Latest News

തന്റെ ഇളയ മകന്റെ വിവാഹമെന്ന് സീമ ജി നായര്‍; കാരണവസ്ഥാനത്ത് നിന്ന് മൂത്ത മകന്‍ ആരോമല്‍; ആര്‍ഭടമില്ലാതെ ഒരു സിംപിള്‍ വിവാഹം

Malayalilife
തന്റെ ഇളയ മകന്റെ വിവാഹമെന്ന് സീമ ജി നായര്‍; കാരണവസ്ഥാനത്ത് നിന്ന് മൂത്ത മകന്‍ ആരോമല്‍; ആര്‍ഭടമില്ലാതെ ഒരു  സിംപിള്‍ വിവാഹം

ബിഗ് സ്ക്രീൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്‌ടതാരമാണ്  സീമ ജി നായർ. -നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം പ്രേക്ഷകർക്കായി കാഴ്ചവച്ചത്.  പ്രേക്ഷകരുടെ ഇടയിൽ  താരത്തിന്റെ കഥാപാത്രം പോലെ തന്നെ സീമ ജി നായരുടെ  പ്രവർത്തനങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. ചാരിറ്റി പ്രവർത്തനവുമായി താരം സജീവവുമാണ്. താരം അടുത്തിടെയാണ് ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചതും. എന്നാൽ ഇപ്പോൾ സീമയുടെ യൂട്യൂബ് ചാനലില്‍ എത്തിയ പുതിയ വീഡിയോയാണ് വൈറലായി മാറുന്നത്. 

നടി സീമ ജി നായരുടെ മകന്‍ ആരോമലാണ് പുതിയ വീഡിയോയുമായി എത്തിയിരിക്കുന്നത്. ഇന്ന് ചിങ്കുഡു വിവാഹിതനാവുകയാണ് എന്ന് പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത് തന്നെ. 23-ാം വയസിലാണ് ചിങ്കുഡു വിവാഹിതന്‍ ആകുന്നത് എന്നും ലാവണ്യ എന്നാണ് വധുവിന്റെ പേരെന്നും ആരോമല്‍ പറയുന്നു. ആരോമലും കൂട്ടുകാരും മറ്റ് ബന്ധുക്കളുമൊക്കെ അരൂര്‍ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു. 

അമ്മ ഷൂട്ടിന് പോയതിനാല്‍ എത്താന്‍ സാധിച്ചില്ലെന്നും അതിനാല്‍ ഷൂട്ട് ചെയ്യാന്‍ തന്നെ ഏല്‍പ്പിച്ചിരിക്കുകയാണെന്നും ആരോമല്‍ പറയുന്നു. എന്റെ ഇളയ മകന്റെ വിവാഹമെന്നാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന ടൈറ്റില്‍. ക്ഷേത്രത്തില്‍ വെച്ച് നടക്കുന്ന വിവാഹ ചടങ്ങുകള്‍ എല്ലാം ആരോമല്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. വിവാഹത്തിന് ശേഷം വീട്ടിലെത്തിയിട്ടുള്ള വിരുന്ന് സത്കാരവും വീഡിയോയിലുണ്ട്.

 ആരോമൽ പകര്‍ത്തിയ വീഡിയോയ്ക്ക്  നിരവധി കമന്റുകൾ ആണ്  ലഭിക്കുന്നുണ്ട്. കൊള്ളാം മോനേ, സെറ്റ് സാരി ഉടുത്തു സിംപിള്‍ കല്യാണം, യാതൊരു ആര്‍ഭാടങ്ങളും ഇല്ലാതെ സിംപിള്‍ ആയൊരു കല്യാണം. ഇത് ആരോമലിന്റെ സ്‌നേഹിതന്‍ ആണോ, സീമയില്ലാതായിപ്പോയല്ലോ തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്.

Actress seema g nair younger son chinkidu wedding

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക