ഐഡിയ സ്റ്റാര്‍ സിംഗറില്‍ ഫൈനലിസ്റ്റ് ആയ താരം; 200 കിലോ ഭാരം സര്‍ജറി ചെയ്ത് കുറച്ചതോടെ ആരും തിരിച്ചറിയാതായി; ഗാനമേളകള്‍ കുറഞ്ഞതോടെ ഓട്ടോ ഓടിച്ച് ഉപജീവനം കണ്ടെത്തി സ്റ്റാര്‍ സിംഗര്‍ താരം ഇമ്രാന്‍ ഖാന്‍

Malayalilife
 ഐഡിയ സ്റ്റാര്‍ സിംഗറില്‍ ഫൈനലിസ്റ്റ് ആയ താരം; 200 കിലോ ഭാരം സര്‍ജറി ചെയ്ത് കുറച്ചതോടെ ആരും തിരിച്ചറിയാതായി; ഗാനമേളകള്‍ കുറഞ്ഞതോടെ ഓട്ടോ ഓടിച്ച് ഉപജീവനം കണ്ടെത്തി സ്റ്റാര്‍ സിംഗര്‍ താരം ഇമ്രാന്‍ ഖാന്‍

ഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാട് കേരളക്കരയില്‍ സൃഷ്ടിച്ച കോളിളക്കം ചെറുതല്ല. കഴിവുറ്റ നിരവധി ഗായകരെയാണ് പരിപാടി  കണ്ടെത്തിയത്. ഷോ പ്രേക്ഷകര്‍  നെഞ്ചേറ്റുകയും ചെയ്തിരുന്നു. ഒരു പറ്റം മികച്ച ഗായകരെയാണ് ഐഡിയ സ്റ്റാര്‍സിംഗര്‍ നല്‍കിയത്. അതില്‍  മിക്കവരും ഇന്നും പിന്നണി ഗാനരംഗത്ത് സജീവമാണ്, മലയാളികള്‍ക്ക് പ്രിയപ്പെട്ട അമൃത സുരേഷ്, നജീം അര്‍ഷാദ്, ദുര്‍ഗ്ഗ, അഞ്ജു ജോസ്ഠഫ് തുടങ്ങിയവരൊക്കെ സിനിമ ഗാനരംഗത്ത് സജീവമാണ്. സ്റ്റാര്‍ സിംഗറിലൂടെ മലയാളികളുടെ മനസ്സില്‍ കേറിപറ്റിയ ഒരാളാണ് ഇമ്രാന്‍ ഖാന്‍. തടിച്ച ശരീരവുമായി ജങ്ങളുടെ മനസ്സില്‍ കയറി പറ്റിയ താരം 2009 സീസണില്‍ ഫൈനല്‍ വരെ എത്തിയ മത്സരാര്‍ത്ഥിയായിരുന്നു. ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ലാത്ത ഇമ്രാന്‍ ആലാപന രംഗത്ത് തന്റേതായ മികവ് പുലര്‍ത്തിയിരുന്നു.

എന്നാലിപ്പോള്‍ ഇമ്രാന്റെ പുതിയ രൂപമാണ്  സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആര്‍ക്കും തിരിച്ചറിയാന്‍ പോലും ആകാത്ത മാറ്റമാണ് താരത്തിന് ഉണ്ടായിരികുന്നത്. കേരളക്കരയില്‍ തരംഗം സൃഷി.200 കിലോ ഉണ്ടായ ഇമ്രാന്റെ ഭാരം ഒരു സര്‍ജറിയിലൂടെ കുറച്ചിരിക്കുകയാണ്. അതിന് ശേഷം ആളുകള്‍ക്ക് ഇമ്രാനെ തിരിച്ചറിയാതെ ആയി.അങ്ങനെ ഗാനമേള പരിപാടികളും തനിക്ക് നഷ്ടമായി എന്നും താരം പറയുന്നു. ഐഡിയ സ്റ്റാര്‍ സിംഗര്‍ കഴിഞ്ഞ് ഒരുപാട് വേദികളില്‍ പാടാന്‍ അവസരം ലഭിച്ചിരുന്നു. ആ ഇടയ്ക്കാണ് ഒരു ചാറ്റ് ഷോയില്‍ പങ്കെടുക്കുന്നത്. തടി ഉളളവരെ പങ്കെടുപ്പിച്ച ഷോ ആയിരുന്നു അത്. അതില്‍ പങ്കെടുത്ത ഒരു ഡോക്ടറില്‍ നിന്നും തടി കുറയ്്ക്കുന്ന ഒരു സര്‍ജറിയെക്കുറിച്ച് അറിഞ്ഞു. അന്ന് തടു കാരണം  വിഷമിക്കുന്ന സമയം കൂടിയായിരുന്നു. സര്‍ജറി നടത്തി. ശരീരഭാരം കുറഞ്ഞു. എന്നാല്‍ പിന്നീട് ആളുകള്‍ പ്രോഗ്രാമിന് വിളിക്കാതെയായി. ആളുകളുടെ ഇഷ്ടം പേയി, തുടര്‍ന്ന് ജോലിക്കായി ഗള്‍ഫിലേക്ക് പോയി. അതിനിടെ വാപ്പ മരിച്ചു. തിരികെ നാട്ടിലെത്തി. തോടെ കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും ഇമ്രാന്റെ ചുമലിലായി. അങ്ങനെയാണ് ഓട്ടോ ഓടിക്കാന്‍ തുടങ്ങിയത്.

ഓട്ടോ സ്റ്റാന്റില്‍ ഇരുന്ന് പാട്ടു പാടുന്ന ഇമ്രാനെ ടിക് ടോക്കില്‍ കണ്ടിട്ടും പലര്‍ക്കും മനസിലായില്ല.തന്നെ ആരും തിരിച്ചറിയാത്തതില്‍ സങ്കടം ഉണ്ടെന്നും പാടാന്‍ കഴിവ് മാത്രം പോര രൂപവും വേണം എന്നാല്‍ മാത്രമേ പിടിച്ചു നില്‍ക്കാന്‍ കഴിയൂ എന്നും ഇമ്രാന്‍ പറയുകയുണ്ടായി. ഐഡിയ സ്റ്റാര്‍ സിംഗറിലെ ആരുമായും ബന്ധങ്ങള്‍ ഇല്ല നേരിട്ട് കണ്ടാല്‍ ചിരിക്കും അത്രേ ഉള്ളൂ. . എന്നും ഇമ്രാന്‍ പറയുന്നു. കൊല്ലം പള്ളിമുക്ക് എന്ന സ്ഥലത്താണ് ഇമ്രാന്‍ താമസിക്കുന്നത് വിവാഹം കഴിച്ചിട്ടില്ല ഇമ്രാന്‍ വാപ്പയുടെ മരണ ശേഷം ഞാന്‍ ആകെ തകര്‍ന്നു പോയി എന്നും കരകയറാന്‍ ഓട്ടോ കൊണ്ട് മാത്രം കഴിഞ്ഞില്ല ഇടക്ക് കിട്ടുന്ന പരിപാടികള്‍ മാത്രമായിരുന്നു ആശ്രയം. ഇപ്പോള്‍ 250 രൂപ വാടക കൊടുത്താണ് ഇമ്രാന്‍ ഓട്ടോ ഓടിക്കേുന്നത്. ഉത്സവ സീസണ്‍ എത്തിയതോടെ ഗാനമേളകളില്‍ പാടി സ്വന്തമായി ഒരു ഓട്ടോ വാങ്ങാമെന്നായിരുന്നു പ്രതീക്ഷയെങ്കിലും അതും കൊറോണ കൊണ്ടു പോയിയെന്നും ഇമ്രാന്‍ പറയുന്നു. സഹായ വാഗദ്ധാനങ്ങള്‍ ലഭിക്കാറുണ്ടെങ്കിലും ്‌സ്വന്തമായി പാട്ടുപാടിയും ഓട്ടോ ഓടിച്ചും ജീവിക്കാനാണ് ഇമ്രാന്  താത്പര്യം. ഐഡിയ സ്റ്റാര്‍ സിംഗറില്‍ തിളങ്ങി നിന്ന സമയത്ത് പ്രണയമുണ്ടായിരുന്ന താരത്തിന് ഇപ്പോള്‍ അത് നഷ്ടമായി എന്നും പറയുന്നു. പ്രാരാബ്ധത്തിനിടെ ഇടയ്ക്ക് തനിക്ക് കുറയ്ക്കണ്ടായിരുന്നു എന്ന് തോന്നാറുണ്ടെന്നും തടി ഉണ്ടായിരുന്നെങ്കില്‍ അവസരങ്ങള്‍ ലഭിച്ചേനെയെന്നും ഇമ്രാന്‍ പറയുന്നു.



 

Read more topics: # idea star singer,# 2009 finalist,# imran khan
idea star singer 2009 finalist imran khan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES