Latest News

ജോഷി-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ റണ്‍ ബേബി റണ്‍ 4 K അറ്റ്‌മോസില്‍  ജനുവരി പതിനാറിന് വീണ്ടും തിയേറ്ററുകളില്‍

Malayalilife
 ജോഷി-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ റണ്‍ ബേബി റണ്‍ 4 K അറ്റ്‌മോസില്‍  ജനുവരി പതിനാറിന് വീണ്ടും തിയേറ്ററുകളില്‍

ക്യാമറാമാന്‍ വേണുവിനൊപ്പം രേണുവും.മാധ്യമ രംഗത്തെ രണ്ട് പ്രധാനികള്‍.
ഇവരുടെ കൗതുകവും, ഉദ്വേഗം നിറഞ്ഞതുമായ സത്യാന്വേഷണങ്ങളുടെ കഥ രസാവഹമായി  പറയുന്ന ചിത്രമാണ് റണ്‍ ബേബി റണ്‍.സച്ചിയുടെ ശക്തമായ തിരക്കഥയില്‍പ്രതിഭാധനനായ ജോഷി മോഹന്‍ലാല്‍ , അമലാപോള്‍ കൂട്ടുകെട്ടിനെ കേന്ദ്ര കഥാപാത്രങ്ങളാക്കി അവതരിപ്പിച്ച് വലിയ വിജയം നേടിയ ചിത്രമായിരുന്നു റണ്‍ ബേബി റണ്‍വന്‍ വിജയം നേടിയ ഈ ചിത്രം പതിമൂന്നുവര്‍ഷ ങ്ങള്‍ക്കു ശേഷം നൂതന ദൃശ്യവിസ്മയങ്ങളോടെ 4k അറ്റ്‌മോസില്‍ വീണ്ടും പ്രദര്‍ശനത്തിനെത്തുന്നു.

ഗ്യാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീല്‍ നിര്‍മ്മിച്ച ഈ ചിത്രം 4k അറ്റ്‌മോസില്‍ എത്തിക്കുന്നത് റോഷിക എന്റെര്‍പ്രൈസസ് ആണ്.ബിജു മേനോന്‍ വിജയരാഘവന്‍, സായ്കുമാര്‍ സിദ്ദിഖ്, ഷമ്മി തിലകന്‍, മിഥുന്‍ രമേശ് തുടങ്ങിയ പ്രമുഖ താരങ്ങളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തിന്റെ ആകര്‍ഷണീയത ഏറെ വര്‍ദ്ധിപ്പിക്കുന്നു. ആര്‍.ഡി. രാജശേഖരനാണ് ഛായാഗ്രാഹകന്‍.
സംഗീതം - ജെയ്ക്ക് ബിജോയ്‌സ്.
ജനുവരി പതിനാറിന് ഈ ചിത്രം പ്രദര്‍ശനത്തി നെത്തുന്നു.
വാഴൂര്‍ ജോസ്.

run baby run 4k to release

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES