Latest News

അച്ഛന്റെയും അമ്മയുടെയും മരണത്തിനുശേഷം ഏറ്റവും മനസ്സ് വേദനിച്ച ദിവസം ഇതായിരുന്നു; തുറന്ന് പറഞ്ഞ് വീണ നായർ

Malayalilife
അച്ഛന്റെയും അമ്മയുടെയും മരണത്തിനുശേഷം ഏറ്റവും മനസ്സ് വേദനിച്ച ദിവസം ഇതായിരുന്നു; തുറന്ന് പറഞ്ഞ് വീണ നായർ

ബിഗ് സ്‌ക്രീൻ , മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് വീണ നായര്‍. ടിക് ടോക്കിലും സമൂഹ മാധ്യമങ്ങളിലും സജീവം ആയ വീണ  തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ താരം അച്ഛന്റെയും അമ്മയുടെയും മരണത്തിനുശേഷം ഏറ്റവും മനസ്സ് വേദനിച്ച ദിവസത്തെക്കുറിച്ച്  ഇൻസ്റാഗ്രാമിലൂടെ തുറന്ന് പറയുകയാണ്.

വീണയുടെ പോസ്റ്റ്

സൈജ ചേച്ചി... ഈ ചിരി ഇനി എങ്ങനാ ഞാന്‍ കാണുക.... ഒന്നും പറയാതെപോയെ കളഞ്ഞല്ലോ... എന്റെ ജീവിതത്തിലെ ഏറ്റവും മോശമായ വേദന തരുന്ന മറ്റൊരു ദിവസമായിരുന്നു ഇന്നലെ. 2 ജൂലൈ 2020. 2020 ശാപം നിറഞ്ഞ, ഒരുപാട് വേദനകള്‍ വേര്‍പാടുകള്‍ തന്ന വര്‍ഷമാണ്... അതിലെനിക്ക് സഹിക്കാവുന്നതിലപ്പുറമാണ് സൈജച്ചേച്ചി ഞങ്ങളെ വിട്ടുപോയത്. ഇന്നലത്തെ ദിവസം ഡിലീറ്റഅ ബട്ടണ്‍ ഉണ്ടായിരുന്നു എങ്കില്‍ ഡിലീറ്റഅ ചെയ്‌തേനെ.... ഞാനെന്ന പറയുക സൈജച്ചേച്ചി. എന്റെ അമ്മുകുട്ടനെയും, ഷണ്മുഖനെയും, നന്ദുനേയും, കൊച്ചുമോന്‍ ചേട്ടനെയും എന്നാ പറഞ്ഞു ആശ്വസിപ്പിക്കും.... നാട്ടിലേക്കു വരാന്‍ പറ്റാതെ ഒന്ന് കാണാന്‍ സാധിക്കാതെ ഒന്നും പറയാതെ പോയി..... ജീവിതത്തില്‍ ഇത്രെയും വേദനിചിട്ടില്ല...എന്റെ അച്ഛന്റെയും അമ്മയുടെയും വേര്‍പാടിന് ശേഷം ഇത്രയധികം മനസു വേദനിച്ചിട്ടില്ല.
കണ്ണന്റെ ചേട്ടത്തിയമ്മയുടെ സ്ഥാനമാണ് എന്റെ സൈജച്ചേച്ചിക്.. ഓരോ വട്ടവും നാട്ടിലെത്തുമ്പം അവിടെത്തും... ഇനി ചേച്ചിയെപ്പോലെ അങ്ങനെ സ്‌നേഹിക്കാന്‍............... ഈശ്വരാ..............ഇതു വല്ലാത്ത ഒരു ചെയ്തതായി പോയി.... ഏറ്റവും നല്ല ആള്‍കാരെ ഈശ്വരന്‍ നേരത്തെ വിളിക്കും പോലും... യൗ േഇത് വേണ്ടിയിരുന്നില്ല.
വീണക്ക് ആശ്വാസവാക്കുകളുമായി ആരാധകരും രംഗത്തത്തി. അജ്മാനില്‍ താമസിക്കുന്ന താരം പ്രവാസികളുടെ വിഷയത്തില്‍ ഇടപെട്ടുകൊണ്ട് കുറിച്ച വാക്കുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by veena nair (@veenanair143) on

 

Veena nair instagram post goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക