Latest News

നീണ്ട ഭംഗിയുള്ള മുടിമുറിച്ചു വിറ്റ് സീരിയല്‍ നടി ശ്രീലക്ഷ്മി ഹരിദാസ്; മുടി വില്‍ക്കാന്‍ പ്ലാനുള്ള ആഗ്രഹം വ്യക്തമാക്കി നടിയുടെ പോസ്റ്റ്

Malayalilife
നീണ്ട ഭംഗിയുള്ള മുടിമുറിച്ചു വിറ്റ് സീരിയല്‍ നടി ശ്രീലക്ഷ്മി ഹരിദാസ്; മുടി വില്‍ക്കാന്‍ പ്ലാനുള്ള ആഗ്രഹം വ്യക്തമാക്കി നടിയുടെ പോസ്റ്റ്

നീണ്ട മുടിയും വിടര്‍ന്ന കണ്ണുകളുമായി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നടിയാണ് ശ്രീലക്ഷ്മി ഹരിദാസ്. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്തിരുന്ന അമ്മ മകള്‍ എന്ന പരമ്പരയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന ശ്രീലക്ഷ്മിയോട് ആരാധകര്‍ക്ക് എപ്പോഴും ചോദിക്കാനുണ്ടായിരുന്നത് നീണ്ട ഇടതൂര്‍ന്ന മുടിയുടെ രഹസ്യം എന്താണെന്നു മാത്രമായിരുന്നു. കട്ടിയില്‍ മുടി പിന്നിയിട്ടാലും അഴിച്ചിട്ടാലും എല്ലാം ഒരു പ്രത്യേക ഭംഗിയായിരുന്നു നടിയെ കാണാന്‍. ഇപ്പോഴിതാ, ആരാധകരെല്ലാം ഒരുപോലെ ഇഷ്ടപ്പെട്ടിരുന്ന ആ മുടി നടി മുറിച്ചു മാറ്റുകയാണ്. താന്‍ മുടി വില്‍ക്കാന്‍ പ്ലാന്‍ ചെയ്യുന്നുണ്ടെന്നും താല്‍പര്യമുള്ളവര്‍ക്ക് വാങ്ങാന്‍ ബന്ധപ്പെടാമെന്നുമാണ് നടി തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഞെട്ടലോടെയാണ് ആരാധകര്‍ ഈ മെസേജ് കാണുന്നത്.

ഒരുപാട് പേര്‍ മുടി വളരുവാന്‍ വിവിധ എണ്ണകള്‍ പരീക്ഷിച്ചും ട്രീറ്റ്മെന്റുകള്‍ നടത്തിയും കാശ് പൊടിക്കുമ്പോഴാണ് ദൈവം അനുഗ്രഹിച്ചതു പോലെയുള്ള മുടി നടിയ്ക്ക് ലഭിച്ചത്. അത് മുറിച്ചു കളയരുതേ എന്നാണ് ആരാധകര്‍ ഒരു പോലെ പറയുന്നത്. മുടി മുറിച്ചാലും അതു വീണ്ടും വളരുന്നതാണ്. എങ്കിലും ശ്രീലക്ഷ്മിയ്ക്ക് അഴകും സൗന്ദര്യവുമായി മാറിയ മുടി ഇല്ലാതെ നടിയെ കാണുവാന്‍ ഇഷ്ടമില്ലെന്നാണ് പ്രേക്ഷകര്‍ കടുപ്പിച്ചു പറയുന്നത്. നടി എന്നതില്‍ ഉപരി നര്‍ത്തകിയായും മേക്കപ്പ് ആര്‍ട്ടിസ്റ്റായും തിളങ്ങിയ താരമാണ് ശ്രീലക്ഷ്മി. സീ കേരളത്തിലെ പരമ്പരയ്ക്കു പിന്നാലെ ഏഷ്യാനെറ്റിലും മഴവില്‍ മനോരമയിലും എല്ലാം നടി തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. ഇപ്പോള്‍ ഷോര്‍ട് ഫിലിമുകളിലൂടെയും സോഷ്യല്‍ മീഡിയകളിലും സജീവമാണ് നടി.

നിറയെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി സംപ്രേക്ഷണം ചെയ്ത അമ്മ മകള്‍ എന്ന പരമ്പരയിലൂടെ ശ്രീലക്ഷ്മിയെ കുടുംബ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ഒരമ്മയുടെയും മകളുടെയും നിര്‍മ്മല സ്നേഹത്തിന്റെ കഥ പറഞ്ഞ ഈ പരമ്പരയില്‍ ആദ്യം വില്ലത്തിയാണ് രംഗപ്രവേശം നടത്തിയതെങ്കിലും പിന്നീട് സനേഹവും അനുകമ്പയും തോന്നുന്ന വേഷമായി മാറുകയായിരുന്നു ശ്രീലക്ഷ്മിയുടെ ദിവ്യപ്രഭ എന്ന കഥാപാത്രം. ബോഡി ഗാര്‍ഡ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം നല്‍കിയ ഇടവേളയ്ക്കു ശേഷം നടി മിത്രാ കുര്യന്‍ മിനിസ്‌ക്രീനിലൂടെ സംഗീത എന്ന അമ്മയായി തിരിച്ചു വന്ന പരമ്പര കൂടിയായിരുന്നു ഇത്.

ദിവ്യ പ്രഭയായി തകര്‍ത്ത് അഭിനയിച്ച ശ്രീലക്ഷ്മി അവിവാഹിതയാണെന്ന് കരുതുന്നവരും ഉണ്ട്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല. മലപ്പുറത്ത് ജനിച്ചു വളര്‍ന്ന ശ്രീലക്ഷ്മി നേരത്തെ തന്നെ വിവാഹിതയാണ്. ആര്‍ട്സ് ആന്റ് സയന്‍സില്‍ ബിരുദം നേടി പഠനം പൂര്‍ത്തിയാക്കി ശ്രീലക്ഷ്മി ഒരു കോളേജില്‍ ലെക്ചററായും ജോലി ചെയ്തിട്ടുണ്ട്. കൂടാതെ, ഒരു ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായും നേരത്തെ തന്നെ തിളങ്ങിയിട്ടുണ്ട്. അച്ഛനും അമ്മയും അനിയത്തിയും ഒരു സഹോദരനും അടങ്ങിയതാണ് താരത്തിന്റെ കുടുംബം. വിവാഹം കഴിച്ച് ഓമനത്തം തുളുമ്പുന്ന ഇരട്ട പെണ്‍കുട്ടികളുടെ അമ്മയായും നടി മാറി. നിലമ്പൂര്‍ സ്വദേശിയായ നടിയുടെ ഭര്‍ത്താവ് രാജു ഒരധ്യാപകനായിരുന്നു. സീരിയല്‍ രംഗത്തേക്ക് വരും മുമ്പ്, കുലസ്ത്രീ, ഫസ്റ്റ്നൈറ്റ്, പൊട്ടിത്തെറി തുടങ്ങിയ നിരവധി ഷോര്‍ട് ഫിലിമുകള്‍ താരം ചെയ്തിട്ടുണ്ട്. അമ്മ മകള്‍ സീരിയലിലെ ദിവ്യ പ്രഭ ആദ്യം വില്ലത്തി ആയിരുന്നെങ്കിലും പിന്നീട് പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയതോടെ ശ്രീലക്ഷ്മിയ്ക്ക് താരപരിവേഷവും കൂടുകയായിരുന്നു.

sreelakshmi haridas hair

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES