Latest News

ടേക്കിനിടയില്‍ തലയിടിച്ചിട്ടും കൈ ഒടിഞ്ഞിട്ടും വേദന കടിച്ചമര്‍ത്തി അഭിനയിച്ച് കേശു ഞെട്ടിച്ച കഥ; അല്‍സാബിത്തിന്റെ പിറന്നാള്‍ വൈറലാകുന്നു

Malayalilife
  ടേക്കിനിടയില്‍ തലയിടിച്ചിട്ടും കൈ ഒടിഞ്ഞിട്ടും വേദന കടിച്ചമര്‍ത്തി അഭിനയിച്ച് കേശു ഞെട്ടിച്ച കഥ;  അല്‍സാബിത്തിന്റെ പിറന്നാള്‍ വൈറലാകുന്നു

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഫ്ളവേഴ്സില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും. സാധാരണ കുടുംബത്തില്‍ നടക്കുന്ന സംഭവങ്ങളുടെ മനോഹരമായ അവതരണമാണ് സീരിയലില്‍.സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് കേശു എന്ന അല്‍സാബിത്ത്. ഇന്ന് അല്‍സാബിത്തിന്റെ പിറന്നാളാണ്. ലോക്ഡൗണിലെ കുട്ടിത്താരത്തിന്റെ പിറന്നാള്‍ ആഘോഷങ്ങളും വിശേഷങ്ങളുമാണ് ഇപ്പോള്‍ വൈറലായി മാറുന്നത്.

തങ്ങളുടെ പ്രിയപ്പെട്ട കേശുവിന്റെ പിറന്നാള്‍ ആഘോഷമാക്കുകയാണ് ആരാധകര്‍. ഉപ്പും മുളകിന്റെ പിന്നണി പ്രവര്‍ത്തകരിലൊരാളായ ജിതിന്‍ ജോണിന്റെ പോസ്റ്റും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.ഹാപ്പി ബര്‍ത്ത് ഡേ അല്‍സാബിത്ത് എന്ന് പറഞ്ഞായിരുന്നു ജിതിന്‍ ജോണിന്റെ കുറിപ്പ് തുടങ്ങുന്നത്. അല്‍സാബിത്തിനെ ടാഗ് ചെയ്തായിരുന്നു കുറിപ്പ് പോസ്റ്റ് ചെയ്തത്. ഇവനെ പറ്റി പറയാണേല്‍ ഒരുപാടുണ്ട്. ലൊക്കേഷനില്‍ ഉമ്മച്ചന്‍ ' എന്നാ വിളി പേരു കൂടി കേശുവിനുണ്ട്. അതിന്റെ കാരണം കണ്ണില്‍ കാണുന്നവരെയെല്ലാം ഓടിച്ചിട്ട് ഉമ്മവെക്കും. ആണ്‍പിള്ളേര്‍ക്കിടയില്‍ ഇവന്‍ കേശു.. പെണ്പിള്ളേരുടെ ഇടയില്‍ ow cho chweett- എന്നാല്‍ലൊക്കേഷനില്‍ ഇവനു ഒറ്റ പേരുള്ളൂ ഉമ്മച്ചന്‍. എല്ലാവര്‍ക്കും കൊടുക്കും പിന്നെ എടുത്തു പറയണ്ട ഒരു കാര്യം എന്തു കിട്ടിയാലും അത് എല്ലാവര്‍ക്കും പങ്കുവെച്ചു കൊടുക്കാണ്ട് അവന്‍ കഴിക്കില്ലാ. അത് ഇപ്പോ ഒരു ചെറിയ ചോക്ലേറ്റ് ആണേല്‍ പോലും. ഏറ്റവുമധികം കേശുന്റെ കയ്യിനു വാങ്ങി കഴിച്ചട്ടുള്ളതും ഞാന്‍ ആട്ടോ . പിന്നെ അല്‍സുനെ പറ്റി പറയാണേല്‍ , അവന്റെ 11 ആം വയസ്സില്‍ അവന്‍ അവന്റെ ജപ്തി ചെയ്ത് പോവാന്‍ ഇരുന്ന സ്വന്തം വീട് അവന്റെ കഴിവ് കൊണ്ട് അവന്‍ അതു തിരിച്ചു പിടിച്ചു. ഞാന്‍ പലപ്പോളും ആലോചിക്കും ഞാന്‍ എന്റെ 11ആം വയസ്സില്‍ എന്താ ചെയ്‌തേ എന്നു.. കൂട്ടുകാരോടൊപ്പം കള്ളനും പോലീസും കളിക്കാന്‍ അല്ലാണ്ട് എനിക് ഒന്നും അറിയില്ലായിരുന്നു ഒരു ദിവസം ടേക്കിനിടയ്ക്ക് കേശുവിന്റെ തല ചെന്നു ഇടിച്ചു, കണ്ടു നിന്ന ഞങ്ങള്‍ എല്ലാവരും ഒരു പോലെ പേടിച്ചു എങ്കിലും ആ വേദന കടിച്ചു പിടിച്ച് ടേക്കിനു ഇടക്കെ കട്ട് ചെയ്യാതെ കേശു അഭിനയിച്ചു  അതു പോലെ തന്നെ കൈ ഒടിഞ്ഞപോഴും... എല്ലാവരും വേണ്ട നീ ആശുപത്രിയില്‍ പോ എന്ന് പറഞ്ഞു നിര്‍ബന്ധിച്ചപോളും 'ഇല്ലാ ഇതു എടുത്തു കഴിഞ്ഞട്ട് പോവാം എന്ന് പറഞ്ഞ് ആ സീന്‍ എടുത്തു തീരുന്ന വരെ അവിടെ നിന്നു അഭിനയിച്ചു.. ?? അന്നും ഇന്നും എന്നും എന്റെ ഏറ്റവും പ്രിയപ്പെട്ട എന്റെ അല്‍സുവിനു ജന്മദിനാശംസകള്‍.. എന്നാണ് ജിതിന്‍ കുറിച്ചത്.

അതേസമയം പിറന്നാള്‍ കേളുവും അമ്മയും പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഉമ്മയ്ക്കൊപ്പം കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ചിരിക്കുകയാണ് അല്‍സാബിത്ത്. ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. എനിക്ക് ജന്മം തന്ന ഉമ്മയോട് ഒരുപാട് നന്ദി പറയുന്നു. ടീനേജിലേക്ക് കടക്കുകയാണ് ഞാന്‍. ദൈവത്തിനും ഉമ്മയ്ക്കുമാണ് എന്റെ നന്ദിയെന്നുമായിരുന്നു അല്‍സാബിത്ത് കുറിച്ചത്.

 
 
 
 
 
 
 
 
 
 
 
 
 

With my sweet Amma

A post shared by Al sabith (@alsabithbeena) on

 

Read more topics: # Alsabith birthday goes viral
Alsabith birthday goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക