സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍ഹിറ്റ് സീരിയലുകളിലൊന്നാണ് പൂക്കാലം വരവായ്. ഒരു പാവപ്പെട്ട കുടുംബത്തിലെ നാലു പെണ്‍കുട്ടികളുടെ കഥയാണ് സീരിയല്‍ പറയുന്നത്. സപ്തതി, സംയുക്ത, സംവൃത, സരയു എന്നിങ്ങനെ നാലുപേരെ അവതരിപ്പിക്കുന്നത് ആരതി, മൃദുല, അനു, റെനി എന്നീ പെണ്‍കുട്ടികളാണ്. ഇതില്‍ റെനി ഒഴികേ മറ്റ് മൂന്നുപേരും സീരിയല്‍ രംഗത്ത് സുപരിചിതരാണ്. സരയുവായി എത്തുന്ന റെനിമോളുടെ വിശേഷങ്ങള്‍ അറിയാം.
ചേച്ചിമാരുടെ ഒപ്പം കൂടി കുസൃതി ഒപ്പിച്ചും അമ്മയുടെ ചെല്ലകുട്ടിയായും ഒക്കെ തിളങ്ങിയ സരയൂ എന്ന റെനി വളരെ വേഗമാണ് ആരാധകരുടെ മനസ്സില്‍ ഇടം നേടിയെടുത്തത്. സീരിയലില്‍ നാടന്‍ വേഷമായ ഉടുപ്പും പാവാടയുമണിഞ്ഞാണ് റെനി എത്തുന്നതെങ്കിലും താരം അത്ര നാടല്ലെന്ന് സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ റെനി പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ കാണുന്നവര്‍ക്ക് മനസിലാകും.
നടന്‍ മനോജ് പ്രധാനവേഷത്തിലെത്തിയ അടുത്ത ബെല്ലോടുകൂടി എന്ന സീരിയലിലൂടെയാണ് റെനി അഭിനയ മേഖലയിലെത്തുന്നത്. ചന്ദന മഴയിലെ അഭിഷേകായി എത്തിയ പ്രതീഷും റെനിക്കൊപ്പം സീരിയലില്‍ അഭിനയിച്ചിരുന്നു. പ്രതീഷുമായി സംസാരിക്കുന്നതിനിടയിലാണ് പൂക്കാലം വരവായെ പറ്റി സൂചന ലഭിക്കുന്നതും റെനി ഇതിലേക്ക് എത്തിയതും.
എറണാകുളം കാക്കനാടാണ് റെനിയുടെ സ്വദേശം. വെറും 15 വയസാണ് റെനിക്ക് പ്രായം. ഇപ്പോള്‍ പത്താം ക്ലാസിലാണ് കുട്ടിത്താരം പഠിക്കുന്നത്. തടി അല്‍പം കൂടുതലുള്ളതിനാല്‍ തന്നെ പ്രായം കൂടുതലെന്ന് ചിലര്‍ പറയാറുള്ളത് റെനിക്ക് സങ്കടമാണ്. സാബുവാണ് റെനിയുടെ പിതാവ് റോസി അമ്മയും റെസി ചേച്ചിയുമാണ്.