല്‍കിയ മറുപടി. വൈബില്ലാതെ താനൊരു ബന്ധത്തിലേക്കും കടക്കില്ല. ഞാനൊരു റിലേഷന്‍ഷിപ്പിലുണ്ടെന്നാല്‍ അവിടെ വിശ്വാസം ഉണ്ടായത് കൊണ്ടാണെന്നും താരം പറയുന്നു. മറ്റാരെയെങ്കിലും ഡേറ്റ് ചെയ്യുമോ എന്ന് ചോദിച്ചപ്പോള്‍ ഇനി നേരെ കല്യാണം എന്നാണ് ദിയ നല്‍കിയ മറുപടി.

അവസാനത്തെ പ്രണയ ബന്ധത്തില്‍ നിന്നും പഠിച്ച പാഠം എന്താണെന്നും ദിയയോട് ആരാധകര്‍ ചോദിക്കുന്നുണ്ട്. ഒരു റെഡ് ഫ്ളാഗ് കാണുമ്പോള്‍ തന്നെ ഓടിക്കോണം എന്നാണ് ദിയ നല്‍കിയ മറുപടി. ആരേയും മാറ്റാന്‍ കാത്തു നില്‍ക്കരുത്. കാരണം നിങ്ങള്‍ക്ക് അവര്‍ വില കല്‍പ്പിച്ചിരുന്നുവെങ്കില്‍ അവര്‍ നിങ്ങളെ വേദനിപ്പിക്കുമായിരുന്നില്ല. റെഡ് ഫ്ളാഗുകളുടെ പുന്തോട്ടം തന്നെ കണ്ടിട്ടും അത് ഒരുനാള്‍ പച്ചയാകും എന്ന് കരുതി വെള്ളം ഒഴിച്ചു കൊണ്ടിരുന്നതാണ് തനിക്ക് പറ്റിയ തെറ്റെന്നും ദിയ പറയുന്നുണ്ട്.

ഇനി ഡേറ്റിങ്ങൊന്നുമില്ലെന്നും നേരെ വിവാഹമാണെന്നും ദിയ മറ്റൊരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

Read more topics: # ദിയ കൃഷ്ണ.
diya krishna about relationship break

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES