Latest News

17 വർഷത്തോളം ബാങ്കിലും ഓട്ടോമൊബൈലിലും ജോലി ചെയ്ത വ്യക്തി; കെ കെ മേനോൻ എന്ന ചുരുക്ക പേരുള്ള കൃഷ്ണകുമാർ മേനോൻ

Malayalilife
17 വർഷത്തോളം ബാങ്കിലും ഓട്ടോമൊബൈലിലും ജോലി ചെയ്ത വ്യക്തി; കെ കെ മേനോൻ എന്ന ചുരുക്ക പേരുള്ള കൃഷ്ണകുമാർ മേനോൻ

ലയാളത്തിലെ ഏറ്റവും ഹിറ്റ് പരമ്പരകളിലൊന്നായി കുടുംബവിളക്ക് ജൈത്രയാത്ര തുടരുകയാണ്. എന്നും ടി ആർ പിയിൽ ഒന്നാമത് നിക്കുന്ന സീരിയൽ അതി ഗംഭീരമായ സന്ദർഭങ്ങളിൽ കൂടിയാണ് പോകുന്നത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഒരു മലയാളഭാഷ കുടുംബ പരമ്പരയാണ് കുടുംബവിളക്ക്. 27 ജനുവരി 2020 മുതലാണ് ഈ പരമ്പര സംപ്രേഷണം ചെയ്ത് തുടങ്ങിയത്. ബംഗാളി സീരിയൽ ശ്രീമോയീ എന്ന പരമ്പരയുടെ പുനരാവിഷ്കരണമാണ് കുടുംബവിളക്ക്. മാസങ്ങളായി കേരളത്തിലെ പ്രേക്ഷകരില്‍ എറ്റവും കൂടുതല്‍ പേര്‍ കാണുന്ന പരമ്പരയാണ് കുടുംബവിളക്ക്. കഴിഞ്ഞ വര്‍ഷം സംപ്രേക്ഷണം ആരംഭിച്ച കുടുംബവിളക്കില്‍ തന്മാത്രയിലെ മോഹന്‍ലാലിന്‌റെ നായിക മീരാ വാസുദേവാണ് മുഖ്യവേഷത്തില്‍ എത്തുന്നത്. മീരയുടെ സുമിത്ര എന്ന കഥാപാത്രം മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. കുടുംബത്തിന്റെ സന്തോഷത്തിന് വേണ്ടി സ്വന്തം ജീവിതം ത്യജിക്കുന്ന കഥാപാത്രമായാണ് സുമിത്ര പ്രേക്ഷകർക്ക് പരിചിതയാകുന്നത്. മീരാ വാസുദേവിനൊപ്പം കെ കെ മേനോനും കുടുംബവിളക്കില്‍ പ്രധാന വേഷത്തിലെത്തുന്നു. സിദ്ധാർഥ് എന്നാണ് ഇദ്ദേഹം ചെയ്യുന്ന കഥാപാത്രത്തിന്റെ പേര്.

1976 ൽ ജനിച്ച വ്യക്തിയാണ് കെ കെ മേനോൻ എന്ന വ്യകതി. കൃഷ്ണകുമാർ മേനോൻ എന്നതിന്റെ ചുരുക്ക പേരാണ് കെ കെ മേനോൻ. ഒരു അമ്പലം മാനേജരാണ് ഇദ്ദേഹത്തിന്റെ അച്ഛൻ സേതുമാധവൻ . 'അമ്മ ആനന്ദവല്ലി വീട്ടമ്മയാണ്. ജനിച്ചതും വളർന്നതും ഊട്ടിയിലാണെങ്കിലും അമ്മയുടെ സ്ഥലമായ വൈക്കത്തും കുഞ്ഞ് നാളിൽ താമസിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ വൈക്കം സ്കൂളിലാണ് താരം ആദ്യം പഠിച്ചത്. പിന്നീട് ഊട്ടിയിലെ നീലഗിരി സ്കൂളിലേയ്ക്ക് മാറുകയായിരുന്നു. മൈസൂരിലാണ് കലാലയ ജീവിതം നയിച്ചത്. 17 വർഷത്തോളം ബാങ്കിലും ഓട്ടോമൊബൈലിലും ജോലി ചെയ്ത വ്യക്തിയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട വില്ലൻ. ഇന്ത്യയിലെ എല്ലാ സ്റ്റേറ്റിലും ജോലി ചെയ്തിട്ടുണ്ടായിരുന്നു എന്ന് താരം പറഞ്ഞിട്ടുണ്ട്. അത് കഴിഞ്ഞാണ് ഊട്ടിയിൽ ഒരു ബിസിനസ് തുടങ്ങിയത്. അതിന്റെ ഇടയ്ക്കാണ് ഷോർട് ഫിലിമിൽ അഭിനയിക്കാൻ കഴിയുന്നതും, പിന്നീട് തമിഴ് സീരിയലിലേക്ക് എത്തുന്നതും. ഇതിലും വില്ലൻ വേഷമായിരുന്നു താരത്തിന് ഉണ്ടായിരുന്നത്. അത് കഴിഞ്ഞു അദ്ദേഹം വൈറൽ അയി മാറിയത് ഒരു മ്യൂസിക് വിഡിയോയിലൂടെയാണ്. ഹിപ് ഹോപ് തമിഴന്റെ ഈ മ്യൂസിക്ക് വീഡിയോ ആണ് താരത്തിനെ ആദ്യം ശ്രദ്ധേയനാക്കിയത്. താരത്തിന്റെ ഭാര്യയുടെ പേര് രാമ വടക്കുംചേരിയെന്നാണ്. പന്ത്രണ്ടിലും എട്ടിലും പഠിക്കുന്നരണ്ടു മക്കളാണ് ഇരുവർക്കും ഉള്ളത്.


രണ്ടു ശ്രദ്ധേയമായ സീരിയലുകളിലാണ് കെ കെ മേനോൻ അഭിനയിച്ചിട്ടുള്ളത്. അതിൽ പ്രേക്ഷകരുടെ അടുത്തേക്ക് കൂടുതൽ എത്തിച്ചത് കുടുംബവിളക്കു എന്ന് നിസംശയം പറയാം. സിദ്ധാർഥ് എന്നത് ഒരു ചെറിയ വില്ലൻ കഥാപാത്രമാണ്. വില്ലനായ ഭർത്താവിന്റെ കഥാപാത്രമാണ് സിദ്ധാർത്ഥിനുള്ളതു. മിനിസ്ക്രീനിനു മുൻപ് തന്നെ താരം 14 മലയാള സിനിമയിലും, നിരവധി തമിഴ് സിനിമയിലും അഭിനയിച്ചുട്ടുണ്ട്. ഉയരെ എന്ന സൂപ്പർഹിറ് ചിത്രത്തിലും,ഇരുപത്തി നാല് ഡേയ്സ് എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. തീയേറ്ററുകളിൽ ഇരുപത്തി നാല് ഡേയ്സ് എന്ന ചിത്രം റിലീസ് ചെയ്തില്ലെങ്കിലും, അന്താരാഷ്ട്ര തലത്തിൽ 25 ഓളം അവാർഡുകൾ നേടിയിട്ടുണ്ട്. തമിഴിൽ ദുൽഖറിന്റെ സൂപ്പർഹിറ് ചിത്രമായ കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന ചിത്രത്തിലും അഭിനയിച്ചു. നടന്റേതായി ഇനിയും ചിത്രങ്ങൾ ഇറങ്ങാൻ ഇരിക്കുകയാണ്.

kudumbavilakk k k menon serial malayalam actor villian

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES