Latest News

സ്വാമി അയ്യപ്പനായി മലയാളികളുടെ സ്വീകരണമുറിയിലെത്തി ഇഷ്ടതാരമായ നടന്‍; തെലുങ്കില്‍ ശ്രീമുരുകനും ആദി ശങ്കരനുമായി തിളങ്ങിയപ്പോഴും മലയാളത്തെ മറക്കാതെ കൗശിക്; ഏഷ്യാനെറ്റിലെ ശ്രീഅയ്യപ്പനിലൂടെ വീണ്ടും അയ്യപ്പനായെത്തിയ കൗശിക് ബാബുവിന്റെ വിശേഷങ്ങള്‍

Malayalilife
topbanner
സ്വാമി അയ്യപ്പനായി മലയാളികളുടെ സ്വീകരണമുറിയിലെത്തി ഇഷ്ടതാരമായ നടന്‍; തെലുങ്കില്‍ ശ്രീമുരുകനും ആദി ശങ്കരനുമായി തിളങ്ങിയപ്പോഴും മലയാളത്തെ മറക്കാതെ കൗശിക്; ഏഷ്യാനെറ്റിലെ ശ്രീഅയ്യപ്പനിലൂടെ വീണ്ടും അയ്യപ്പനായെത്തിയ കൗശിക് ബാബുവിന്റെ വിശേഷങ്ങള്‍

യ്യപ്പസ്വാമിയുടെ രൂപം ധ്യാനിക്കുന്നവരുടെ മനസിലേക്ക് ആദ്യം എത്തുന്നത് സ്വാമി അയ്യപ്പന്‍ സീരിയലില്‍ അയ്യപ്പനായി വേഷമിട്ട കൗശിക് ബാബുവിന്റെ രൂപമാണ്. 2006ലാണ് സ്വാമി അയ്യപ്പനിലൂടെ കൗശിക് ബാബു മലയാളി മനസില്‍ ഇടം പിടിക്കുന്നത് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കിപ്പും സീരിയലിന്റെ സീസണ്‍ നാല് എത്തുമ്പോഴും മലയാളികള്‍ കൗശിക്കിനെ മറന്നില്ല. അതിനാല്‍ കൗശിക്ക് തന്നെയാണ് ഏഷ്യാനെറ്റിലെ പുതിയ സീരിയലിലും അയ്യപ്പനായി വേഷമിട്ടിരിക്കുന്നത്. 

സ്വാമി അയ്യപ്പന്‍ എന്ന സീരിയലിലൂടെ മലയാളികളുടെ പ്രിയപ്പെട്ടതാരമായി മാറിയ നടനാണ് കൗശിക് ബാബു. സ്വാമി അയ്യപ്പന് ശേഷം പിന്നീട് മലയാളികള്‍ താരത്തെ മറന്നില്ല. 2015ല്‍ പുറത്തിറങ്ങിയ വൈറ്റ് ബോയ്‌സ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും കൗശിക് കാലെടുത്തുവച്ചെങ്കിലും ഈ ചിത്രം വിജയം കണ്ടിരുന്നില്ല. വര്ഷങ്ങള്‍ക്ക് ശേഷം ശ്രീ അയ്യപ്പന്‍ എന്ന സീരിയലുമായി ഏഷ്യാനെറ്റ് വീണ്ടുമെത്തിയപ്പോള്‍  മലയാളികളുടെ പ്രിയപ്പെട്ട കൗശികിനെ തന്നെയാണ്  അയ്യപ്പനായി എത്തിച്ചത്.

തെലുങ്ക് സീരിയലുകളില്‍ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ കൗശിക് പിന്നീട് മലയാളത്തിലും എത്തുകയായിരുന്നു. തെലുങ്കിലെ ബാലതാരമായി അഭിനയിച്ച് വരുമ്പോഴാണ് ജയ് ശ്രീഗണേഷ് എന്ന തെലുങ്ക് സീരിയലില്‍ കൗശിക് ബാബുവിനെ അഭിനയിക്കാന്‍ ക്ഷണിച്ചത്.മുരുകന്റെ റോളിലാണ് അന്ന് ആ സീരിയലിലേക്ക് കൗശിക്ക് എത്തിയത് പിന്നാലെ. ഹിന്ദി സീരിയലിലേക്കും താരത്തിന് ക്ഷണം എത്തി. ഒരു സിനിമയിലെ ഇന്റര്‍വ്യു ഒരു ഇംഗ്ലീഷ് ന്യൂസ് പേപ്പറില്‍ കണ്ടിട്ട് അയച്ചു നോക്കിയ താരത്തെ ഇതിന് ശേഷം ഓഡിഷന് ക്ഷണിച്ചു. ടെസ്റ്റിനായിട്ടാണ് ആദ്യം ക്ഷണിച്ചത്. രവിവര്‍മ്മ പെയിന്റിങ് പോലെ മേക്കപ്പ് അണിയുകയായിരുന്നു നിര്‍ദേശം. ഇതാണ്് സിനിമയിലേക്കും  സീരിയലിലേക്കും കൗശിക്കിന് പിന്നീട് നിറഞ്ഞ അവസരം നല്‍കിയത്.

