റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയയാണ് ദില്‍ഷ പ്രസന്നന്‍. ഡാന്‍സ് റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ബിഗ് ബോസ് മലയാളം സീസണ്‍ നാലിലെ ടൈറ്റില്‍ വിന്നറായിരുന്നു. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ടൈറ്റില്‍ വിന്നറായ ആദ്യത്തെ വനിത മത്സരാര്‍ത്ഥിയാണ് ദില്‍ഷ.
ബിഗ് ബോസില്‍ വരും മുമ്പ് ഡി ഫോര്‍ ഡാന്‍സ് വേദിയിലും ചില സീരിയലുകളിലും അഡ്വഞ്ചര്‍ റിയാലിറ്റി ഷോകളിലുമാണ് ദില്‍ഷയെ പ്രേക്ഷകര്‍ കണ്ടിട്ടുള്ളത്. ബിഗ് ബോസിനുശേഷം സ്റ്റേജ് ഷോകളും സിനിമകളുമെല്ലാമായി തിരക്കിലാണ് ദില്‍ഷ പ്രസന്നന്‍. ഇപ്പോഴിതാ അടുത്തിടെ ഓണ്‍ലൈന്‍ മീഡിയയോട് സംസാരിച്ചപ്പോള്‍ പറഞ്ഞ ചില വാക്കുകളിലൂടെ വിമര്‍ശനം നേരിടുകയാണ് ദില്‍ഷ.
ബിഗ് ബോസ് മലയാളം സീസണ്‍ ഏഴ് കാണാറുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്ന് ദില്‍ഷ മറുപടി പറഞ്ഞതാണ് വിമര്‍ശനത്തിന് കാരണമായത്.
ബിഗ് ബോസ് എപ്പിസോഡുകള്‍ നിരന്തരം കാണാറില്ല.
ഇന്‍സ്റ്റഗ്രാമില്‍ വരുന്ന റീലുകള്‍ മാത്രമാണ് കാണാറുള്ളത്. അല്ലാതെ എപ്പിസോഡുകള്‍ തുടര്‍ച്ചയായി കാണാറില്ല. പ്രോഗ്രാമുകളൊക്കെയുണ്ട് എന്നായിരുന്നു ദില്‍ഷ ഓണ്‍ലൈന്‍ മീഡിയയുടെ ചോദ്യങ്ങളോട് പ്രതികരിച്ച് പറഞ്ഞത്. എല്ലാരും അറിയാന്‍ തുടങ്ങിയത് തന്നെ ബിഗ് ബോസില്‍ കൂടിയാണ്. എന്നിട്ടും ദില്‍ഷയ്ക്ക് അഹങ്കാരമാണ്, റോബിനെ പറ്റിച്ച് കാശുണ്ടാക്കിയപ്പോള്‍ കൊള്ളാമായിരുന്നു. ഇപ്പോള്‍ എല്ലാം ദില്‍ഷ മറന്നുപോയി. എ്ന്നിങ്ങനെ കമന്റുകള്‍ നിറയുകയാണ്.
ബിഗ് ബോസിനുശേഷം ദില്‍ഷ ആദ്യം നായികയായത് ഓ സിന്‍ഡ്രെല്ല എന്ന സിനിമയിലാണ്. അനൂപ് മേനോന്‍ സ്റ്റോറീസ് അവതരിപ്പിച്ച ചിത്രത്തില്‍ അജു വര്‍ഗീസും അനൂപ് മേനോനുമാണ് മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്.
കടലോളം സ്‌നേഹം എന്ന പ്രോജക്ടാണ് ഇനി വരാനുള്ളത്. സായ് കൃഷ്ണയാണ് സംവിധായകന്‍.