ചക്കപ്പഴത്തില്‍ അമ്മയായും അമ്മൂമ്മയായും എത്തുന്ന താരം; കൊച്ചീക്കാരി അച്ചായത്തി; ലളിതയായി എത്തുന്ന സബിറ്റയുടെ വിശേഷങ്ങള്‍

Malayalilife
ചക്കപ്പഴത്തില്‍ അമ്മയായും അമ്മൂമ്മയായും എത്തുന്ന താരം; കൊച്ചീക്കാരി അച്ചായത്തി; ലളിതയായി എത്തുന്ന സബിറ്റയുടെ വിശേഷങ്ങള്‍

ഫ്ളവേള്സ് ചാനലില്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത ഹാസ്യസീരിയലാണ് ചക്കപ്പഴം. ഉപ്പും മുളകിലെയും കുട്ടുമാമന്‍ ആയെത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന എസ് പി ശ്രീകുമാര്‍ കേന്ദ്ര കഥാപാത്രത്തില്‍ ഒരാളായി എത്തുന്നത്. അവതാരകയായി ശ്രദ്ധിക്കപ്പെട്ട അശ്വതി ശ്രീകാന്ത് ആണ് സീരിയിലെ മറ്റൊരു കേന്ദ്ര കഥാപാത്രം. ഒരു കുടുംബത്തിലെ രസകരമായ സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് സീരിയല്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. അശ്വതി ശ്രീകാന്ത് അവതരിപ്പക്കുന്ന ആശയുടെ ഭര്‍ത്താവ് ഉത്തമനായിട്ടാണ് എസ്പി ശ്രീകുമാര്‍ വേഷമിടുന്നത്. കുഞ്ഞുണ്ണി ലളിത ദമ്പതികളുടെ മൂത്തമകന്‍ . മൃഗാശുപത്രിയില്‍ കമ്പോണ്ടറാണ് ഉത്തമന്‍ എന്ന കഥാപാത്രം. സീരിയല്‍ പ്രേക്ഷകര്‍ക്ക് അത്ര സുപരിചിതരല്ലാത്ത താരങ്ങളാണ് ചക്കപ്പഴത്തിലെ അഭിനേതാക്കള്‍. ഉത്തമന്റെ അമ്മ ലളിതയായി എത്തുന്നതാരം ഇതിനകം ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്വതസിദ്ധമായ അഭിനയ ശൈമലിയാണ് താരത്തിന്റേത്.  ഈ ലളിത ആയി വേഷം ഇടുന്നത് സബിറ്റ ജോര്‍ജ് എന്ന നടിയാണ്.

അമ്മ ആയും അമ്മായി അമ്മയായും, നിഷ്‌കളങ്ക ആയ അമ്മാമ്മയും അച്ഛമ്മയും ഒക്കെയായി വേഷം ഇടുന്ന സബിറ്റ ചുരുങ്ങിയ സമയം കൊണ്ട് ആണ് പ്രേക്ഷകരുടെ പ്രിയങ്കരി ആയി മാറിയത്. സുപരിചിതമല്ലാത്ത ഈ താരം ആരാണെന്നുളള സംശയമായിരുന്നു ആരാധകര്‍ക്ക്. മറ്റു സീരിയലുകളിലെ അന്യഭാഷിയില്‍ നിന്നും കൊണ്ടു വന്ന താരമാണോ എന്നും ആരാധകര്‍ ചോദിച്ചിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഈ കൊച്ചീക്കാരി അച്ചായത്തി.

കര്‍ണാടക സംഗീതവും ഭരതനാട്യവും പഠിച്ച സബിറ്റയുടെ ചില വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. പരസ്യ ചിത്രങ്ങളിലും ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ച താരം ബിഗ് സ്‌ക്രീനിലും തിളങ്ങിയിട്ടുണ്ട്. അഭിനയത്തില്‍ മാത്രമല്ല മോഡലിങ്ങിലും സജീവമാണ് താരം. ചക്കപ്പഴത്തില്‍ സെറ്റുസാരിയില്‍ അമ്മയായും ്അമ്മായി അമ്മയായും എത്തുന്ന താരം എന്നാല്‍ മോഡലിങ്ങില്‍ പുലിയാണെന്ന് ചിത്രങ്ങള്‍ പറയും.  കൊച്ചി സ്വദേശിനിയാണെങ്കിലും കാലിഫോര്‍ണിയയിലാണ് താരം ജോലി ചെയ്തിരുന്നത്. മെഡിക്കല്‍ പ്രൊഫഷനില്‍ ജോലി നോക്കിയിരുന്ന താരം മോഡലിങ്ങിലും അഭിനയത്തോടും ഉളള ഇഷ്ടം കാരണം അതെല്ലാം ഉപേക്ഷിച്ച് അഭിനയത്തിലേക്ക് എത്തുകയായിരുന്നു. രണ്ടുമക്കളാണ് താരത്തിന്.

Read more topics: # chakkapazham serial,# actress sabitta
chakkapazham serial actress sabitta

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES