ബിഗ്‌ബോസ് ഷോയിലെ ഏറ്റവും വലിയ സര്‍പ്രൈസ് അണിയറക്കുള്ളില്‍ നിന്ന് മത്സരാര്‍ത്ഥികളുടെ കളി ആസ്വദിക്കുന്ന ബിഗ്‌ബോസ് തന്നെയായിരുന്നു. ശബ്ദത്തിലൂടെ മാത്രം ആഞ്ജാപനങ്ങളും നിര്‍ദേശങ്ങളും നല്‍കുന്ന ബിഗ്‌ബോസ് ആരാണെന്ന് അറിയാനുള്ള കൗതുകം ഷോ തുടങ്ങി ആദ്യ ദിനം മുതല്‍ അവസനാ ദിനം വരെ പ്രേക്ഷകര്‍ക്കുണ്ടായിരുന്നു. ഇപ്പോള്‍ ആ കഥാനായകനെ ബിഗ്‌ബോസ് അംഗങ്ങള്‍ തന്നെ പ്രേക്ഷകരുടെ മുന്നില്‍ എത്തിച്ചിരിക്കുകയാണ്. കൊച്ചിയില്‍ ഷിയാസ് ആര്‍മി സംഘടിപ്പിച്ച പരിപാടിയിലാണ് യത്ഥാര്‍ത്ഥ ബിഗ്‌ബോസ് അണിയറയില്‍ നിന്ന് അരങ്ങില്‍ പ്രത്യക്ഷപ്പെട്ടത്.
ഞാന്‍ ഗന്ധര്‍വന്‍ സിനിമയിലെ ഏറ്റവും വലിയ ഹൈലൈറ്റ് ഗന്ധര്‍വനോട് ആഞ്ജാപനം നല്‍കുന്ന അരൂപിയായ ഒരു ശബ്ദമായിരുന്നു. ശബ്ദത്തിനുടമ ആരെന്ന് മലയാളികള്‍ തിരഞ്ഞൊടുവില്‍ എത്തിചേര്‍ന്നത് നരേന്ദ്രപ്രസാദ് എന്ന അതുല്യ നടനിലേക്കായിരുന്നു. അതുപോലെ തന്നെയാണ് ശബ്ദം കൊണ്ട് മലയാളികള്‍ കാണണമെന്ന് ആഗ്രഹിച്ച ബിഗ്‌ബോസ്. ഏഷ്യാനെറ്റില്‍ 100 ദിവസം സംപ്രേക്ഷണം ചെയ്ത് ബിഗിബോസ് റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥികളെ പോലെ തന്നെ പ്രേക്ഷകര്‍ക്ക് പ്രീയപ്പെട്ട ആളായിരുന്നു ബിഗ്‌ബോസ്. നേരിട്ട് ക്യാമറക്ക് മുന്നില്‍ വന്നിട്ടില്ലെങ്കിലും പിന്നീട് മുഖം സുപരിചിതമായി മലയാളികള്‍ക്ക് മാറുകയാിയിരുന്നു.
കൊച്ചി സ്വദേശിയായ രഘുരാജ് എന്നയാളാണ് പ്രേക്ഷകരുടെ ആ പ്രിയപ്പെട്ട ശബ്ദത്തിന് ഉടമ. 100 ദിവസം അറുപത് ക്യാമറകള്‍ക്ക് മുന്നില്‍ എന്റെ വീട്ടുകാരെ പോലെ തന്നെ ഞാന്‍ കണ്ടുകൊണ്ടിരുന്ന വ്യക്തിയാണ് ഞാന്‍ എന്ന് രഘുരാജ് പറയുന്നു. ബിഗ്‌ബോസ് വീട്ടിലെ ഓരോ അംഗങ്ങളെയും ംഎന്റെ വീട്ടുകാരെ പോലെ തന്നെയായിരുന്നു മറക്കാനാകാത്ത അനുഭവമാണ് ഷോ നല്‍കിയതനെന്നും രഘുരാജ് കൂട്ടിചേര്‍ക്കുന്നു.നിറയെ സര്‍പ്രൈസുകള്‍ ഒരുക്കിയ ബിഗബോസ് ഷോയില്‍ അവതാകരനായ മോഹന്‍ലാലിന് പോലും ബിഗ്‌ബോസിനെ അരങ്ങിലെത്തിക്കാന്‍ സാധിച്ചിരുന്നില്ല. പ്രേക്ഷകര്‍ക്കും മത്സരാര്‍ത്ഥികള്‍ക്കും ഒരുപോലെ ആകാംഷയായിരുന്നു ബിഗ്‌ബോസ് നല്‍കിയ ഓരോ ടാസ്‌കുകളും. മത്സരത്തിന് ശേഷം ഈ അനുഭവങ്ങളെല്ലാം അദ്ദേഹം പ്രേക്ഷകരോട് പങ്കുവയ്ക്കുകയും ചെയ്തു.