ഏഷ്യാനെറ്റില്‍ പ്രേക്ഷകപ്രീതി നേടി മുന്നേറുന്ന സീരിയലാണ് കുടുംബവിളക്ക്. നടി മീര വാസുദേവാണ് സീരിയലില്‍ കേന്ദ്രകഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. ഭര്‍ത്താവിനും കുടുംബത്തിനും വേണ്ടി കഷ്ടപെട്ടിട്ടും കുടുംബത്തില്‍ അവഗണിക്കപ്പെടുന്ന വീട്ടമ്മയാണ് സുമിത്ര. സുമിത്രയുടെ വില മനസിലാക്കാതെ സഹപ്രവര്‍ത്തക വേദികയെ പ്രണയിക്കുന്ന ആളാണ് സുമിത്രയുടെ ഭര്‍ത്താവ് സിദ്ധാര്‍ഥ്. ഇവര്‍ തമ്മിലുള്ള പ്രശ്‌നങ്ങളും ജീവിതവുമൊക്കെയാണ് സീരിയലിന്റെ കഥ.
അതേസമയം കുടുംബവിളക്കില്‍ അഭിനയിക്കുന്ന താരങ്ങളുടെ പ്രതിഫലം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്. ഓരോ ദിവസവും ഇവര്‍ക്ക് ലഭിക്കുന്ന വരുമാനം എന്ന രീതിയില്‍ ചില വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. വൈറലാകുന്ന വാര്‍ത്തയും അതിലെ സത്യവും എന്താണെന്ന് നോക്കാം. കുടുംബ വിളക്ക് എന്ന പരമ്പരയില്‍ ശരണ്യ എന്ന കഥാപാത്രം അവതരിപ്പിക്കുന്ന മഞ്ജു സതീഷ് ഒരു ദിവസവും പ്രതിഫലമായി വാങ്ങുന്നത് മുപ്പതിനായിരത്തിന് അടുത്തുവരുന്ന തുകയാണെന്നാണ് ഇത്തരത്തില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ ഒന്നില്‍ പറയുന്നത്. എന്നാല്‍ സത്യത്തില്‍ മഞ്ജുവിന് കൂടിപ്പോയാല്‍ 7000 രൂപ വരെയെ ലഭിക്കൂ എന്നാണ് സീരിയല്‍ മേഖലയില്‍ ജോലി ചെയ്യുന്ന ഒരാള്‍ സിനിലൈഫിനോട് വെളിപ്പെടുത്തിയത്. ഒന്നോ പരമാവധി ഒന്നര ലക്ഷമോ ആകും സീരിയലിന്റെ ഒരു എപിസോഡിനായി ഏഷ്യാനെറ്റ് പോലുള്ള ചാനലുകള്‍ നല്‍കുന്നത്. അപ്പോള്‍ 30000 വച്ച് ഒരു നടിക്കോ നടനോ കൊടുക്കുന്നത് സാധിക്കില്ലെന്നും ഇദ്ദേഹം പറയുന്നത്. അതുപോലെ തന്നെ നടന്‍മാരെക്കാള്‍ നടിമാര്‍ക്കാണ് സീരിയലില്‍ കൂടുതല്‍ പ്രതിഫലം. സാരികള്‍ക്കും ആഭരണത്തിനും കൂടുതല്‍ ചിലവിടുന്നു എന്നതും സീരിയലില്‍ പ്രധാന കഥാപാത്രങ്ങള്‍ സ്ത്രീകളാകുന്നു എന്നതുമാണ് ഇതിന് കാരണം. സുമിത്രയുടെ മകന്‍ പ്രതീഷിനെ അവതരിപ്പിക്കുന്നത് നൂബിന്‍ ജോണി ആണ്. നൂബിന് ഒരു ദിവസം ലഭിക്കുന്നത് ഇരുപതിനായിരത്തിലധികം രൂപയാണ് എന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ നൂബിന് പരമാവധി ലഭിക്കുന്നത് 3500 നും 5000 ഇടയ്ക്കുള്ള തുകയാണ്.
അതുപോലെ തന്നെ കേന്ദ്രകഥാപാത്രങ്ങള്‍ പുതുമുഖമാണെങ്കില്‍ അവരെക്കാള്‍ ചിലപ്പോള്‍ പ്രതിഫലം കൂടെ അഭിനയിക്കുന്ന എക്‌സ്പീരിയന്‍സുള്ള നടീനടന്‍മാര്‍ക്കാണ് ലഭിക്കുക. അങ്ങനെ നോക്കുമ്പോഴും നൂബിന് താരതമ്യേന കുറഞ്ഞ പ്രതിഫലമാകും ലഭിക്കുക. അതുപോലെ തന്നെ ഷൂട്ടിങ്ങ് ദിവസങ്ങള്‍ കൂടിയാല്‍ പ്രതിഫലവും അതനുസരിച്ച് മാറ്റം വരും.
കുടുംബവിളക്കിലെ ഏറ്റവും കൂടിയ പ്രതിഫലം വാങ്ങുന്നത് നായികയായ സുമിത്ര തന്നെയാണ്. സീരിയലിലെ പ്രധാന താരം എന്നതിലുപരി മലയാള സിനിമാ ലോകത്തെ ഒരു മുന്‍നിര നടി എന്ന നിലയിലാണ് കുടുംബവിളക്കിലെ കേന്ദ്രകഥാപാത്രമായ മീരാ വാസുദേവിന് മികച്ച പ്രതിഫലം തന്നെ ലഭിക്കുന്നത്. 15000 മുതല്‍ 25000 വരെയാണ് മീരയ്ക്ക് ലഭിക്കുക. മാസത്തില്‍ പകുതിയോളം ദിവസമാണ് ഷൂട്ടിങ്ങ് നടക്കുന്നത്. വേദികയ്ക്കാകട്ടെ 5000തിനും 10000 ഇടയിലുള്ള തുകയാകും കിട്ടുക. സീരിയലിലെ നായകനായ സിദ്ധാര്‍ഥിനെ അവതരിപ്പിക്കുന്ന കെകെ മേനോന് 5000ത്തിനിടയിലാണ് പ്രതിഫലം ലഭിക്കുക. ഇവരുടെ അച്ഛനും അമ്മയുമായി വേഷമിടുന്ന താരങ്ങള്‍ക്ക് 2000-4000 തിനും ഇടയിലാകും ദിവസപ്രതിഫലം.
തുടങ്ങിയ കാലം മുതല്‍ റേറ്റിംഗ് ഒന്നാംസ്ഥാനത്തു തുടരുന്ന കുടുംബവിളക്കില്‍ വമ്പന്‍ ട്വിസ്റ്റുകളാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. 2020 ജനുവരി 27 നാണ് കുടുംബവിളക്ക് ആരംഭിച്ചത്. നടി കൂടിയായ ചിത്രാ ഷേണായിയാണ് ഈ പരമ്പര നിര്‍മ്മിക്കുന്നത്.