അയ്യപ്പനായും കൃഷ്ണനായും മുരുകനായും എല്ലാം വേഷമിട്ടപ്പോള്‍ ശുദ്ധഭാഷയിലുള്ള സംഭാഷണങ്ങള്‍ തന്നിലേക്ക് നിരന്തരം കടന്ന് പോയി എന്ന് കൗശിക് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഡയലോഗുകള്‍ പറഞ്ഞ് ശീലിച്ച് സംസാരത്തില്‍ പോലും അത്തരം ഭാഷകള്‍ കടന്നു വന്നിരുന്നു. പിന്നീട് സുഹൃത്തുക്കള്‍ വരെ അത്തരത്തില്‍ കളിയാക്കുമായിരുന്നെന്നും താരം പ്രതികരിക്കുന്നത്. ഏറ്റവും കൂടുതല്‍ ജനപ്രിയമായി ഏറ്റെടുത്ത അഭിനയം സ്വാമി അയ്യപ്പന്‍ തന്നെയായിരുന്നു. 

മേക്ക് അപ്പിന് പോലും ഒന്നര മണിക്കൂറൊക്കെ ചിലവഴിച്ചാണ് ആ വേഷത്തിലേക്ക് എത്തിയതെന്നും കൗശിക് മുന്‍പ് ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സ്വാമി അയ്യപ്പനായി വേഷമിട്ടപ്പോഴും ഒരിക്കല്‍ പോലും മാലയിട്ട് ശബരിമലയ്ക്ക് പോകാന്‍ കഴിഞ്ഞിട്ടില്ലെന്ന് താരം പറയുന്നു. മൂന്ന് തവണ താരം ശബരിമലയ്ക്ക് പോയെങ്കിലും് അത് മാലയിട്ടൊരു മലകയറ്റം ആയിരുന്നില്ലെന്നാണ് താരം പ്രതികരിച്ചത്. 

അയ്യപ്പന്‍ കഴിഞ്ഞ് മലയാള മിനിസ്‌ക്രീനില്‍ നിന്നും വിടപറഞ്ഞ് കൗശികിന് പിന്നീട് തെലുങ്കില്‍ നിറഞ്ഞ് അവസരങ്ങള്‍ ലഭിച്ചു. ആദിശങ്കരാചാര്യരുടെ ജീവിതം പറഞ്ഞ ആദിശങ്കരനെന്ന സീരിയലില്‍ ശങ്കരാചാര്യരായിട്ടാണ് കൗശിക് പിന്നീട് വേഷമിട്ടത്. ഭക്തികഥകളും തീരിയലുകളും തെലുങ്കില്‍ എഴുതിയിട്ടുള്ള ജെ.കെ ഭൈരവിയുടേതായിരുന്നു ആ സീരിയല്‍. പിന്നീട് മലയാളത്തില്‍ വയ്റ്റ് ബോയ്‌സ്, നാദബ്രഹ്മം എന്ന സിനിമളില്‍ കൂടി കൗശിക് നായകനായി തിരികെ എത്തിയത്. പൂരണാകഥാപാത്രങ്ങളെ അവതരിപ്പിച്ച തനിക്ക് ഇത് വേറിട്ട അനുഭവമായിരുന്നെന്നാണ് കൗശിക് പറയുന്നത്. 2015ല്‍ തെലുങ്കില്‍ പുറത്തിറങ്ങിയമലയാളം ചിത്രം  വയ്റ്റ് ബോയ്‌സ് , പവിത്ര,ശ്രിദ്ധി സായി  തുടങ്ങിയ ലൂടെ തെലുങ്ക് സിനിമയിലും കൗശിക് ശ്രദ്ധേയമായിട്ടുണ്ട്.

കൗശികിന്റെ അച്ഛന്‍ വിജയ്ബാബു തെലുങ്ക് ന്യൂസ് പേപ്പറിലെ ന്യൂസ് എഡിറ്ററാണ്, മാതാവ് ശാരദ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥയും സഹോദരി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും ഈ കുടുംബത്തില്‍ നിന്നുമാണ് കൗശിക് സിനിമയിലേക്ക് തിരികെയെത്തിയത്. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും കഴിവ് തെളിയിച്ചിട്ടുള്ള ആളാണ് കൗശിക്. സഹോദരിയ്‌ക്കൊപ്പം പലവേദികളിലും നൃത്തം അഭിനയിച്ചിട്ടുണ്ട് താരം. സഹോദരി തെലുങ്ക് ഏഷ്യാനെറ്റ് ചാനലിലെ ന്യൂസ് റീഡര്‍ കൂടിയായിരുന്നു. ബികോം ബിരുദം കരത്ഥമാക്കിയ കൗശിക് ന്യത്തത്തില്‍ ബിരുദാനനന്തര ബിരുദവും നേടിയിട്ടുണ്ട്. 

koushik babu profile

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES