Latest News

കലാതിലകം ഇന്ന് പറക്കമുറ്റ രണ്ട് മക്കളുമായി ഒറ്റയ്ക്കായി; നടി അമ്പിളി ദേവിയുടെ ജീവിത കഥ

Malayalilife
കലാതിലകം ഇന്ന് പറക്കമുറ്റ രണ്ട് മക്കളുമായി ഒറ്റയ്ക്കായി; നടി അമ്പിളി ദേവിയുടെ ജീവിത കഥ

ലയാളത്തിലെ സൗന്ദര്യമാണ് നടി അമ്പിളി ദേവി. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് താരമാണ് അമ്പിളി. മലയാളി തനിമ ഉള്ള ഒരു നാടൻ പെണ്കുട്ടിയായാണ് അമ്പിളി മലയാളികൾക്ക് ഇന്നും ഉള്ളത്. മിനിസ്‌ക്രീനിലെ സിനിമയിലും ഒരുപോലെ പ്രേക്ഷകരുടെ മനസ്സ് കീഴ്പെടുത്താണ് അമ്പിളിക്ക് സാധിച്ചു. ഇന്നും അമ്പിളിയുടെ ജീവിതത്തെയും സിനിമകളെയും കഥാപാത്രങ്ങളെ ഒന്നും ആരും മറന്നിട്ടില്ല. മലയാള സിനിമാ സീരിയൽ രംഗങ്ങളിലെ നിറസാന്നിദ്ധ്യമായ ഒരു തെന്നിന്ത്യൻ അഭിനേത്രിയാണ് അമ്പിളി ദേവി. സിനിമകൾ ആയാലും പരമ്പരകൾ ആയാലും മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ അമ്പിളിക്ക് സാധിച്ചു. മലയാളം ടെലിവിഷൻ വ്യവസായത്തിൽ ഒരു നടിയെന്ന നിലയിൽ സ്വന്തമായി ഒരു ഇടം നേടിയ അമ്പിളി ദേവി 2005 ൽ മികച്ച ടെലിവിഷൻ നടിയ്ക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയിരുന്നു.
 
1985 ൽ ചാവറയിൽ ബാലചന്ദ്രൻ പിള്ളയുടെയും മഹേശ്വരി അമ്മയുടെയും മകളായാണ് താരം ജനിച്ചത്. അഞ്ജലി ദേവി എന്നൊരു ചേച്ചി കൂടെ താരത്തിന് ഉണ്ട്. സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കോട്ടംകുളങ്ങര യിലാണ് താരം സ്‌കൂൾ വിദ്യാഭാസം പൂർത്തിയാക്കിയത്. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ നിന്ന് ബിഎ സാഹിത്യം പഠിച്ചു. ട്രിച്ചിയിലെ കലായ് കവിരി കോളേജ് ഓഫ് ഫിനാർട്ട്സിൽ നിന്ന് ഭരതനാട്യത്തിൽ ഡിപ്ലോമയും എംഎയും നേടി. ഒരു യുവ മലയാളം സീരിയൽ ആർട്ടിസ്റ്റായി ആരംഭിച്ച സമയം എന്ന സീരിയലിലൂടെ കുറച്ച് നല്ല കഥാപാത്രങ്ങൾ തേടി വന്നു. സ്‌കൂൾ യുവജനോത്സവത്തിൽ 'കലതിലകം' ആയതിന് ശേഷം സിനിമാ മേഖലയിലേക്ക് പ്രവേശിച്ചു. കുച്ചുപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം അങ്ങനെ പല തരം നൃത്തങ്ങൾ താരം പഠിച്ചിട്ടിണ്ട്. ഇപ്പോൾ താരത്തിന് സ്വന്തമായി ഒരു ഡാൻസ് സ്‌കൂളും ഉണ്ട്. നൃത്തോദയ സ്‌കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക്

ബാലതാരമായാണ് താരം അഭിനയിച്ച് തുടങ്ങിയത്. സീരിയലിലാണ് താരം തുടക്കം കുറിച്ചത്. 1996 ൽ ബാലതാരമായി ദൂരദർശനിലെ താഴ്വരപക്ഷികൾ എന്ന സീരിയലിലാണ് താരത്തിന്റെ തുടക്കം. അതെ വർഷത്തിൽ അതെ ചാനലിൽ അക്ഷയപാത്രം എന്ന സീരിയലിലും അഭിനയിച്ചു. പിന്നീട് ഏഷ്യാനെറ്റിലുമൊക്കെ നിരവധി അവസരങ്ങൾ താരത്തിനെ തേടി വന്നു. അത് കഴിഞ്ഞ് 2000 ൽ കുഞ്ചാക്കോ ബോബന്റെ സഹയാത്രികൾക്ക് സ്നേഹപൂർവ്വം എന്ന സിനിമയിലൂടെ ചലച്ചിത്ര ലോകത്തേക്ക് എത്തി. മലയാളത്തിലെ താരത്തിന്റെ ശ്രദ്ധേയമായ വേഷം വികലാംഗ ആയി അഭിനയിച്ച മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രമായിരുന്നു. പിന്നീടും ധാരാളം സിനിമകൾ ചെയ്തു. 2018 ൽ നീര് എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.

2009 മാർച്ച് 27 ന് കൊല്ലത്ത് വച്ച് തിരുവനന്തപുരം സ്വദേശിയായ ഫിലിം-സീരിയൽ ക്യാമറാമാൻ ലോവലിനെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് 2013 ജനുവരി 27 ന് അമർനാഥ് ജനിച്ചു. ഈ ബന്ധം അധികം വൈകാതെ തന്നെ വേർപിരിഞ്ഞു. അത് കഴിഞ്ഞ് അമ്പിളി ദേവി അഭിനയം തുടർന്നു. അനശ്വര നടന്‍ ജയന്‌റെ സഹോദരന്‍ സോമന്‍ നായരുടെ മകനായ ആദിത്യനും അമ്പിളിയും ഏതാനും ചില സീരിയലുകളിൽ അഭിനയിച്ചിട്ടുമുണ്ട്. അങ്ങനെ സീത എന്ന സീരിയലിൽ അഭിനയിക്കുമ്പോൾ ആയിരുന്നു ഇരുവരും ഇഷ്ടപ്പെടുന്നതും കല്യാണം കഴിക്കാൻ ഒക്കെ തീരുമാനിക്കുന്നത്. തന്റെ മകന് ഒരു സുരക്ഷ ആകുമെന്നാണ് അമ്പിളി ആദ്യം കരുതിയത്. ഒപ്പം ആദിത്യന്റെ സ്നേഹവും കരുതലുമൊക്കെ അമ്പിളിക്ക് ഇഷ്ടം ആയിരുന്നു.

ആദിത്യൻ അമ്പിളിയുടെ വീട്ടിൽ പോയി കാര്യം പറഞ്ഞു. മകനെ സ്വന്തം മകനായാണ് കാണുന്നത് എന്നും അങ്ങനെ തന്നെ നോക്കിക്കോളാം എന്നൊക്കെ ആദിത്യൻ അമ്പിളിയോടും വീട്ടുകാരോടും പറഞ്ഞു. ആദിത്യനും മുൻപ് ഒരു വിവാഹം കഴിച്ചിട്ടുണ്ടെന്നും അതിലൊരു കുഞ്ഞ് ഉണ്ടെന്നൊക്കെ വാർത്തകൾ ഉണ്ടയായിരുന്നു. 2019 ജനുവരി ഇരുപത്തഞ്ചിനാണ് അമ്പിളി ദേവിയും ആദിത്യനും വിവാഹിതരായത്. വിവാഹ ചിത്രം പുറത്തുവന്നതിന് പിന്നാലെയാണ് ഇവര്‍ ജീവിതത്തിലും ഒന്നിച്ച കാര്യം എല്ലാവരും അറിഞ്ഞത്. 2019 നവംബർ 20 ന് ഈ ദമ്പതികൾ ഒരു ആൺകുഞ്ഞ് ജനിച്ചു. ഇപ്പോൾ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും തിളങ്ങിയ അമ്പിളി ദേവി ഇപ്പോൾ അഭിനയത്തിൽ അത്ര സജീവമല്ല. നടൻ ആദിത്യൻ ജയനുമായുള്ള വിവാഹ ശേഷവും അഭിനയ രംഗത്ത് തുടർന്ന അമ്പിളി ഒരു മകൻ കൂടി ജനിച്ചതോടെയാണ് തത്കാലത്തേക്ക് ഫീൽഡിൽ നിന്നും മാറിനിക്കുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ നല്ല സജ്ജീവമാണ് താരം. ഭർത്താവും കുട്ടികളുമായുള്ള ഷൂട്ടുകളും ചിത്രങ്ങളുമൊക്കെ താരം പോസ്റ്റ് ചെയ്യാറുണ്ട്. ഇത്തവണത്തെ വിഷു ആഘോഷത്തിന്റെ ചിത്രങ്ങളില്‍ ജയനെ കാണാത്തത് കൊണ്ട് ആരാധകരും അന്വേഷിച്ചിരുന്നു. ഇതിനിടയിലാണ് 'ജീവിതം' എന്ന് ക്യാപ്ഷന്‍ കൊടുത്ത് ഒരു പാട്ട് വീഡിയോ അമ്പിളി ദേവി ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. മമ്മൂട്ടി നായകനായ മഴയത്തും മുന്‍പേ എന്ന സിനിമയിലെ 'കഥയറിയാതെ സൂര്യന്‍ സ്വര്‍ണ താമരയെ കൈവെടിഞ്ഞോ' എന്ന് തുടങ്ങുന്ന പാട്ടിന്റെ ഒരു ഭാഗമാണ് അതിലുള്ളത്. പാട്ടിന്റെ വരികളിലുള്ളത് തന്റെ ജീവിതത്തെ കുറിച്ച് അമ്പിളി പറയാതെ പറഞ്ഞതാണെന്ന തരത്തില്‍ ആരോപണം ഉയര്‍ന്ന് വന്നു. പിന്നാലെ ആദിത്യന്‍ ജയനുമായി നടി വേര്‍പിരിഞ്ഞെന്ന തരത്തിലായി വാര്‍ത്തകള്‍. കുടുംബ ജീവിതത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോന്ന് പലരും ചോദിച്ചെങ്കിലും നടി മറുപടി കൊടുത്തിരുന്നില്ല. അങ്ങനെയാണ് ഇന്നലെ ഈ തുറന്ന് പറച്ചിൽ നടി നടത്തിയത്.

ambili devi adithyan jayan malayalam serial lifestory family

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക