പ്രേക്ഷക പ്രീതി നേടി മുന്നേറുന്നതിനിടയിലായിരുന്നു കൊറോണയെ തുടര്‍ന്ന് ബിഗ്‌ബോസിന് പൂട്ട് വീണത്. ബിഗ്‌ബോസ് മാത്രമല്ല മറ്റ് എല്ലാ ഷൂട്ടുകളും നിര്‍ത്തിവെക്കേണ്ടി വന്നു. ഇതേതുടര്‍ന്ന് പുറത്തെത്തിയ പലരും ഷോയ്ക്കുള്ളിലെ വിദ്വേഷം മറന്ന് സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു. എന്നാല്‍ രജിത്തിനെതിരെ നിന്നതിന്റെ പേരില്‍ ഷോയിലെ സ്ത്രീമത്സരാര്‍ഥികള്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയരായിരുന്നു. ആര്യക്കായിരുന്നു ഏറ്റവും വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നത്. ബിഗ്ബോസിന്റെ റീ ടെലികാസ്റ്റ് തുടങ്ങിയതോടെ നിങ്ങള്‍ കണ്ടതല്ല യഥാര്‍ഥ ബിഗ്ബോസ് എന്ന് പറഞ്ഞ് ആര്യ രംഗത്തെത്തിയിരുന്നു. ബിഗ്ബോസിലെ ചില കഥകള്‍ ആര്യ ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്തു. എന്നാലിപ്പോള്‍ പരീക്കുട്ടിയെ പറ്റി ആര്യ പറഞ്ഞ ചില കാര്യങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കയാണ് നടന്‍.
പരീക്കുട്ടി സ്ട്രാറ്റജി വെച്ച് കളിക്കാനാണ് ബിഗ് ബോസില്‍ എത്തിയതെന്നും എന്നാല്‍ സ്ട്രാറ്റജി പാളിയപ്പോഴാണ് പരീക്കുട്ടിക്ക് വീടു വിടേണ്ടി വന്നത് എന്നും ആര്യ പറഞ്ഞിരുന്നു. എന്നാല്‍ ഇത് പരീക്കുട്ടിയെ ചൊടിപ്പിച്ചിരിക്കയാണ്. ഇതോടെ ആര്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പരീക്കുട്ടി രംഗത്തെത്തിയിരിക്കയാണ്. ആര്യയുടെ ചിത്രം ഉള്‍പെടുന്ന ഒരു പോസ്റ്റിലൂടെയാണ് പരീക്കുട്ടി ആര്യക്കെതിരെ തുറന്നടിച്ചിരിക്കുന്നത്.
ബിഗ്‌ബോസ് പ്രോഗ്രാമില്‍ ഒരാളു പോലും പോസിറ്റീവ് ആയി സംസാരിക്കാത്ത ഒരേയൊരു കണ്ടസ്റ്റന്റ് ആരാണെന്ന് അറിയാമോയെന്നും മറ്റാരുമല്ല ആര്യ ആണെന്നും പരീക്കുട്ടി കുറിച്ചിരിക്കുന്നു. ലോക മലയാളികളുടെ വായിലിരിക്കുന്ന തെറി മുഴുവന്‍ കേട്ടിട്ടും ഒരു സീനുമില്ലാതെ പിന്നേം ബിഗ്‌ബോസ് അഡിക്ഷന്‍ വിട്ടുമാറാതെ പുലമ്പിത്തുടങ്ങിയെന്നും ഇനി ആര്യയുടെ തള്ളുകള്‍ ഇന്‍സ്റ്റാഗ്രാമിലും കാണാംമെന്നും സന്തോഷമെന്നുമാണ് പരീക്കുട്ടി ആര്യയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് പറയുന്നത്.
മാത്രമല്ല രജിത്ത് സാറിനെ തന്നില്‍ നിന്നു അകറ്റാന്‍ നോക്കിയതും ആര്യ ആയിരുന്നുവെന്നും ഏറ്റവും വേസ്റ്റ് ആയി തോന്നിയ കണ്ടസ്റ്റന്റ് ആര്യ ആണെന്നും പരീക്കുട്ടി അഭിപ്രായപ്പെടുന്നു. കൊറോണ ടൈമില്‍ ബിഗ്‌ബോസ് വിശേഷങ്ങള്‍ കാണാന്‍ സ്റ്റോറി നോക്കിയാല്‍ മതിയെന്നും ഫ്‌ലാറ്റ് വാങ്ങാന്‍ പോയിട്ട് ഫ്‌ലാറ്റായി വന്നതാണ് ആര്യയെന്നും വാവ സുരേഷിന്റെ അടുത്ത നോട്ടപ്പുള്ളി കൂടിയാണ് ആര്യയെന്നും പരീക്കുട്ടി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരിക്കുന്നു.
ബഡായി ബംഗ്ലാവില്‍ പോയതിന്റെ ഹാങ്ങോവര്‍ മാറാതെ അവിടെയും തള്ളു തന്നെ ആയിരുന്നെന്നും പരീക്കുട്ടി പറഞ്ഞിരിക്കുന്നു. എന്റെ സ്ട്രാറ്റജി ശരിയല്ലെന്ന്, ബിഗ്‌ബോസിന്റെ സ്ട്രാറ്റജി വരെ തെറ്റിപ്പോയി. രജിത് സാര്‍ പോയതോടു കൂടെ ബിഗ്‌ബോസ് പൂട്ടിക്കെട്ടി. പിന്നെ കൊറോണ. രണ്ടു വൈറസുകള്‍ തമ്മിലുള്ള അടിയാണ് ഇനി അങ്ങോട്ട് നമ്മള്‍ കാണാന്‍ പോകുന്നത്. ഞാന്‍ ആണോ ആര്യ ആണോ ഫേക്ക് ആയി തോന്നിയത്? നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ചെയ്യൂ എന്നും പരീക്കുട്ടി കുറിച്ചിരിക്കുന്നു.
സീനിയോരിറ്റി നോക്കി ആദ്യം ഒന്നും പറഞ്ഞില്ല, പക്ഷേ ഇപ്പോള്‍ എല്ലാവരും ബിഗ്‌ബോസ് ഫെയിമാണ്. ബാക്കി എല്ലാവരും ഫേക്ക് ആര്യ ഒറിജിനല്‍. രജിത് സര്‍ ചലഞ്ച് ചെയ്ത പോലെ ബിഗ്‌ബോസിനെ ചലഞ്ച് ചെയ്ത് 3ജി ആയിപ്പോയി. പക്ഷേ തിരിച്ചു വന്നു നാട്ടില്‍ ഫേസ്ബുക്ക് ഇന്‍സ്റ്റാ ഒക്കെ എടുത്തു നോക്കിയപ്പോ പകച്ചുപോയിട്ടുണ്ടാകും. നന്മ ചിന്തിക്കുന്നവരെയും പറയുന്നവരെയും ജനങ്ങള്‍ അംഗീകരിക്കും ഓള്‍ദി ബെസ്റ്റ് ആര്യ എന്ന് കുറിച്ചുകൊണ്ടാണ് പരീക്കുട്ടി കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. നിരവധി ആളകളാണ് ഈ പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്. ആര്യ തന്റെ നഷ്ടപ്പെട്ട ഇമേജ് വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണെന്നും, പറയുന്നത് ശരിയാണെന്നും പറഞ്ഞ്് കമന്റ് ചെയ്ത് ചിലര്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഒരാള്‍ ഫേക്ക് അല്ലെങ്കില്‍ റിയല്‍ ആയിക്കോട്ടെ പക്ഷെ ഇങ്ങനെ ഒരു പോസ്റ്റ് ഇട്ട് സ്വന്തം വില കളയരുതെന്നും. വളരെ മോശം സ്വഭാവമാണെന്നും എല്ലാവര്‍ക്കും അവരുടെതായ നെഗറ്റീവ് പോസിറ്റീവ് ഒക്കെ ഉണ്ടെന്നും മറ്റൊരു ആരാധകന്‍ പോസ്റ്റിന് കമന്റ് ചെയ്തിട്ടുണ്ട്.