Latest News

ദാവണി ഉടുത്ത് മുടി അഴിച്ചിട്ടു നൃത്തം ചെയ്ത് സീത; സ്വാസികയുടെ ഡാന്‍സ് വീഡിയോ ഏറ്റെടുത്ത് ആരാധകര്‍; വീഡിയോ കാണാം

Malayalilife
ദാവണി ഉടുത്ത് മുടി അഴിച്ചിട്ടു നൃത്തം ചെയ്ത് സീത; സ്വാസികയുടെ ഡാന്‍സ് വീഡിയോ ഏറ്റെടുത്ത് ആരാധകര്‍; വീഡിയോ കാണാം


ന്ദ്രന്റെ സീതയെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ അത്ര പെട്ടെന്നൊന്നും മറക്കാന്‍ വഴിയില്ല. അത്രയ്ക്കും പ്രേക്ഷക മനസ്സില്‍ പതിഞ്ഞ രണ്ട് കഥാപാത്രങ്ങളായിരുന്നു സീത സീരിയലിലെ ഇന്ദ്രനും ഇന്ദ്രന്റെ സ്വന്തം സീതയും. തമിഴ് സിനിമകളിലൂടെയാണ് സ്വാസിക തന്റെ അഭിനയ ജീവിതം തുടങ്ങിയതെങ്കിലും മിനിസ്ര്കീന്‍ സീരിയലുകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. സീതയാണ് അതിന് വഴിയൊരിക്കിയത്. എന്തെന്നാല്‍ പ്രേക്ഷകരുടെ വീടുകളിലെ ഒരു അംഗം അതായിരുന്നു സ്വാസിക എന്ന സീത. ആ ഒറ്റ കഥാപാത്രമാണ് സ്വാസികയുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. സീതയില്‍ സ്വാസികഅഭിനയിക്കുകയായിരുന്നില്ല മറിച്ചു ജീവിക്കുകയായിരുന്നു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. അഭിനയം മാത്രമല്ല നൃത്തത്തിലും കഴിവുണ്ട് തനിക്കെന്ന് തെളിയിച്ചാണ് താരം മുന്നേറുന്നത്. സിനിമയിലും സീരിയലിലുമായി ഒരുപോലെ നിറഞ്ഞുനില്‍ക്കുകയാണ് സ്വാസികയിപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്ന ഒരു  വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നകത്.

നൃത്തം ചെയ്യുന്ന ഒരു വീഡിയോയാണ് താരം തന്റെ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. രവീന്ദ്രനാഥ ടാഗോറിന്റെ ഗാനത്തിന് ചുവടുകള്‍ വെയ്ക്കുകയാണ് സ്വാസിക. നന്ദിത അമിത് ബാനര്‍ജി പാടിയ ഗാനത്തിനൊപ്പമാണ് സ്വാസിക അതിമനോഹരമായ ലാസ്യചുവടുകള്‍ വയ്ക്കുന്നത്. നിരവധി ആളുകളാണ് താരത്തിന് ആശംസ അര്‍പ്പിച്ചു രംഗത്ത് വന്നിരിക്കുന്നത്. ദീപന്‍ മുരളി അടക്കമുള്ള താരങ്ങളാണ് താരത്തിന്റെ മനോഹര നൃത്തത്തിന് ആശംസയുമായി എത്തുന്നത്. തനിക്ക് ആശംസ അര്‍പ്പിച്ചു എത്തുന്ന ആളുകള്‍ക്ക്, നന്ദി അറിയിച്ചു മറുപടി കമന്റുകളും സ്വാസിക പങ്ക് വച്ചിട്ടുണ്ട്. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി എന്നാണ് സ്വാസിക കുറിച്ചത്. വീഡിയോ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

മൂവാറ്റുപുഴക്കാരിയാണ് സ്വാസിക. അച്ഛന്‍ വിജയ കുമാറും അമ്മ ഗിരിജയും , സഹോദരന്‍ ആകാശും അടങ്ങുന്നതാണ് കുടുംബം. പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാര്‍ത്ഥ പേര്. തമിഴില്‍ അഭിനയിച്ചപ്പോള്‍ മുതലാണ് സ്വാസിക വിജയ് എന്നായത്.


Read more topics: # swasika,# seetha
swasika shares her dance video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക