Latest News

മിന്നുകെട്ട് സീരിയലിൽ അഭിനയിക്കുന്ന സന്തോഷത്തിനിടയിലും കടുത്ത വേദനയിലൂടെയാണ് ഞാൻ കടന്നുപോയിരുന്നത്; എന്റെ തലച്ചോറിലൊരു സ്പോട്ട് രൂപപ്പെട്ടു; കൃഷ്ണമണികൾ ചലിപ്പിക്കുന്നതും ഉയർന്ന ശബ്ദത്തിൽ സംസാരിക്കുന്നതുമെല്ലാം വേദനിപ്പിച്ചു; വെളിപ്പെടുത്തലുമായി അനീഷ് രവി

Malayalilife
 മിന്നുകെട്ട് സീരിയലിൽ അഭിനയിക്കുന്ന സന്തോഷത്തിനിടയിലും കടുത്ത വേദനയിലൂടെയാണ് ഞാൻ കടന്നുപോയിരുന്നത്; എന്റെ തലച്ചോറിലൊരു സ്പോട്ട് രൂപപ്പെട്ടു; കൃഷ്ണമണികൾ ചലിപ്പിക്കുന്നതും ഉയർന്ന ശബ്ദത്തിൽ സംസാരിക്കുന്നതുമെല്ലാം  വേദനിപ്പിച്ചു; വെളിപ്പെടുത്തലുമായി അനീഷ് രവി

മിന്നുകെട്ട് എന്ന  മെഗാഹിറ്റ്  സീരിയലിലൂടെ കുടുംബപ്രേക്ഷകരുടെ ഹൃദയം കവർന്ന നടനാണ് അനീഷ് രവി. കരിയറിലെ ഏറ്റവും നല്ല അവസരമായിരുന്ന സീരിയലിന്റെ ചിത്രീകരണ വേളയിൽ ഷ്ണമണിയുടെ ചലനം പോലും അസഹ്യമായ വേദനയിൽ കലാശിച്ചിരുന്ന ഒരു കാലമായിരുന്നു. എന്നാൽ ദുരിതപൂർണമായ ആ ജീവിതത്തിന് മോചനം നല്കാൻ വന്ന ദൈവരൂപത്തിൽ എത്തിയ ആ ഡോക്ടർ ആരാണെന്ന് തുറന്ന് പറയുകയാണ്  അനീഷ് രവി.

മിന്നുകെട്ട് സീരിയലിൽ അഭിനയിക്കുന്ന സമയം. കരിയറിലെ ഏറ്റവും നല്ല അവസരമായിരുന്നു അത്. പക്ഷേ ആ സന്തോഷത്തിനിടയിലും കടുത്ത വേദനയിലൂടെയാണ് ഞാൻ കടന്നുപോയിരുന്നത്. എന്റെ തലച്ചോറിലൊരു സ്പോട്ട് രൂപപ്പെട്ടു. കഠിനമായ വേദനയായിരുന്നു. ‌കൃഷ്ണമണികൾ ചലിപ്പിക്കുന്നതും ഉയർന്ന ശബ്ദത്തിൽ സംസാരിക്കുന്നതുമെല്ലാം എന്ന വേദനിപ്പിച്ചു കൊണ്ടിരുന്നു.

ഈ കഠിന വേദന സഹിച്ചായിരുന്നു അഭിനയം. ശരിക്കൊന്നു കുനിയാനോ നിവരാനോ പോലും സാധിക്കാത്ത അവസ്ഥ ജീവിതത്തെ നിശ്ചലമാക്കിയതു പോലെ തോന്നി. ആ സമയത്ത് ക്ഷേത്രങ്ങളിലും പള്ളികളിലുമൊക്കെ പോയാൽ ‘യാതൊരുവിധ കഴിവുകളും വേണ്ട, ഈ വേദനയൊന്നു മാറ്റിത്തരണേ’ എന്നൊരു പ്രാർഥന മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ.

അങ്ങനെ അസഹ്യമായ വേദനയിലൂടെ ഞാൻ കടന്നു പോകുന്ന സമയത്താണ് ഭാര്യയുടെ ചേച്ചി ഡോക്ടർ രാജലക്ഷ്മി വഴി ശ്രീചിത്ര മെഡിക്കൽ സെന്ററിലെ ന്യൂറോ സർജനായ ഡോക്ടർ ഈശ്വറിന്റെ അടുത്തെത്തുന്നത്. അദ്ദേഹത്തിന്റെ ചികിത്സയും പരിചരണവും പിന്തുണയുമാണ് എന്റെ രോഗം മാറ്റിയത്.

വേദന കൊണ്ട് സഹികെട്ടിരിക്കുന്ന സമയത്ത് അദ്ദേഹം വളരെ രസകരമായും ഹൃദ്യമായും ആശ്വസിപ്പിക്കും. സമാധാനവും സ്നേഹവും കരുതലുമൊക്കെ അദ്ദേഹത്തിന്റെ ചികിത്സയിൽ വേണ്ടുവോളമുണ്ടായിരുന്നു. അങ്ങനെ മാനസിക പക്വതയോടെ ആ രോഗത്തെ നേരിടാന്‍ എനിക്ക് സാധിച്ചു.

രണ്ടു വർഷത്തോളം മരുന്നു കഴിച്ചു. ആ രോഗം പൂർണമായി എന്നെ വിട്ടു പോയി. അങ്ങനെ എന്റെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട ഒരു സമയത്ത് ഈശ്വര തുല്യനായിനിന്ന ഈശ്വർ സാറിനെ ഞാനെന്നും ഓർക്കും’

Aneesh ravi words about the health

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES