കറുത്തമുത്ത് സീരിയലിലൂടെ മിനസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ദര്‍ശന ദാസ്. കറുത്തമുത്തിലെ ഗായത്രിയായി തിളങ്ങിയ താരം സീ കേരളത്തില്‍ സുമംഗലീ ഭവ എന്ന സീരിയലല്‍ ദേവു എന്ന നായികയായി എത്തിയിരുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് താരം വിവാഹിതയായത്. രഹസ്യ വിവാഹമായിരുന്നു ദര്‍ശനയുടേതും വരന്‍ അനൂപിന്റേതും. വിവാഹത്തിന് ശേഷം ഉണ്ടായ വിവാദങ്ങളോട് ഇപ്പോള്‍ താരം പ്രതികരിച്ചിരിക്കയാണ്.
കറുത്ത മുത്തിലെ ഗായത്രിയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ദര്‍ശന ദാസ്. പാലക്കാട് കല്ലടിക്കോട് സ്വദേശിനിയാണ് ദര്‍ശന. ജനിച്ചതും വളര്‍ന്നതുമൊക്കെ പാലക്കാടാണ്. അച്ഛന്‍ അമ്മ രണ്ടു ചേച്ചിമാര്‍ എന്നിവരടങ്ങുന്ന കുടുംബമാണ് ദര്‍ശനയുടേത്. കറുത്തമുത്തിലെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടതോടെയാണ് സീ കേരളത്തില്‍ സുമംഗലീഭവ എന്ന സീരിയലില്‍ നായികയായി ദര്‍ശന എത്തുന്നത്. വളരെ മികച്ച കഥാപാത്രമായിരുന്നു ഇതില്‍ ദേവു എന്നത്. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് സീരിയലില്‍ നിന്നും പെട്ടെന്ന് ദര്‍ശനയെ കാണാതായി. പിന്നെ പ്രേക്ഷകര്‍ കണ്ടത് സോനു സതീഷ് എന്ന നടി ദേവു എന്ന കഥാപാത്രമായി എത്തിയതാണ്. ഇതോടെ നടി വിവാഹിതയാകാന്‍ ഒരുങ്ങുന്നതിനാലാണ് സീരിയലുകളില്‍ നിന്നും പിന്‍മാറിയെതെന്ന് അഭ്യൂഹങ്ങളെത്തി. പിന്നീട് താന്‍ വിവാഹിതയായി എന്ന് താരം തന്നെ തുറന്നു പറയുകയും ചെയ്തു. എന്നാല്‍ താരം ഒളിച്ചോടി വിവാഹിതയായി എന്നും വീട്ടുകാരെ എതിര്‍ത്താണ് വിവാഹം ചെയ്തത് എന്നൊക്കെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് കേട്ടത്. എന്നാല്‍ വിവാദങ്ങളോട് പ്രതികരിച്ചിരിക്കയാണ് താരം ഇപ്പോള്‍ കുറേകാലമായി സീരിയലില്‍ നിന്നും പിന്മാറണം എന്ന് തോന്നിയിരുന്നു.
അത് മാനസീകമായി പൊരുത്തപ്പെടാന്‍ ആകാത്തത് കൊണ്ട് മാത്രമാണ് പിന്‍വാങ്ങിയത്. അല്ലാതെ ആരുമായും ഉണ്ടായ പ്രശ്‌നങ്ങള്‍ കാരണം ആയിരുന്നില്ലെന്നും താരം പറയുന്നു. വിവാഹം നടത്തിത്തരാന്‍ ബുദ്ധിമുട്ടാണ് നിങ്ങള്‍ക്ക് ഇഷ്ടമാണെങ്കില്‍ ഒരുമിച്ച് ജീവിച്ചോളു എന്ന് വീട്ടകാര്‍ പറഞ്ഞതനുസരിച്ചാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. ഇപ്പോഴും വീട്ടുകാര്‍ സന്തോഷത്തോടെ ഇരിക്കുകയാണെന്നും ദര്‍ശന പറയുന്നു. തന്റെ വീട്ടുകാരെ അറിയിക്കാതെ ഇപ്പോഴും ഒന്നും ചെയ്യുന്നില്ലെന്നും തങ്ങള്‍ എന്തു ചെയ്യുന്നതും വീട്ടുകാര്‍ അറിയുന്നുണ്ടെന്നും ദര്‍ശന പറയുന്നു. അനൂപിന്റെ വീട്ടില്‍ അമ്മയ്ക്ക് വിവാഹത്തെക്കുറിച്ചും റിസെപ്ഷനെക്കുറിച്ചും അറിയാമെന്നും ഇപ്പോള്‍ താന്‍ അനൂപിന്റെ വീട്ടിലാണ് താമസമെന്നും ദര്‍ശന പറഞ്ഞിരുന്നു.
വിവാഹം നടത്തിക്കൊടുത്തു എന്നതിന്റെ പേരില്‍ തന്റെ കൂടെ വര്‍ക്ക് ചെയ്ത മഞ്ജുവെന്ന ആര്‍ട്ടിസ്റ്റിനെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ പലതും പ്രചരിക്കുന്നുണ്ടെന്നും എന്നാല്‍ വീട്ടുകാരെ അറിയിച്ച് തന്നെയാണ് തങ്ങള്‍ വിവാഹിതരായതെന്നംും ദര്‍ശന പറയുന്നു. സുമുഗലി ഭവയുടെ സെറ്റില്‍ വച്ചാണ് തങ്ങള്‍ അടുക്കുന്നതെന്നും ദര്‍ശന പറയുന്നു. റിസെപ്ഷനും അടുത്ത സുഹൃത്തുക്കളെ മാത്രമാണ് അറിയിച്ചത്. ഡിസംബര്‍ അഞ്ചിന് താന്‍ വിവാഹിത ആയതായിട്ടാണ് ദര്‍ശന വെളിപ്പെടുത്തിയത്. സുമംഗലീഭവ സീരിയലിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്ന അനൂപ് കൃഷ്ണനാണ് ദര്ശനയുടെ ഭര്‍ത്താവ്. കുറെ വര്‍ഷങ്ങളായി ഇരുവരും സൗഹൃദത്തില്‍ ആയിരുന്നു. സൗഹൃദം പ്രണയമായി മാറുകയും അത് പിന്നീട് പ്രണയമായി വിവാഹത്തിലെത്തുകയുമായിരുന്നു. ഇപ്പോള്‍ മൗനരാഗം എന്ന സീരിയലില്‍ വില്ലത്തി വേഷത്തിലാണ് താരം എത്തുന്നത്.