പുതുമയാര്‍ന്ന നിരവധി കഥകളും കഥാപാത്രങ്ങളുമായി വ്യത്യസ്തമായ പ്രമേയമുളള സീരിയലുകളുമായി എത്തുന്ന ചാനലാണ് ഏഷ്യാനെറ്റ്. നിരവധി ഹിറ്റ് സീരിയലുകളാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിട്ടുളളത്. ഇരു കയ്യും നീട്ടിയാണ് മിനിസ്‌ക്രീന്‍ ആരാധകര്‍ സീരിയലുകളെ ഏറ്റെടുക്കാറുമുണ്ട്. ഏഷ്യാനെറ്റില്‍ ആരംഭിച്ച അമ്മയറിയാതെ എന്ന സീരിയലും ഹിറ്റായി മാറിക്കൊക്കൊണ്ടിരിക്കയാണ്. തന്നെ ജനിച്ചപ്പോഴെ ഉപേക്ഷിച്ച അമ്മയെ തേടിയെത്തുന്ന അലീനയുടെ കഥയാണ് സീരിയല്‍ പറയുന്നത്. സീരിയലില്‍ അലീനയുടെ അമ്മ നീരജയുടെ മകളായും അലീനയുടെ അര്‍ദ്ധസഹോദരി അപര്‍ണ്ണ എന്ന കഥാപാത്രമായും എത്തുന്നത് നടി പാര്‍വതിയാണ്. പാര്‍വതിയുടെ വിശേഷങ്ങള്‍ അറിയാം.
പാര്‍വതിയെ സ്‌ക്രീനില്‍ കാണുമ്പോള്‍ ആരുമൊന്ന് ആലോചിക്കും ഈ കുട്ടിയെ എവിടെയൊ കണ്ടിട്ടുണ്ടല്ലോ എന്ന്. അത് ശരിയാണ് താനും. പ്രശസ്ത ബാലതാരമാണ് പാര്‍വതി. മമ്മൂട്ടിയൊടൊപ്പം പട്ടണത്തില്‍ ഭൂതത്തില്‍ അഭിനയിച്ചാണ് സിനിമയിലേക്ക് പാര്‍വതി എത്തുന്നത്. പിന്നീട് നിരവധി സീരിയലുകളില്‍ പാര്‍വതി വേഷമിട്ടും. പാരിജാതത്തിലെ ഹരിത, മകളുടെ അമ്മ എന്ന സീരിയലിലെ തുമ്പി, സ്നേഹജാലകം, മഞ്ഞുരുകുംകാലം, കൃഷ്ണതുളസി തുടങ്ങിയ നിരവധി സീരിയലുകളില്‍ ബാലതാരമായി പാര്‍വതി എത്തിയിരുന്നു. അല്‍പം മുതിര്‍ന്ന ശേഷമാണ് രാത്രിമഴ എന്ന സീരിയലിലൂടെ അഭിനയത്തിലേക്ക് തിരകേ പാര്‍വതി എത്തിയത്. ഇതിന് ശേഷം സ്ത്രീപദം എന്ന സീരിയലില്‍ അഖില എന്ന കഥാപാത്രമായും പാര്‍വതി എത്തിയിരുന്നു. അഭിനയിച്ച സീരിയലുകളിലെല്ലാം പാവം കഥാപാത്രമായിട്ടാണ് പാര്‍വതി എത്തിയത്. അല്‍പം മോഡേണ്‍ കഥാപാത്രത്തെ അവതരിപ്പിക്കണം എന്ന പാര്‍വതിയുടെ ആഗ്രഹമാണ് ഇപ്പോള്‍ അമ്മയറിയാതെ സീരിയലില്‍ സാധിച്ചിരിക്കുന്നത്.
തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനിയാണ് പാര്‍വതി എന്ന വീട്ടുകാരുടെ സ്വന്തം പാറു. പട്ടം ഗേള്‍സ് സ്‌കൂളിലായിരുന്നു സ്‌കൂള്‍ പഠനം ഇപ്പോള്‍ തോന്നയ്ക്കല്‍ എജെ കോളേജില്‍ ഡിഗ്രി സെക്കന്റ് ഇയറിന് പഠിക്കുകയാണ് പാര്‍വതി. ബികോം ഫിനാന്‍സ് പഠിക്കുന്ന പാറുവിന് എംബിഎ എടുക്കണമെന്നും ആഗ്രഹമുണ്ട്. അച്ഛന്‍ അമ്മ, ചേച്ചി എന്നിവരടങ്ങുന്നതാണ് അപര്‍ണയുടെ കുടുംബം. എല്ലാവരോടും ഫ്രണ്ട്ലിയായി പെരുമാറുന്ന പാര്‍വതിക്ക് കുര്‍ത്തി, ചുരിദാര്‍ ഒക്കെയാണ് പ്രിയപ്പെട്ട വസ്ത്രങ്ങള്‍. അധികം മോഡേണ്‍ ആകാനും താരം ആഗ്രഹിക്കുന്നില്ല. യാത്രകള്‍ ഏറെ ഇഷ്ടപെടുന്ന താരത്തിന് വീട്ടിലിരിക്കുന്നത് ഇഷ്ടമേയല്ലാത്ത കാര്യമാണ്. ഫോണില്‍ ഗെയിം കളിക്കലാണ് പാറുവിന് ഏറെ ഇഷ്ടം എന്നാല്‍ സോഷ്യല്‍മീഡിയയില്‍ ആക്ടീവല്ലാത്ത താരം കൂടിയാണ് പാര്‍വതി.