Latest News

എനിക്ക് ശരിക്കും വിഷമം തോന്നുന്ന കാര്യമാണിത്; ചില സമയത്ത് എന്നെ ഡൗണാക്കിക്കളയും; മനസ്സ് തുറന്ന് അമൃത സുരേഷ്

Malayalilife
എനിക്ക് ശരിക്കും വിഷമം തോന്നുന്ന കാര്യമാണിത്; ചില സമയത്ത് എന്നെ ഡൗണാക്കിക്കളയും;  മനസ്സ് തുറന്ന് അമൃത സുരേഷ്

ഷ്യാനെറ്റിലെ സ്റ്റാര്‍സിംഗര്‍ പരിപാടിയിലൂടെ സുപരിചിതയായ ഗായികയായിരുന്നു അമൃത സുരേഷ്. 2010ലാണ് അമൃതയും ബാലയും വിവാഹിതരായത്. റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായിരുന്നു അമൃത അവിടെ വച്ചാണ് അതിഥിയായി എത്തിയ നടന്‍ ബാലയെ പരിചയപ്പെടുന്നതും പ്രണയത്തിലായതും. പിന്നീട് ഇരുവരും വിവാഹിതരായി. തുടര്‍ന്ന് 2012ലാണ് ദമ്പതികള്‍ക്ക് അവന്തിക ജനിച്ചത്. എന്നാല്‍ കുഞ്ഞിന് രണ്ടുവയസുള്ളപ്പോഴാണ് നാലുവര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ ഇരുവരും പിരിഞ്ഞത്.

ഇതിന് പിന്നാലെ അമൃതം ഗമയ എന്ന ബാന്‍ഡുമായി അമൃത സംഗീത രംഗത്ത് സജീവമായി. ഇപ്പോള്‍ സഹോദരി അഭിരാമിയുമായി ചേര്‍ന്ന് യൂട്യൂബില്‍ വ്ളോഗും അമൃത ചെയ്യുന്നുണ്ട്. എന്നാൽ ഇപ്പോൾ സംഗീത മേഖലയില്‍ നിന്നും വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചിരുന്നില്ലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് എന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്. ആ പാട്ട് എനിക്ക് കിട്ടിയിരുന്നുവെങ്കില്‍ എന്ന് ആലോചിച്ച സന്ദര്‍ഭങ്ങളേറെയാണ്. എനിക്ക് എന്തുകൊണ്ട് അവസരങ്ങള്‍ ലഭിക്കുന്നില്ല, ഏതെങ്കിലും പാട്ട് കിട്ടിക്കൂടേയെന്ന് വരെ ചിന്തിച്ചിട്ടുണ്ട്. പാട്ടുകാരല്ലാത്തവരെപ്പോലും പാടിപ്പിക്കുന്ന കാലഘട്ടമാണ്.

ഇന്ന് ടെക്നോളജി വെച്ച് പാടിപ്പിക്കുന്നുണ്ട്. പാട്ടുകാരല്ലെന്ന് സ്വയം തോന്നാത്തവര്‍ വരെ പാടുന്നുണ്ട്. സ്റ്റേജിലൊക്കെ അമൃത നിറഞ്ഞുപാടാറുണ്ട്. കിട്ടേണ്ട പാട്ടുകള്‍ അമൃതയ്ക്ക് കിട്ടിയിട്ടില്ലെന്ന് തോന്നിയിട്ടുണ്ടെന്നായിരുന്നു ജോണ്‍ ബ്രിട്ടാസ് ചോദിച്ചത്. എനിക്ക് ശരിക്കും വിഷമം തോന്നുന്ന കാര്യമാണിത്. ചില സമയത്ത് എന്നെ ഡൗണാക്കിക്കളയും. എനിക്ക് ശേഷം വന്നവര്‍ പോലും ഒരുപാട് ഉയരത്തില്‍ നില്‍ക്കുമ്പോള്‍ കുറച്ച് കുശുമ്പും വിഷമങ്ങളുമൊക്കെ തോന്നാറുണ്ട്. വിഷമങ്ങളെല്ലാം മാതാഅമൃതാനന്ദമയി അമ്മയോട് പോയി പറയാറുണ്ട്. പിന്നീട് അതേക്കുറിച്ച് ആലോചിക്കുമ്പോള്‍ സമയം ആയിട്ടില്ലെന്ന് മനസ്സിലാവുമെന്നും അമൃത സുരേഷ് പറയുന്നു. നമ്മള്‍ എപ്പോഴും നമ്മളുടെ ബെസ്റ്റ് തന്നെ പോര്‍ട്രയിറ്റ് ചെയ്യണം എല്ലായിടത്തുമെന്നായിരുന്നു അഭിരാമി സുരേഷ് പറഞ്ഞത്. എന്റെ പോലെ തന്നെ സെയിം എക്സ്പീരിയന്‍സ് അഭിരാമിക്കുണ്ടായിട്ടുണ്ടെന്നും അമൃത പറഞ്ഞിരുന്നു.

Singer amritha suresh words about music

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക