Latest News

സ്വപ്നവാഹനവും സ്വന്തമാക്കി ദില്‍ഷ; കുടുംബത്തോടൊപ്പമെത്തി മഹേന്ദ്ര ഥാര്‍ സ്വന്തമാക്കി നടി; ചിത്രങ്ങള്‍ ശ്രദ്ധ നേടുമ്പോള്‍

Malayalilife
സ്വപ്നവാഹനവും സ്വന്തമാക്കി ദില്‍ഷ; കുടുംബത്തോടൊപ്പമെത്തി മഹേന്ദ്ര ഥാര്‍ സ്വന്തമാക്കി നടി; ചിത്രങ്ങള്‍ ശ്രദ്ധ നേടുമ്പോള്‍

റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയയാണ് ദില്‍ഷ പ്രസന്നന്‍. ഡാന്‍സ് റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ബിഗ് ബോസ് മലയാളം സീസണ്‍ നാലിലെ ടൈറ്റില്‍ വിന്നറായിരുന്നു. ഇപ്പോഴിതാ, സ്വപ്നവാഹനം സ്വന്തമാക്കിയ സന്തോഷം പങ്ക് വച്ചിരിക്കുകയാണ് താരം.

മഹീന്ദ്ര ഥാര്‍ റോക്‌സ് ആണ് ദില്‍ഷ സ്വന്തമാക്കിയിരിക്കുന്നത്. ഏതാണ്ട് 25 ലക്ഷത്തോളമാണ് ഥാര്‍ റോക്‌സിന്റെ ടോപ്പ് എന്‍ഡ് മോഡലിന്റെ വില. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം എത്തിയാണ് പുതിയ കാര്‍ ദില്‍ഷ ഏറ്റുവാങ്ങിയത്.

മനോരമയില സംപ്രേഷണം ചെയ്ത ഡിഫോര്‍ ഡാന്‍സ് എന്ന പരിപാടിയിലൂടെയാണ് ദില്‍ഷ ശ്രദ്ധിക്കപ്പെട്ടത്. ഏഷ്യാനെറ്റിലെ ഡാന്‍സിംഗ് സ്റ്റാര്‍സ് എന്ന റിയാലിറ്റി ഷോയുടെയും ഭാഗമായിരുന്നു ദില്‍ഷ 
കാണാകണ്‍മണി എന്ന ടിവി സീരിയലിലും ദില്‍ഷ അഭിനയിച്ചിരുന്നു. പിന്നീട് 2017ല്‍ ഡെയര്‍ ദി ഫിയര്‍ എന്ന റിയാലിറ്റി ഷോയിലും ദില്‍ഷ പങ്കെടുത്ത് ഫൈനലില്‍ എത്തി.

'ഓ സിന്‍ഡ്രല്ല' എന്ന ചിത്രത്തില്‍ അനൂപ് മേനോന്റെ നായികയായും ദില്‍ഷ അഭിനയിച്ചു. ദില്‍ഷ പ്രസന്നന്‍ പ്രധാന വേഷത്തിലെത്തുന്ന മലയാള സിനിമ 'സീ ഓഫ് ലവ്- കടലോളം സ്‌നേഹം' എന്ന ചിത്രവും അടുത്തിടെ തിയേറ്ററിലെത്തി.

നൃത്തരംഗത്തും സജീവമാണ് ദില്‍ഷ. ബിഗ് ബോസ് താരവും നടനും ഡാന്‍സറുമായ റംസാനൊപ്പമുള്ള ദില്‍ഷയുടെ ഡാന്‍സ് വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവാറുണ്ട്.

dilsha prasannan buy thar

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES