Latest News

ഫിലോമിനയുടെ കൊച്ചുമകളാണ്; ആ പേരിന്റെ പിൻബലം എനിക്ക് വേണ്ട; വൈറലായി ബി​ഗ് ബോസ് താരം ഡെയ്സി ഡേവിഡിന്റെ വാക്കുകൾ

Malayalilife
ഫിലോമിനയുടെ കൊച്ചുമകളാണ്; ആ പേരിന്റെ പിൻബലം എനിക്ക് വേണ്ട; വൈറലായി  ബി​ഗ് ബോസ് താരം ഡെയ്സി ഡേവിഡിന്റെ വാക്കുകൾ

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ഫിലോമിന. നിരവധി ശ്രദ്ധേമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരത്തിന്റെ വേർപാട് ഇന്നും മലയാള സിനിമ പ്രേമികൾക്ക് തീരാനഷ്‌ടമാണ്. എന്നാൽ ഇപ്പോൾ നടി ഫി‌ലോമിനയുടെ കൊച്ചുമകൾ ഡെയ്സി ഡേവിഡും മലയാളികൾക്ക്  ബി​ഗ് ബോസ് മലയാളം സീസൺ ഫോറിലൂടെ സുപരിചിതയാവുകയാണ്. അഭിനയത്തിലാണ് അമ്മമ്മ ഫിലോമിന  പ്രതിഭ തെളിയിച്ചതെങ്കിൽ ഡെയ്സിക്ക് താൽപര്യം ഫോട്ടോ​ഗ്രഫിയോടാണ്.  ഇതിനകം വ്യക്തിമുദ്ര വിവാഹ ഫോട്ടോഗ്രഫിയിലും ഫാഷൻ ഫോട്ടോഗ്രഫിയിലും പതിപ്പിച്ചിട്ടുള്ള ഡെയ്‍സി കേരളത്തിലെ അറിയപ്പെടുന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമാണ്.  നാരീസ് വെഡ്ഡിംഗ്സ് എന്ന പേരിൽ വെഡ്ഡിംഗ് ഫോട്ടോഗ്രഫിയിൽ എപ്പോഴും തൻറേതായ പരീക്ഷണങ്ങൾ നടത്താറുള്ള ഡെയ്‍സി ഒരു സ്ഥാപനം നടത്തുന്നുണ്ട്. വിവാഹ ഫോട്ടോഗ്രഫിയിൽ വനിതാ ഫോട്ടോഗ്രാഫർമാരുടെ ഒരു സംഘത്തെയാണ് ഡെയ്‍സി തനിക്കൊപ്പം വളർത്തുന്നത്.

 അമ്പതിനായരത്തിന് മുകളിൽ ഫോളോവെർസ്  ആണ് സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകളിൽ സജീവമായ ഡെയ്‍സിക്ക് ഇൻസ്റ്റയിൽ. ഇൻവൈറ്റ്സ് ബൈ നാരീസ് എന്ന പേരിൽ ഗിഫ്റ്റ് കാർഡുകളും ഗിഫ്റ്റ് ബോക്സുകളുമൊക്കെ പുറത്തിറക്കുന്ന ഒരു പ്രോഡക്റ്റ് സർവ്വീസും ഡെയ്‍സി നടത്തുന്നുണ്ട്. അമ്മമ്മ ഫിലോമിനയുെട പേര് എവിടേയും പറയാൻ താൽപര്യപ്പെടാത്ത വ്യക്തി കൂടിയാണ് ഡെയ്സി ഡേവിഡ്. അതിനുള്ള കാരണമായി ഡെയ്സി പറഞ്ഞതിങ്ങനെ 'നടി ഫിലോമിന അമ്മമ്മയാണ്. പക്ഷെ ആ പേര് വെച്ച് എവിടെയെങ്കിലും കേറിപറ്റാനോ സഹായം ചോദിക്കാനോ താൽപര്യമില്ല. എനിക്ക് എന്റേതായ ഐഡന്റിറ്റി വളർത്തിയെടുത്ത് ആളുകളാൽ തിരിച്ചറിയപ്പെടാനാണ് താൽപര്യം. ചെറുപ്പം മുതൽ ഫോട്ടോ​ഗ്രഫിയോട് താൽപര്യമുള്ള എനിക്ക് ആ ആ​ഗ്രഹം സാധിച്ചെടുക്കാൻ ആരും കൂടെയുണ്ടായിരുന്നില്ല.'

'ഫോട്ടോ​ഗ്രഫി പഠിക്കണം എന്ന് പറഞ്ഞപ്പോൾ വിവാഹം കഴിച്ചോളൂവെന്നാണ് വീട്ടുകാർ പറഞ്ഞത്. അതോടെ വീട് വിട്ടിറങ്ങി. പിന്നീട് യുട്യൂബ് നോക്കി ഫോട്ടോ​ഗ്രഫി പഠിക്കുകയായിരുന്നു' ഡെയ്സി ഡേവിഡ് പറയുന്നു. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാത്രി 9.30 മുതലും ശനിയും ഞായറും ഒമ്പത് മണിക്കുമാണ് ഷോയുടെ സംപ്രേഷണം. സം​ഗതി കളറാകും എന്ന ടാ​ഗ് ലൈനോടെയാണ് പുതിയ സീസൺ ആരംഭിച്ചിരിക്കുന്നത്. മുമ്പ് നടന്ന സീസണുകളെ അപേക്ഷിച്ച് ഇത്തവണത്തെ ബി​ഗ് ബോസ് ഏറെ പ്രത്യേകതകളോടെയാണ് അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. പതിനേഴ് മത്സരാർഥികളാണ് മാറ്റുരക്കുന്നത്.

Bigg boss fame daisy david grand daughter of actress philomina

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക