ബിഗ്‌ബോസ് സീസണ്‍ ഫോറിലൂടെ ഏവർക്കും സുപരിചിതയായ മത്സരാര്ഥിയായിരുന്നു ഡെയ്സി. താരം ഇന്ന് അറിയപ്പെടുന്ന സെലിബ്രിറ്റി ഫോട്ടോഗ്രഫറാണ്. എന്നാൽ ഇപ്പോള്‍ തന്റെ കഷ്ടപ്പാടുകളുടെ കാലത്തെ കുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് ഡെയ്സി തുറന്ന് പറഞ്ഞിരിക്കുന്നത്.
മുംബൈയില്‍ ആണ് ജനിച്ചത്. പത്ത് വയസ്സ് വരെ കേരളത്തിലാണ് വളര്‍ന്നത്. പ്ലസ് ടു കഴിഞ്ഞപ്പോഴാണ് തനിക്ക് ഫോട്ടോഗ്രാഫി ഫീല്‍ഡിനോട് താത്പര്യം വന്നത്. എന്നാല്‍ തന്റെ വീട്ടുകാര്‍ക്ക് അതില്‍ താത്പര്യം ഉണ്ടായിരുന്നില്ലെന്നും, പെണ്‍കുട്ടികള്‍ക്ക് പറ്റിയ ഫീല്‍ഡ് അല്ലെന്നായിരുന്നു അവരുടെ അഭിപ്രായം. മോശം രംഗമാണ് ഫോട്ടോഗ്രഫി എന്ന പൊതു സംസാരത്തില്‍ തന്നെ അവരും വിശ്വസിച്ചുവെന്നും ഡെയ്‌സി പറഞ്ഞു.
ബി കോം ഫൈനല്‍ ആയപ്പോഴാണ് തന്റെ ഫീല്‍ഡ് ഫോട്ടോഗ്രാഫി തന്നെയാണ് എന്ന് ഉറപ്പിച്ചത്. തന്റെ അനിയനും ഫോട്ടോഗ്രാഫിയില്‍ ആണ് താത്പര്യം. എന്നാല്‍ അവന് വേണ്ട ക്യാമറയും കാര്യങ്ങളും എല്ലാം വീട്ടുകാര്‍ തന്നെ വാങ്ങിക്കൊടുത്തത് കണ്ടപ്പോള്‍ എന്തുകൊണ്ട് എന്നെ സപ്പോര്‍ട്ട് ചെയ്യുന്നില്ല എന്ന് ഓര്‍ത്ത് വിഷമം തോന്നിയിരുന്നു.
നിനക്ക് ഞാന്‍ എന്റെ വണ്ടിയുടെ ചാവി തരാം പകരം എനിക്ക് ക്യാമറ തരണം എന്ന് പറഞ്ഞ് അനിയന്റെ കൈയ്യില്‍ നിന്ന് ക്യാമറ വാങ്ങിയതോടെയാണ് തന്റെ ഫോട്ടോഗ്രഫി ജീവിതം ആരംഭിക്കുന്നത്. യൂട്യൂബ് നോക്കിയും, പുറത്ത് കുറേ പ്രാക്ടീസ് ചെയ്തുമാണ് താന്‍ ഫോട്ടോഗ്രാഫി പഠിച്ചത്. താന്‍ ആദ്യം പോര്‍ട്ട് ഫോളിയോ ഷൂട്ട് ചെയ്തത് മുംബൈയില്‍ വച്ചാണ് അന്ന് 2500 രൂപയാണ് ആദ്യമായി കിട്ടിയ പ്രതിഫലം. കേരളത്തില്‍ വന്ന് ഫോട്ടോഗ്രഫി ചെയ്യാന്‍ ആഗ്രഹിച്ചിരുന്നെന്നും ഉണ്ടായിരുന്ന ജോലി കളഞ്ഞാണ് കേരളത്തിലെത്തിയതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ആദ്യ നാളുകള്‍ അത്ര സുഗമല്ലയിരുന്നു, ഭക്ഷണം കഴിക്കാന്‍ പോലും പണമില്ലാതെ ഡോര്‍മെട്രിയില്‍ ജീവിച്ചു.