അഭിനയ കുടുംബത്തിൽ നിന്നുള്ള വരവ്; എന്തിനും പിന്തുണച്ച് ഒപ്പം നില്‍ക്കുന്ന ഡോക്ടര്‍ ഭര്‍ത്താവ്; ശ്രുതി ലക്ഷ്മിയുടെ ജീവിതം

Malayalilife
topbanner
അഭിനയ കുടുംബത്തിൽ നിന്നുള്ള വരവ്; എന്തിനും പിന്തുണച്ച് ഒപ്പം നില്‍ക്കുന്ന ഡോക്ടര്‍ ഭര്‍ത്താവ്; ശ്രുതി ലക്ഷ്മിയുടെ ജീവിതം

കുടുംബപരമായി തന്നെ സിനിമയിലും സീരിയലിലും നിക്കുന്ന താരങ്ങളും നമ്മുക്ക് ഇടയിലുണ്ട്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ സജീവമായ താരമാണ് നടി ശ്രുതി ലക്ഷ്മി. അഭിനയവും നൃത്തവും ഒരുപോലെ കൊണ്ടുപോകുന്ന നടിയുടെ അമ്മയും സഹോദരിയുമൊക്കെ സിനിമാലോകത്തുണ്ട്. മലയാള ചലച്ചിത്രങ്ങളിലും ടെലിവിഷനിലും പ്രധാനമായും അഭിനയിക്കുന്ന ഒരു നടിയാണ് ശ്രുതി ലക്ഷ്മി . ക്ലാസിക്കൽ ഡാൻസറാണ് ശ്രുതി ലക്ഷ്മി. ശ്രുതി ജോസ് എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. 1990 ൽ കണ്ണൂരിലാണ് താരം ജനിച്ചത്. പഠിച്ചത് ഗവ. ശ്രീകണ്ഠാപുരം സ്കൂളിൽ നിന്ന് സയൻസ് പൂർത്തിയാക്കി, തിരുവനന്തപുരത്തെ മാർ ഇവാനിയോസ് കോളേജിൽ നിന്നുമാണ്. ഇടുക്കിയിൽ നിന്നുള്ള ജോസിന്റെയും ഭാര്യ ലിസിയുടെയും മകളായാണ് താരം ജനിച്ചത്. ഇവരുടെ ഇളയ മകളാണ് ശ്രുതി. ശ്രുതിക്ക് ശ്രീലയ എന്ന് പേരുള്ള ഒരു ചേച്ചി കൂടിയുണ്ട്. സഹോദരിയും ഏതാനും സിനിമകളിൽ അഭിനയിച്ചിയിട്ടുണ്ട്. ഇപ്പോൾ ഇവർ എല്ലാവരും കൊച്ചിയിലാണ് താമസിക്കുന്നത്.

2016 ൽ ഡോക്ടർ അവിൻ ആന്റോയെയാണ് താരം വിവാഹം ചെയ്തത്. 2000 ൽ രഞ്ജിത്ത് ശങ്കർ എഴുതിയ  ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത നിഴലുകൾ എന്ന ടെലിവിഷൻ സീരിയലിൽ ബാലതാരമായി ആയാണ് ശ്രുതി ലക്ഷ്മി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. അവൾ നക്ഷത്രങ്ങൾ, ഡിറ്റക്റ്റീവ് ആനന്ദ് തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. മൂന്ന് നായികമാരിൽ ഒരാളായ ഭാമ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അവർ ചലച്ചിത്ര രംഗത്തെത്തിയത്. കുറച്ച് ആൽബങ്ങളിൽ അഭിനയിച്ച ശ്രുതി പ്രശസ്തമായ ടോക്ക് ഷോകളായ നമ്മൽ തമ്മിൽ , യൂത്ത് ക്ലബ് എന്നിവയിൽ പങ്കെടുത്തിരുന്നു. ഫ്ലവേഴ്സ് ടിവിയിലെ സ്റാർ ചലഞ്ച്‌ എന്ന ജനപ്രിയ റിയാലിറ്റി ഷോയിലും പങ്കെടുത്തിരുന്നു. ടി വി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്രുതി. സോഷ്യൽ മീഡിയയിൽ നല്ല സജീവമാണ് താരം. ഭർത്താവുമായുള്ള ചിത്രങ്ങളൊക്കെ താരം പങ്കുവയ്ക്കാറുണ്ട്. ഇൻസ്റാഗ്രാമിൽ നല്ല ഫോള്ളോവെഴ്‌സുള്ള താരമാണ് ശ്രുതി.

2016 ൽ പോക്കുവെയിൽ എന്ന സീരിയലിൽ അഭിനയത്തിന്നു മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചു. സഹോദരി ശ്രീലയ കുട്ടീം കൊലും, മാണിക്യം, കമ്പാർട്ട്മെന്റ് എന്നീ സിനിമകളിലും സീരിയലുകൾ അമൃതാ ടിവിയിലെ കൃഷ്ണകൃപാസാഗരമോൻ, സൂര്യ ടിവിയിലെ കൺമണി , മഴവിൽ മനോരമയിലെ ഭാഗ്യദേവത, ഫ്‌ളവേഴ്‌സ് ടിവിയിലെ മൂന്നുമണി അഭിനയിച്ചിട്ടുണ്ട്. ശ്രുതിയും സഹോദരിയും ഒരുമിച്ച് സൂര്യ ടിവിയിലെ തേനും വയമ്പും എന്ന സീരിയലിൽ പ്രധാന വേഷങ്ങൾ ചെയ്‌തു. കെട്ടിയോളാണെന്റെ മാലാഖയും അൽ മല്ലുവുമാണ് താരം അവസാനമായി പ്രത്യക്ഷ പെട്ട സിനിമകൾ. പരിശീലനം ലഭിച്ച ക്ലാസിക്കൽ നർത്തകി കൂടിയാണ് ശ്രുതി. നിരവധി ഡാൻസ് ഷോകളും നടി ചെയ്തിട്ടുണ്ട്. 2016 ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് പോക്കുവേയിലിനായി താരത്തിന് ലഭിച്ചു. 

shruthy serial cinema family real life malayalam

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES