Latest News

നിങ്ങള്‍ക്ക് മകനുണ്ടോ..? കൊച്ചിന്റെ അച്ഛനെവിടെയെന്ന് ആരാധകര്‍; ദിയ സന കൊടുത്ത മറുപടി കണ്ടോ?

Malayalilife
നിങ്ങള്‍ക്ക് മകനുണ്ടോ..? കൊച്ചിന്റെ അച്ഛനെവിടെയെന്ന് ആരാധകര്‍; ദിയ സന കൊടുത്ത മറുപടി കണ്ടോ?


ബിഗ്‌ബോസ് സീസണ്‍ ഒന്നിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ദിയ സന. കുറച്ച് നാളുകള്‍ മാത്രമേ ഹൗസിനുള്ളില്‍ താരത്തിന് നില്‍ക്കാന്‍ കഴിഞ്ഞുളളുവെങ്കിലും വലിയ ഓളമാണ് താരം ഹൗസിന് അകത്തും പുറത്തും സൃഷ്ടിച്ചത്. അതുകൊണ്ട് തന്നെ ബിഗ്‌ബോസ് ഹൗസിലെ മത്സരാര്‍ത്ഥി എന്ന നിലയ്ക്കാവും കൂടുതല്‍ ആളുകളും ദിയയെ ഓര്‍ത്തിരിക്കുക. ബിഗ്‌ബോസ് സീസണ്‍ ടൂ ആരംഭിച്ചപ്പോഴും ഷോയിലെ മത്സരാര്‍ത്ഥികളെ കുറിച്ച് വ്യക്തമായ അഭിപ്രായ പ്രകടനങ്ങളുമായി താരം എത്തിയിരുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് താരം അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയത്. അതിന് വലിയ വിമര്‍ശനങ്ങള്‍ ദിയ ഏറ്റുവാങ്ങിയിരുന്നു. ഇപ്പോള്‍ താരം പങ്കുവെച്ച മറ്റൊരു പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

ബിഗ്‌ബോസ് ഹൗസിലെത്തിയ ദിയ സന പ്രേക്ഷകര്‍ക്ക് സുപരിചിതയാണെങ്കിലും താരം വിവാഹിതയാണെന്ന കാര്യവും ഒരു മകനുണ്ടെന്നതും ആര്‍ക്കും അറിവുള്ള കാര്യമല്ലായിരുന്നു. വാലന്റൈന്‍സ് ദിവസം തനിക്കായി വരുന്ന സമ്മാനങ്ങളെ കുറിച്ച് പറയുന്നതിനിടയിലാണ് താരം മകനെ കുറിച്ച് പറയുന്നത് തന്നെ. അപ്പോഴാണ് താരത്തിന് ഒരു മകനുണ്ടെന്നും വിവാഹിതയായിരുന്നുവെന്നും പ്രേക്ഷകര്‍ അറിയുന്നത്. ഇപ്പോള്‍ തന്റെ മകനെ മിസ് ചെയ്യുന്നുവെന്ന് പറഞ്ഞാണ് ദിയ പുതിയ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. മകനുമൊത്തുള്ള ചാറ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് താരം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ പോസ്റ്റ് കണ്ടപ്പോഴാണ് ദിയ സന വിവാഹിതയായിരുന്നുവെന്നും ഒരു മകനുണ്ടെന്നും മിക്ക ആരാധകരും അറിയുന്നത്. 

എന്റെ മോനിപ്പോള്‍ എന്റെ ഉമ്മാടെ കൂടെ വെമ്പായത് എന്റെ വീട്ടിലാണ്. ഇതിപ്പോ ഇവിടെ പറഞ്ഞത് ഞാന്‍ അവന്റടുത്ത് ഇല്ലാത്തത് കൊണ്ടാണ്. മിസ്സ് ചെയ്യുന്നു. പൊളി സാനം. തനുമോനെ ഉമ്മച്ചീടെ അപ്പൂസേ: ഉമ്മകള്‍' എന്നാണ് മകനെ കുറിച്ച് താരം കുറിച്ചത്. താരത്തിന്റെ പോസ്റ്റിന് നിരവധി ആരാധകരാണ് കമന്റുമായി എത്തിയിരിക്കുന്നത്. നിങ്ങള്‍ക്ക് മകനുണ്ടോ. മാരീഡ് ആണോ. കൊച്ചിന്റെ അച്ഛന്‍ എവിടെയെന്നും. കണ്ടാല്‍ ബ്രദര്‍ ആണെന്നെ തോന്നൂവെന്നുമൊക്കെയാണ് പോസ്റ്റിന് ലഭിക്കുന്ന കമന്റുകള്‍. പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുകയാണ്.

Read more topics: # biggboss,# diya sana
biggboss season 1 fame diya sana fb post viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക