Latest News

ഭ്രമണം സീരിയലിലെ ഹരിതയ്ക്ക് വിവാഹം; വരന്‍ ആരെന്ന് കണ്ടോ? ചിത്രങ്ങള്‍ വൈറലാകുന്നു

Malayalilife
  ഭ്രമണം സീരിയലിലെ ഹരിതയ്ക്ക് വിവാഹം; വരന്‍ ആരെന്ന് കണ്ടോ? ചിത്രങ്ങള്‍ വൈറലാകുന്നു

ഭ്രമണം സീരിയലിലെ ഹരിത എന്ന കഥാപാത്രത്തിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് സ്വാതി. സ്വാതി നിത്യാനന്ദ് എന്നാണ് താരത്തിന്റെ മുഴുവന്‍ പേര്. ഹിറ്റ് സീരിയല്‍ ഭ്രമണം അവസാനിച്ച ശേഷം പിന്നീട് താരം സീരിയലില്‍ അഭിനയിച്ചിരുന്നില്ല. പിന്നീട് ചില ടോക്ക് ഷോകളില്‍ ഹരിത എത്തിയിരുന്നു. താരത്തെക്കുറിച്ച് അധികം ആര്‍ക്കും അറിയില്ലായിരുന്നു എന്നതാണ് സത്യം. എന്നാൽ ഇപ്പോൾ സ്വാതി വിവാഹിതയായിരിക്കുകയാണ്. 

നിരവധി ഹിറ്റ്  സീരിയലുകളാണ് മിനിസ്‌ക്രീനില്‍ എത്തിയിരിക്കുന്നത്. അക്കൂട്ടത്തില്‍ ഒന്നാണ് മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഭ്രമണം സീരിയല്‍. വ്യത്യസ്തമായ കഥയും കഥാപാത്രങ്ങളും സീരിയലിനെ മികവുറ്റതാക്കിയിരുന്നു. സമൂഹത്തില്‍ നടക്കുന്ന യഥാര്‍ത്ഥ സംഭവങ്ങളെയും ചൂഷണങ്ങളെയും കുറിച്ചാണ് സീരിയല്‍ പറഞ്ഞത്.സീരിയല്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഭ്രമണം സീരിയലിലെ ഹരിത എന്ന കഥാപാത്രം. സീരിയല്‍ പ്രേക്ഷകന്‍ നെഞ്ചേറ്റിയ കഥാപാത്രമാണ് ഭ്രമണം സീരിയലിലെ ഹരിതയുടേത്. പ്രണയവും കുടംബന്ധങ്ങളിലെ സങ്കീര്‍ണതകളും ആവിഷ്‌കരിക്കുന്ന സീരിയല്‍ സൂപ്പര്‍ ഹിറ്റായി മുന്നേറി.

കട്ട വില്ലത്തിയുടെ റോളില്‍ ആണ് താരം സീരിയലില്‍ നിറഞ്ഞു നിന്നത് എങ്കിലും അവസാന ഭാഗങ്ങള്‍ ആയപ്പോഴേക്കും ഹരിത എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ നിറഞ്ഞ കൈയ്യടിയോടെയാണ് വരവേറ്റത്. പൊതുവെ വില്ലത്തി വേഷങ്ങളെ ഇഷ്ടപെടുന്ന മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ പ്രതീക്ഷിച്ചതിനെക്കാളും അപ്പുറം പ്രകടനവും ആത്മാര്‍ത്ഥതയും ആണ് സ്വാതി ഹരിതയ്ക്ക് വേണ്ടി നല്‍കിയത്. പരമ്പരയില്‍ പ്രണയം മനോഹരമായി അവതരിപ്പിച്ച സ്വാതി വിവാഹിതയായിരിക്കയാണ് എന്ന വാര്‍ത്തയും ചിത്രങ്ങളുമാണ് ഇപ്പോള്‍ എത്തുന്നത്. ഭ്രമണത്തിന്റേത് ഉള്‍പ്പെടെ ക്യമാറ ചലിപ്പിച്ച അറിയപ്പെടുന്ന ക്യാമറമാനായ പ്രതീഷ് നെന്മാറയാണ് താരം വിവാഹം ചെയ്തത്.

 പ്രതീഷുമായുണ്ടായ സൗഹൃദമാണ് പ്രണയത്തിലേക്ക് എത്തിയത്. ആ പ്രണയം കഴിഞ്ഞ ദിവസമാണ് വിവാഹത്തിലേക്ക് കടന്നത്. ലോക് ഡൌണ്‍ നിയമങ്ങള്‍ പാലിച്ചിട്ടാണ് വിവാഹം നടന്നത്.ഏഷ്യാനെറ്റിലെ ന്യൂ ഫേസ് ഹണ്ട് എന്ന പരിപാടിയില്‍ പങ്കെടുത്തതിലൂടെയാണ് സ്വാതിക്ക് അഭിനയ ജീവിതത്തിലേക്കുള്ള വഴി തുറന്നു കിട്ടുന്നത്. ആ പരിപാടിയില്‍ ഒന്നാം സ്ഥാനത്ത് എത്തിയില്ലെങ്കിലും സീരിയലിലേക്ക് കടക്കാനുള്ള ആദ്യ പടി ആയിരുന്നു ആ ഷോ. അതിലെ പ്രകടനം കണ്ട് ഇഷ്ടപെട്ടിട്ടാണ് ആദ്യ സീരിയലിലേക്കുള്ള ക്ഷണം കിട്ടുന്നത്.ചെമ്പട്ടിലൂടെ ദേവിയുടെ വേഷത്തിലാണ് സ്വാതി ആദ്യമായി ക്യമറക്ക് മുന്‍പിലേക്ക് എത്തുന്നത്. അതില്‍ നിന്നും തികച്ചും വ്യത്യസ്തമായ കഥാപാത്രമാണ് താരത്തിന് ഭ്രമണത്തിലൂടെ ലഭിച്ചത് ആദ്യ പരമ്പരയിലെ മികച്ച പ്രകടനം ആണ് മലയാള മനോരമ ആഴ്ചപ്പതിപ്പിലെ നോവലിസ്റ്റ് ജോയ്‌സിയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട നോവല്‍ സീരിയല്‍ ആയപ്പോള്‍ അതിലേക്ക് നായിക ആകാനുള്ള അവസരം സ്വാതിക്ക് ലഭിക്കുന്നത്.നൃത്തത്തെ ചെറുപ്പം മുതല്‍ സ്‌നേഹിക്കുന്ന സ്വാതി തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ്. മാതാപിതാക്കളുടെ ഏകമകളായ സ്വാതി, മാര്‍ ഇവാനിയോസ് കോളേജില്‍ ബി എ ലിറ്ററേച്ചര്‍ ചെയ്തുവരികയാണ്. നിരവധി സ്റ്റേജ് ഷോകളില്‍ നൃത്തം അവതരിപ്പിച്ച സ്വാതി കുച്ചിപ്പുടി ഇപ്പോഴും അഭ്യസിച്ചു പോരുന്നുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Swathy Nithyanand (@nithyanand_swathy) on


 

serial actress swathy nithyanandh married

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക