മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ഷാനവാസ്. പ്രേക്ഷകർക്ക് എന്നും ഷാനവാസ് അവരുടെ സ്വന്തം ഇന്ദ്രനാണ്. കുങ്കുമപ്പൂവ് എന്ന പരമ്പരയിലൂടെയാണ് ഷാനവാസ് പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തിയത്. എന്നാൽ ഇപ്പോൾ സ്ക്രീനിൽ കാണുന്നത് പോലെ അത്ര സുഖകരമായിരുന്നില്ല തന്റെ ജീവിതം എന്നും . ഉമ്മയുടെ സ്വപ്ന സാക്ഷാത്കാരത്തിനെ കുറിച്ചും മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്.
ഉമ്മയും ഉപ്പയും രണ്ട് സഹോദരിമാരും ചേർന്നതായിരുന്നു ഷാനവാസിന്റെ കുടുംബം. പുല്ലുമേഞ്ഞ വീട്ടിലായിരുന്നു പത്ത് വയസ്സ് വരെ ഷാനവാസ് ജീവിച്ചത്. അടുപ്പിൽ നിന്ന് തീ പടർന്ന് വീട് കത്തി പോകുകയായിരുന്നു. അന്ന് നാട്ടുകാർ ഓടി വന്ന് വെള്ളമൊഴിച്ചാണ് തീ അണച്ചത്. പിന്നീട് സ്വന്തമായി ഒരു ഓടിട്ട വീട് ഉണ്ടാക്കി അങ്ങോട്ട് താമസം മാറി. പിന്നീടുള്ള വർഷങ്ങൾ ആ വീട്ടിലാണ് ഞങ്ങൾ താമസിച്ചത്. പിന്നീട് ഗൾഫിൽ പോയ ഉപ്പ ഞങ്ങളെ വിട്ട് പോകുകയായിരുന്നു, ,മൃതശരീരം നാട്ടിൽ കൊണ്ടുവരാൻ പോലും ഞങ്ങൾക്ക് കഴിഞ്ഞില്ല.
പത്താം ക്ലാസ് കഴിഞ്ഞപ്പോൾ പലവിധ ജോലികൾക്ക് പോയിത്തുടങ്ങി. ചെറുപ്പം മുതൽ തന്നെ അഭിനയ മോഹം മനസ്സിലുണ്ടായിരുന്നു. അങ്ങനെയാണ് 2010 ൽ കുങ്കുമപ്പൂവ് എന്ന സീരിയലിൽ ഒരു ഗുണ്ടയുടെ അതിഥിവേഷം ലഭിച്ചത്. പക്ഷേ എന്റെ അഭിനയം ഇഷ്ടപ്പെട്ടതോടെ അത് 950 എപ്പിസോഡ് വരെ നീട്ടി. പിന്നീട് ചെയ്ത സീരിയലായ സീതയും ഹിറ്റായി.
ഉമ്മ ഒരു കിഡ്നി പേഷ്യന്റാണ്. പൊടിയും മറ്റും കാരണം ആ വീട്ടിൽ താമസിക്കാൻ കഴിയാതെയായി. അങ്ങനെ ഞങ്ങൾ അവിടെ നിന്നും ഒരു വാടകവീട്ടിലേക്ക് താമസം മാറി. ആ വീട് പൊളിച്ച് കളഞ്ഞ് ഒരു പുതിയ വീട് ഉണ്ടാക്കുന്നതിന്റെ പണിപ്പുരയിലാണിപ്പോൾ.ഇപ്പോഴത്തെ ഏറ്റവും വലിയ സ്വപ്നം, എന്റെ ഉമ്മയുടെ കൈപിടിച്ചു പുതിയ വീട്ടിലേക്ക് കയറുന്നതാണ് എന്നും ഷാനവാസ് പറയുന്നു.