സീരിയല്‍ ലൊക്കേഷനിലെ വിശേഷങ്ങളറിയാനും ചിത്രങ്ങള്‍ കാണാനും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. ഷൂട്ടിങ് ഇടവേളകളില്‍ ഒരുമിച്ച് പുറത്തു പോകുന്നതും ഭക്ഷണം കഴിക്കുന്നതുമായ ചിത്രങ്ങള്‍ താരങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ സീതാൈ കല്യാണം സീരിയലിലെ താരങ്ങള്‍ ഒരുമിച്ച് നടത്തിയ ഒരു ഔട്ടിങ്ങിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട സീരിയലാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സീതാ കല്യാണം. മലയാളസിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതയായ ധന്യമേരി വര്‍ഗ്ഗീസാണ് സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വില്ലത്തിയായി എത്തുന്നത് രുപശ്രീയാണ്. നടി സോന നായര്‍, റിനീഷ റഹ്മാന്‍, അനുപ് കൃഷ്ണന്‍, ജിത്തു വേണു ഗോപാല്‍, ആനന്ദ് തൃശ്ശൂര്‍ എന്നിവരാണ് സീരിയലിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സീരിയല്‍ സെറ്റിലെ ചിത്രങ്ങളും ടിക് ടോക്കുകളുമൊക്കെ താരങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.
രസകരമായ സെറ്റിലെ വിശേഷങ്ങളും ചിത്രങ്ങളും നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്. ഇപ്പോള്‍ സീരിയലിലെ താരങ്ങള്‍ ഒരുമിച്ച് പുറത്ത് കറങ്ങാന്‍ പോയതിന്റെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ധന്യ മേരി വര്‍ഗ്ഗീസ്, ഭര്‍ത്താവ് ജോണ്‍,ജിത്തു, അനൂപ് ഒപ്പം മറ്റു ചിലരുമുളള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
എല്ലാവരോടും ഒപ്പം കടല്‍ത്തീരത്ത് നില്‍ക്കുന്ന ഒരു ചിത്രവും സിനിമ കണ്ടതിനു ശേഷമുളള ചിത്രങ്ങളുമാണ് താരങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ധന്യ മേരിയുടെ ഭര്‍ത്താവും മകനും ചിത്രത്തിലുണ്ട്. സീതകല്യാണം കുടുംബത്തോടൊപ്പം എന്ന ടാഗോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. സാധാരണ വേഷത്തില്‍ മേക്കപ്പൊന്നും ഇല്ലാത്ത ചിത്രങ്ങളാണ് അത്. യാതൊരു താരജാടകളുമില്ലാതെ തങ്ങളുടെ ഫ്രീ ടൈം അടിച്ചു പൊളിക്കുന്ന താരങ്ങളുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കയാണ്. താരങ്ങള്‍ ഒരുമിച്ചുളള ടിക് ടോക്കുകളും ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കുകായാണ്.
സിനിമാനടി ധന്യ മേരി വര്‍ഗ്ഗീസ് ഒരിടവേളയ്ക്കു ശേഷം മിനീസ്‌ക്രീനിലൂടെ തിരിച്ചുവരികയായിരുന്നു. സീരിയലിലെ സീത എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ധന്യ അവതരിപ്പിക്കുന്നത്. ചേച്ചിയുടേയും അനിയത്തിയുടേയും കഥ പറയുന്ന സീരിയല്‍ പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്.സഹോദരസ്നേഹവും പ്രണയവും സ്ത്രീയുടെ കരുത്തും പറയുന്നത് തന്നെയാണ് ഈ സീരിയലും. സീരിയല്‍ സെറ്റിലെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ സീരിയല്‍ താരങ്ങള്‍ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്.