ബിഗബോസില്‍ ഇപ്പോഴും ചര്‍ച്ചയാകുന്നത് രജിത് കുമാറിന്റെ പുറത്താകലാണ്. ബിഗ്‌ബോസിലെ ടാസ്‌കിനിടെ മത്സരാര്‍ത്ഥിയായ രേഷ്മയുടെ കണ്ണില്‍ മുളക് തേയ്ക്കുകയായിരുന്നു രജിത്. പിന്നീട് ഇത്തരം ഒരു ക്രൂര കൃത്യത്തിന് രജിത് ഹൗസില്‍ നിന്നും പുറത്ത് പോവുകയും ചെയ്തിരുന്നു. താത്കാലികമായിട്ടാണെങ്കില്‍ പോലും രജിത് കുമാര്‍ പുറത്ത് പോയതിനെതിരെ വലിയ വിമര്‍ശനമാണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. രജിത് കുമാറിനെ പോലെ ഒരാള്‍ ഇങ്ങനെ ചെയ്തതിനെ ഒരിക്കലും ന്യായീകരിക്കാന്‍ സാധിക്കില്ല എന്നാണ് അദ്ദേഹത്തിന്റെ ഒപ്പം നിന്നവര്‍ ഉള്‍പ്പെടെ പറഞ്ഞത്. രസകരമായ രീതിയിലായിരുന്നു ടാസ്‌ക്ക് മുന്നോട്ടു പോയിരുന്നത്.
പാഷാണം ഷാജിയും ഫുക്രുവും തമാശകള്‍ ഉള്‍പ്പെടുത്തികൊണ്ടാണ് ടാസ്‌ക് കൊണ്ടുപോയത്. ടാസ്‌ക്കിനിടെ രേഷ്മയ്ക്ക് എല്ലാവരും പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരുന്നു. എല്ലാവരും ആശംസകള്‍ അറിയിക്കുന്നതിനിടെയാണ് രജിത്തും രേഷ്മയ്ക്ക് അരികിലേക്ക് എത്തിയിരുന്നത്. രജിത്ത് രേഷ്മയെ തലോടിയതാണെന്ന് പലരും വിചാരിച്ചെങ്കിലും പിന്നീടാണ് മുളക് തേച്ച വിവരം അറിഞ്ഞത്.രജിത്തിനെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു താല്‍ക്കാലികമായി പുറത്താക്കുകയാണെന്ന് ബിഗ് ബോസ് അറിയിച്ചിരുന്നത്. രജിത്ത് പുറത്തുപോയതോടെ സുജോ, ദയ അച്ചു തുടങ്ങിയവരാണ് കൂടുതല്‍ സങ്കടപ്പെട്ടത്. രജിത്ത് പുറത്തായതില്‍ സങ്കടപ്പെട്ടിരിക്കുന്ന സുജോയെ ആണ് ബിഗ് ബോസിന്റെ ഇന്നലത്തെ എപ്പിസോഡില്‍ കാണിച്ചത്. പുളളി പുറത്തുപോയാല്‍ എല്ലാവരും കൂടി വലിച്ചു കീറുമെന്നാണ് സുജോ രഘുവിനോട് പറഞ്ഞത്. കരഞ്ഞുകൊണ്ടാണ് ഇക്കാര്യം സുജോ പറഞ്ഞത്. അമൃത അഭിരാമി, സാന്ദ്ര തുടങ്ങിയവരും ഈ സമയത്ത് അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ സാന്ദ്രയും രഘുവുമൊക്കെ സുജോയെ ആശ്വസിപ്പിക്കുന്നതും കാണാം. കഴിഞ്ഞ ദിവസം വിഷമിച്ച ദയയെ പുതിയ എപ്പിസോഡിലും കരഞ്ഞുകൊണ്ടിരിക്കുന്നതാണ് കണ്ടത്.എന്തിനാണ് ഇങ്ങനെ ഒരു ദിവസം തന്നത് ബിഗ് ബോസേ എന്നാണ് ദയ ചോദിച്ചത്. തുടര്‍ന്ന് നെഞ്ച് വേദനയെ തുടര്‍ന്ന് ദയയെ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. പിന്നെ കുറച്ച് കഴിഞ്ഞാണ് ദയ വീണ്ടും തിരിച്ചെത്തിയത്. ഇനി ടെന്‍ഷനടിച്ചിരിക്കരുതെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചതായി ദയ മറ്റുളളവരോട് പറഞ്ഞു. സുജോയോടും ദയയോടും ഇനി വിഷമിക്കരുതെന്ന് ആര്യയും പറയുന്നുണ്ട്.
പുളളി ഇങ്ങനെ പോവേണ്ട ഒരാളായിരുന്നില്ല എന്നും ഒരിക്കലും ബോധത്തോടെ അങ്ങനെ ഒരു കാര്യം അദ്ദേഹം ചെയ്യില്ലെന്ന് സുജോ വീണ്ടും പറഞ്ഞു. മാഷ് പോയതില്‍ നമ്മക്കും വിഷമമുണ്ടെന്ന് ഷാജി ആര്യയോടും ഫുക്രുവിനോടും പറഞ്ഞു. അദ്ദേഹത്തോട് നമ്മളെല്ലാം അടുത്തത് ഇപ്പോഴാണ്. പക്ഷേ അദ്ദേഹം പുറത്തുപോവുമെന്ന് പ്രതീക്ഷിച്ചില്ല. എന്നാല്‍ഇവര്‍ രണ്ടുപേരും രജിത്തിനോട് ഐക്യ ദാര്‍ദ്ധ്യം പ്രഖ്യാപിച്ച് കണ്ണമക്കണ്ണീര്‍ ഒഴുക്കുകയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. രണ്ടാം വരവില്‍ രജിത്തിനെ കുറ്റപ്പെടുത്തുകയും രജിത്തിനെതിരെ ശമക്തമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്ത ആളാണ് ദയ. എന്നാല്‍ രജിത് പുറത്തേക്ക് പോയി എന്ന അറിഞ്ഞപ്പോള്‍ ദയ കളം മാറ്റി ചവിട്ടുകയായിരുന്നു.രജിത് പുറത്തേക്ക് പോയി എന്ന അറിഞ്ഞതോടെ ദയയ്ക്ക് പൊട്ടിക്കരച്ചിലും നെഞ്ചുവേദനയുമൊക്കെ ഉണ്ടാവുകയായിരുന്നു. എന്നാല്‍ ദയയുടെ കണ്ണീര്‍ നാടകം കണ്ട് അതേ വഴി ശ്രമിക്കുകയായിരുന്നു സുജോയും എന്നാല്‍ എത്ര ശ്രമിച്ചിട്ടും ഒരു തുളളി കണ്ണീര്‍ പോലും സുജോയുടെ കണ്ണില്‍ നിന്നും വന്നില്ല. രണ്ടാം വരവില്‍ രജിത്തിനെ വട്ടമിട്ട് കറങ്ങുന്ന മത്സരാര്‍ത്ഥികളാണ് ഇവര്‍. രജിത് ഇത്ര ക്രൂരമായ പ്രവര്‍ത്തി ചെയ്തിട്ടും രജിത്തിന് വേണ്ടി കണ്ണീരൊഴുക്കുകയാണ് ഇവര്‍. തങ്ങള്‍ പുറത്താകാന്‍ സാധ്യത ഉളളവരാണെന്ന തിരിച്ചറിവ് തന്നെയാണ് സുജോയേയും ദയയെയും ഇത്തരത്തില്‍ കളിക്കാന്‍ പ്രേരിപ്പിക്കുന്നത്. രജിത്തിന് ഹൗസില്‍ ഉണ്ടായിരുന്ന ഇര ഇമേജ് ഒറ്റ ദിവസം കൊണ്ടാണ് പെളിഞ്ഞ് പാളീസായത്. അതിനാല്‍ ഇനി രജിത്തിന്റെ എവിക്ഷനില്‍ വിഷമിച്ച് അതേ കളി കളിച്ചാല്‍ മാത്രമേ ഇവര്‍ക്ക് ഹൗസില്‍ പിടിച്ച് നില്‍ക്കാനാകൂ. രജിത്തിന്റെ വോട്ട് ഇനി തങ്ങള്‍ക്ക് കിട്ടാനുളള പെടാപാടിലാണ് ദയയും സുജോയും.